CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 18 Minutes Ago
Breaking Now

ഈ വര്‍ഷത്തെ ഏറ്റവും പുതിയ ഓണപാട്ട് ചെസ്റ്റര്‍ ഫീല്‍ഡില്‍ റിലീസ് ചെയ്തു.

ഈ വര്‍ഷത്തെ ഏറ്റവും പുതിയ ഓണപാട്ട് ചെസ്റ്റര്‍ ഫീല്‍ഡില്‍ റിലീസ് ചെയ്തു. ഓര്‍മ്മയില്‍ നിറയും ഓണക്കാലം, മനസ്സില്‍ നിറയും നല്ലൊരു കാലം. ഗൃഹാതുരത്വം തുളുമ്പുന്ന ഷിജോ സെബാസ്റ്റ്യന്റെ വരികള്‍ക്ക് ഈണം നല്‍കിയത് ഷാന്‍ ആന്റണി യും പാടി മനോഹര മാക്കിയത് രമേശ് മുരളിയും ആണ്.ക്യാമറ ജെയ്ബിന്‍ തോളത്തും എഡിറ്റിംഗ് സൂര്യ ദേവയും റെക്കോര്‍ഡിങ് മരിയന്‍ ഡിജിറ്റല്‍ സ്റ്റുഡിയോയും നിര്‍വഹിച്ചു. മ്യൂസിക് ഷാക്ക് ചാനലില്‍ റിലീസ് ചെയ്ത ഈ ഗാനം ഇതിനോടകം തന്നെ ജന ഹൃദയങ്ങളില്‍ ഇടം പിടിച്ചു കഴിഞ്ഞു. ഷൈന്‍ മാത്യു,സ്റ്റാന്‍ലി ജോസഫ്,പോള്‍സണ്‍ പള്ളത്തുകുഴി,ജിയോ ജോസഫ്,ഏബിള്‍ എല്‍ദോസ്, ജെസ് തോമസ്,സ്വരൂപ് കൃഷ്ണന്‍,ഹര്‍ഷ റോയ്, ഇന്ദു സന്തോഷ്,ഐറിന്‍ പീറ്റര്‍,നൃത്ത ചുവടുകളുമായി നമ്മുടെ കുട്ടികളും ദൃശ്യാവിഷ്‌കരണത്തെ കൂടുതല്‍ മനോഹരമാക്കി. ജാതിമതഭേദമെന്യേ മലയാളികള്‍ ഒരുമയോടെ ഓണം ആഘോഷിക്കുമ്പോള്‍ നല്ല നാളുകളുടെ ഓര്‍മ്മ പുതുക്കുന്ന തിരുവോണ നാളിന്റെ മംഗളങ്ങള്‍ ഏവര്‍ക്കും സ്‌നേഹത്തോടെ നേരുന്നു..

 

Onavilin Nadham Kettu | RAMESH MURALI | Onam Song 2025 | Onam Video Songs Malayalam

 




കൂടുതല്‍വാര്‍ത്തകള്‍.