CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 10 Minutes 55 Seconds Ago
Breaking Now

ഏഴാമത് യുക്മ - ഫസ്റ്റ് കോള്‍ കേരളപൂരം വള്ളംകളി : ആവേശതീമഴ പെയ്യിച്ചുകൊണ്ട് കേരളീയ കലാരൂപങ്ങളുമായി അരങ്ങിലെത്തുന്നത് നൂറിലേറെ കലാകാരന്‍മാരും കലാകാരികളും.......

യുക്മ - ഫസ്റ്റ് കോള്‍ കേരളപൂരം വള്ളംകളി 2025 വേദിയില്‍ കേരളത്തിന്റെ തനത് കലാരൂപങ്ങളുമായ് അണിനിരക്കുന്നത് നൂറ് കണക്കിന് കലാകാരന്‍മാരും കലാകാരികളും. തിരുവാതിര ഫ്യൂഷന്‍ ഫ്‌ളെയിംസ്, ചെണ്ടമേളം, തെയ്യം, പുലികളി, നാടന്‍പാട്ട്, വിവിധ നൃത്ത സ്‌കൂള്‍ / ഗ്രൂപ്പുകളുടെ നൃത്തങ്ങള്‍ തുടങ്ങി കാണികളെ ആകര്‍ഷിക്കുന്ന നിരവധി പോഗ്രാമുകളാണ് വേദിയില്‍ അരങ്ങേറുന്നത്.

 

തിരുവാതിര ഫ്യൂഷന്‍ ഫ്‌ളെയിംസ് - 

 

യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന നൂറ് കണക്കിന് മലയാളി സുന്ദരിമാര്‍ പങ്കെടുക്കുന്ന മെഗാ തിരുവാതിര. അതോടൊപ്പം വളരെ അപൂര്‍വ്വമായി അവതരിപിക്കപ്പെടുന്ന പിന്നല്‍ തിരുവാതിരയും കാണികളുടെ മുന്നിലേക്കെത്തുന്നു.

 

തെയ്യം -

 

വടക്കന്‍ കേരളത്തിലെ ഉത്സവങ്ങളുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ഒരനുഷ്ഠാന കലയാണ് തെയ്യം. കേരളത്തിന്റെ മഹത്തായ പൈതൃകത്തിന്റെ അടയാളമായ ഈ കലാരൂപത്തെ പുതിയ തലമുറക്ക് പരിചയപ്പെടുത്തുകയെന്ന സദുദ്ദേശ്യത്തോടെ റേഡിയന്റ് വൈബ്‌സ് ചെസ്റ്റര്‍ഫീല്‍ഡ് അവതരിപ്പിക്കുന്ന തെയ്യം കാണികളുടെ കണ്ണിനും കാതിനും ഒരു വിരുന്നാകും. റിയ റോസ് ജോണിന്റെ നേതൃത്വത്തില്‍ അന്‍ജന ഷിബു കുമാര്‍, നവോമി മരിയ, സിദ്ധ സാബു, ഇവാന നിജോ, ആന്‍ മരിയ ജോസഫ്, ആര്‍ലറ്റ് സെറ അജീഷ്, ഹന്ന നിജോ എന്നിവരാണ്  തെയ്യം അവതരിപ്പിക്കുന്നത്.

 

ചെണ്ടമേളം -

 

യുകെയിലെ പ്രശസ്ത ചെണ്ടമേള വിദ്വാന്‍ രാധേഷ് നായര്‍ നയിക്കുന്ന ചെണ്ടമേളം ഈ വര്‍ഷത്തെ വള്ളംകളിയുടെ ഒരു പ്രധാന ആകര്‍ഷണമായിരിക്കും. മാഞ്ചസ്റ്റര്‍ മേളം, വാറിംഗ്ടണ്‍ മേളം എന്നീ ടീമുകളിലെ ചെണ്ട കലാകാരന്‍മാര്‍ ഒന്നിച്ചായിരിക്കും ചെണ്ടമേളം അവതരിപ്പിക്കുന്നത്.

 

ടീം മയൂര സ്‌കന്തോര്‍പ് - 

 

മനോഹര ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഹൃദയസ്പര്‍ശിയായ ഒരു നൃത്ത രൂപമാണ് ടീം മയൂര അവതരിപ്പിക്കുന്നത്. അനു, സിന്‍ഷ, അന്‍ജു സുദീപ്, ജിയ, അന്‍ജൂ അരുണ്‍ എന്നിവരാണ് ടീം മയൂരയിലെ നര്‍ത്തകികള്‍.

 

ടീം മില്‍ട്ടന്‍ കെയ്ന്‍സ് - 

 

ഏറെ പ്രശസ്തമായ ഗാനങ്ങള്‍ കോര്‍ത്തിണക്കി ഏറെ ചടുലമായ തമിഴ് കുത്ത് ഡാന്‍സാണ് ടീം മില്‍ട്ടന്‍ കെയ്ന്‍സ് അവതരിപ്പിക്കുന്നത്. അനഘ ശ്യാം കുമാര്‍, അക്ഷര മോഹന്‍, നേഹ അയ്‌നിക്കല്‍, ലക്ഷ്മി ചന്ദ്രന്‍ കുരിയില്‍ എന്നിവരാണ് ടീം അംഗങ്ങള്‍.

 

റിഥം ഡാന്‍സ് ക്‌ളബ്ബ് ഷെഫീല്‍ഡ് - 

 

എക്കാലത്തെയും ഹിറ്റ് പാട്ടുകള്‍ അടങ്ങിയ ഒരു മെഡ്‌ലെയുടെ നൃത്താവിഷ്‌ക്കാരമാണ് റിഥം ഡാന്‍സ് ക്‌ളബ്ബിലെ 12 കലാകാരികള്‍ അവതരിപ്പിക്കുന്നത്. ആഗ്‌നസ്, അമല, ആന്‍സി, അന്‍ജു, അനു, അര്‍പ്പിത, ദീപ്തി, ധന്യ, ജിന്‍സി, പാര്‍വ്വതി, പ്രിയ, സിനി എന്നിവരാണ് റിഥം ഡാന്‍സ് ക്‌ളബ്ബ് അംഗങ്ങള്‍.

 

ലയം ഡാന്‍സ് ഗ്രൂപ്പ് ബാണ്‍സ്ലി - 

 

ട്രഡീഷനും ട്രെന്‍ഡും കോര്‍ത്തിണക്കിയ നൃത്ത രൂപങ്ങളാണ് ലയം ഡാന്‍സ് ഗ്രൂപ്പിന്റെ മുഖമുദ്ര. സായികൃഷ്ണ, ഭാവന, അശ്വതി വിനോദ്, രശ്മി, റീന, അശ്വതി രഘു എന്നിവരാണ് ടീം ലയം.

 

ടീം നോട്ടിംഗ്ഹാം - 

 

ഓണത്തിന്റെ സന്തോഷവും കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകവും നിറഞ്ഞ ഒരു മനോഹര നിമിഷത്തിലേക്ക് നിങ്ങളെയെല്ലാം സ്വാഗതം ചെയ്യുന്നു.

 

ഇന്ന്, നമ്മുടെ ഹൃദയങ്ങളില്‍ കലാപ്രണയം നിറച്ചുകൊണ്ട്, നോട്ടിംഗ്ഹാമിലെ ആറ് പെണ്‍കുട്ടികള്‍, കേരളീയ പാട്ടുകളുടെ ആത്മാവിനൊപ്പം ഒരുങ്ങുന്ന ഒരു അപൂര്‍വ നൃത്താവിഷ്‌കാരം നമ്മെ കാത്തിരിക്കുന്നു.

 

കേരളത്തിന്റെ നൃത്തസൗന്ദര്യത്തെയും, സംഗീതത്തിന്റെ മാധുര്യത്തെയും, ഓണത്തിന്റെ മധുരസ്മരണകളെയും ചേര്‍ത്തു ഒരുക്കിയിരിക്കുന്ന ഈ കൊറിയോഗ്രാഫി, മലയാളം ഡാന്‍സ് റിയാലിറ്റി ഷോകളില്‍ വിജയം നേടിയ, പ്രൊഫഷണല്‍ നര്‍ത്തകിയും കഴിവിന്റെ പ്രതീകവുമായ ഫിദ അഷ്‌റഫ് ആണ് അവതരിപ്പിച്ചിരിക്കുന്നത്.

 

നമ്മുടെ സ്വന്തം നാട്ടിന്‍പാട്ടുകളുടെ മാധുര്യം വിദേശ വേദിയിലും ഇത്ര മനോഹരമായി തെളിയുന്ന ഈ അവതരണം, നിങ്ങളുടെ ഹൃദയങ്ങളില്‍ എന്നും ഓര്‍മ്മയായി പതിഞ്ഞുനില്‍ക്കും.

 

സ്‌നേഹത്തോടും കൈയടികളോടും കൂടി, നമുക്ക് സ്വാഗതം ചെയ്യാം - നോട്ടിംഗ്ഹാമിലെ ആറ് പെണ്‍മണികളെയും അവരുടെ കലാപ്രകാശത്തെയും.....

 

ബര്‍മിംങ്ഹാം ഗ്രൂപ്പ് ഡാന്‍സ് - 

 

അതി മനോഹരങ്ങളായ ഹിറ്റ് ഗാനങ്ങള്‍ക്ക് നൃത്താവിഷ്‌ക്കാരവുമായാണ് ടീം ബര്‍മിംങ്ഹാം എത്തുന്നത്. സൈറ മരിയ ജിജോ, അന്ന ജിമ്മി, ഇസബെല്‍ സോജന്‍, അന്‍ജലി രാമന്‍, ആതിര രാമന്‍, നേഹ ഫ്രാന്‍സിസ്, സ്‌നേഹ മാത്യു, ഡെല്‍ന ബിജു, അഷ്‌ന അഭിലാഷ്, അയോണ അഭിലാഷ്, റബേക്ക ആന്‍ ജിജോ എന്നിവരാണ് ടീം അംഗങ്ങള്‍.

 

ക്ര്തി സ്‌കൂള്‍ ഓഫ് ആര്‍ട്ട്‌സ് ഷെഫീല്‍ഡ് 

 

ബോളിവുഡ് മിക്‌സ് ഗാനങ്ങള്‍ക്ക് നൃത്തരൂപം അവതരിപ്പിക്കുന്ന ക്ര്തി സ്‌കൂള്‍ ഓഫ് ആര്‍ട്ട്‌സ് ഒരു സിനിമാറ്റിക് ഡാന്‍സ് അക്കാഡമിയാണ്. ലെനോറ, ലയാന്ദ്ര, ഇമ, ഇസബെല്‍, അബിഗേല്‍, അലീന, ക്രിസ്റ്റ്‌ലിന്‍, ഇവ്ലിന്‍, അലേയ, ജൊസോണ, ലോറ, സാന്‍വിക, എലീന, എഡ്വിന്‍, എമെലിന്‍, ഇസബെല്ല, ഇയ്യോബ്, റിഥി, യുഗ്, നിയോണ്‍ എന്നിവരാണ് ക്ര്തി സ്‌കൂള്‍ ഓഫ് ആര്‍ട്ട്‌സ് ടീം അംഗങ്ങള്‍.

 

 

 

കുര്യന്‍ ജോര്‍ജ്ജ്

(നാഷണല്‍ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍)

 




കൂടുതല്‍വാര്‍ത്തകള്‍.