
















യുക്മയും യുകെയിലെ പ്രമുഖ മലയാളി വസ്ത്ര ബ്രാന്‍ഡ് ആയ തെരേസാസ് ലണ്ടനുമായി ചേര്‍ന്ന് യുക്മ കേരളപൂരം വള്ളംകളിയോട് അനുബന്ധിച്ച് 'ഓണച്ചന്തം മലയാളി സുന്ദരി ' മത്സരം എന്ന പേരില്‍ സംഘടിപ്പിച്ച സൌന്ദര്യ മത്സരത്തിന്റെ ഫിനാലെയും സമ്മാനദാനവും ഏഴാമത് യുക്മ കേരളപൂരം വള്ളംകളിയുടെ വേദിയില്‍ വെച്ച് നടക്കുന്നതാണ്. യുകെയിലെ പ്രമുഖ ഫാഷന്‍ ഷോ ഡയറക്ടറായ കമല്‍ മാണിക്കത്താണ് ഓണച്ചന്തം ഷോയുടെ ഡയറക്ടര്‍.

ഫാഷന്‍ ഡിസൈനര്‍, സംരഭകന്‍ എന്നീ മേഖലകളില്‍ യുകെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമല്‍രാജ് മാണിക്കത്ത് ഫാഷന്‍ ഡിസൈനിംഗില്‍ ഉന്നത ബിരുദധാരിയാണ്. സാസി ബോന്‍ഡ്, ഗ്ളോബല്‍ ഫാഷന്‍ വീക്ക് യുകെ തുടങ്ങി നിരവധി സൌത്ത് ഏഷ്യന്‍ ഫാഷന്‍ ഇവന്റുകളുടെ സംഘാടകനായ കമല്‍ മാണിക്കത്ത് ഇതിനോടകം ഒരു മികച്ച സംഘാടകനെന്ന നിലയില്‍ പ്രശസ്തനായിക്കഴിഞ്ഞു.
ഒരു റണ്‍വേ ഫാഷന്‍ ഷോ എന്നതിലുപരി ഫാഷന്‍, കല, കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യങ്ങള്‍ എന്നിവ ഓണത്തിന്റെ സാഹചര്യത്തില്‍ സംയോജിപ്പിച്ച് കാണികള്‍ക്ക് ആസ്വാദ്യകരമായ ദൃശ്യാവിഷ്‌കാരം ഒരുക്കുക എന്നതാണ് ഓണച്ചന്തം പരിപാടിയിലൂടെ സംഘാടകര്‍ ലക്ഷ്യമിടുന്നത്. ഓണത്തിന്റെ ഐതിഹ്യവും മാലോകരെല്ലാം ഒരേപോലെ ജീവിച്ച മഹാബലിയുടെ കാലവും പരമ്പരാഗത കേരള ഫാഷനിലൂടെയും തത്സമയ പ്രകടനങ്ങളിലൂടെയും വേദിയില്‍ അവതരിക്കപ്പെടും
ഓണത്തിന്റെ സമൃദ്ധിയും ഗൃഹാതുരത്വവും പ്രതിഫലിപ്പിക്കുന്ന വിവിധ വസ്ത്രങ്ങള്‍ ധരിച്ച് മത്സരാര്‍ത്ഥികള്‍ റാമ്പില്‍ നടക്കും.പാരമ്പര്യം ആധുനിക ഫാഷനുമായി ഇടകലരുമ്പോള്‍ മലയാളി സ്ത്രീത്വത്തിന്റെ സത്വം വെളിവാകുന്ന അപൂര്‍വ നിമിഷങ്ങള്‍ക്ക് ഓണച്ചന്തം വേദിയാകും. പുലികളി, കഥകളി, ഓട്ടന്‍തുള്ളല്‍ എന്നിങ്ങനെയുള്ള കേരളത്തിന്റെ ഉത്സവ പാരമ്പര്യങ്ങളുടെ തത്സമയ സ്റ്റേജ് ദൃശ്യങ്ങളും ഷോയില്‍ ഉള്‍പ്പെടുത്തും.
യുക്മ മലയാളി സുന്ദരി മത്സരത്തിന്റെ ഭാഗമായി താഴെപ്പറയുന്ന 12 അവാര്‍ഡുകളാണ് നല്‍കപ്പെടുന്നത്.
1. Malayali Sundari 2025 (Main Title - Overall Winner)
2. Best Traditional Outfit
3. Best Onam Theme Representation
4. Best Makeup & Styling
5. Best Walk on Stage
6. Best Presentation & Introduction
7. Best Confidence on Stage
8. Best Smile
9. Best Eyes
10. Most Photogenic Face
11. Most Graceful Presence
12. Theresa's Jury Choice Award
ആദ്യ റൌണ്ടില്‍ മത്സരിച്ച നൂറ് കണക്കിന് അപേക്ഷകരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 13 സുന്ദരികളാണ് ഫൈനല്‍ റൌണ്ടില്‍ മത്സരിക്കുന്നത്. വാശിയേറിയ പ്രാഥമിക റൌണ്ട് മത്സരങ്ങള്‍ക്ക് ശേഷം ഫൈനല്‍ റൌണ്ടിലേക്കെത്തിയ 13 സുന്ദരികള്‍ താഴെ പറയുന്നവരാണ്.
1. സ്‌നേഹ കുഞ്ഞുമോന്‍ - സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ഇടപെടലുകള്‍ നടത്തുന്ന സ്‌നേഹ ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും ഇന്‍ഡ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും റെക്കോര്‍ഡ് ഹോള്‍ഡറാണ്. ഡാന്‍സിലും എംബ്രോയിഡറി വര്‍ക്കിലും തല്പരയാണ് സ്‌നേഹ.
2. ടീന അബ്രാഹം - ലീഡ്‌സില്‍ നഴ്‌സായി ജോലി ചെയ്യുന്ന കൊച്ചി സ്വദേശിനി. നൃത്തത്തിലും പാട്ടിലും കഴിവ് തെളിയിച്ചിട്ടുള്ള മിടുക്കി.
3. അലീന ഷിബു - യോര്‍ക്ക്ഷയറില്‍ ക്‌ളിനിക്കല്‍ സ്‌പെഷലിസ്റ്റ് നഴ്‌സായി ജോലി ചെയ്യുന്ന കോട്ടയംകാരി. സാഹിത്യത്തിലും നൃത്തത്തിലും തല്പരയാണ് അലീന.
4. ശില്‍പ - ആയുര്‍വേദ ഡോക്ടറായ കൊല്ലം സ്വദേശിനി. കവന്‍ട്രിയില്‍ താമസിക്കുന്ന ശില്‍പ നൃത്തം, സ്‌റ്റൈല്‍, കുക്കിംഗ് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ തല്പരയാണ്.
5. അലീന അലക്‌സ് - യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന അലീന ലീഡ്‌സില്‍ നഴ്‌സായി ജോലി ചെയ്യുന്നു. നൃത്തം, അഭിനയം എന്നിവയിലും ഏറെ ആഭിമുഖ്യമുള്ളയാളാണ് അലീന.
6. സോണിയ ഫിലിപ്പ് - GMP ഹെല്‍ത്ത് കെയറില്‍ വാലിഡേഷന്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നു പത്തനംതിട്ട സ്വദേശിനിയായ സോണിയ. സംഗീതം, എഴുത്ത്, പാചകം എന്നിങ്ങനെ നിരവധി ഇഷ്ടങ്ങളുള്ളയാളാണ് യാത്രാപ്രേമിയായ സോണിയ.
7. ശ്രുതി സരിഷ് - ത്രിശ്ശൂര്‍ നിന്നും മാഞ്ചസ്റ്ററില്‍ എത്തിയ ന്യൂക്‌ളിയര്‍ മെഡിസിന്‍ ഫിസിസിസ്റ്റാണ് ശ്രുതി. ഡാന്‍സ്, ആര്‍ട്ട്, കോറിയോഗ്രഫി, അഭിനയം, ആങ്കറിംഗ്, മോഡലിംഗ് എന്നിങ്ങനെ ഒത്തിരി ഇഷ്ടങ്ങള്‍ കൂടെ കൂട്ടിയിട്ടുള്ളയാളാണ് ശ്രുതി.
8.മനീഷ സാബു - ലണ്ടനില്‍ നഴ്‌സായി ജോലി ചെയ്യുന്ന തിരുവല്ല സ്വദേശിനി. നൃത്തം, ആങ്കറിംഗ്, സ്‌കിറ്റ്, സാഹിത്യം, മോഡലിംഗ് എന്നിങ്ങനെ ഇഷ്ടങ്ങള്‍ നിരവധിയാണ് മനീഷ സാബുവിന്.
9. ഡോ.റിയ റീബ ജേക്കബ്ബ് - മാഞ്ചസ്റ്ററില്‍ പീഡിയാട്രിക് ഡോക്ടറായി ജോലി ചെയ്യുന്ന ഡോ. റിയ കൊട്ടാരക്കര സ്വദേശിനിയാണ്. മറ്റ് മത്സരാര്‍ത്ഥികളെ പോലെ കേരളത്തെ ഏറെ ഇഷ്ടപ്പെടുന്ന ഡോ.റിയ മോഡലിംഗ്, ആങ്കറിംഗ്, നൃത്തം തുടങ്ങിയവ ഇഷ്ടപ്പെടുന്നു.
10. റോമിയ സാറ അബ്രാഹം - ലണ്ടനില്‍ നഴ്‌സായി ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശിനിയാണ് റോമിയ. നൃത്തം, ഫിറ്റ്‌നസ്, ഫാഷന്‍, യാത്ര,അഡ്വഞ്ചര്‍ സ്‌പോര്‍ട്ട്‌സ് എന്നിങ്ങനെ നിരവധി ഇഷ്ടങ്ങളുടെ കൂട്ടുകാരിയാണ് റോമിയ.
11.അനിറ്റ സിബി - ബര്‍മിംഗ്ഹാമില്‍ നിന്നുള്ള അനിറ്റ സിബി മെന്റല്‍ ഹെല്‍ത്ത് നഴ്‌സായി ജോലി ചെയ്യുന്നു. സ്‌റ്റൈല്‍ ആത്മവിശ്വാസവും വ്യക്തിത്വവും പ്രതിഫലിപ്പിക്കുമെന്ന് കരുതുന്ന അനിറ്റ ഫാഷന്‍ ഒരു പാഷനായി കരുതുന്ന ആള്‍ കൂടിയാണ്.
12. രേഷ്മ - കുടുംബത്തെ ഏറ്റവും വലിയ നിധിയായി കരുതുന്ന രേഷ്മ കോട്ടയം സ്വദേശിനിയാണ്. നൃത്തം, സംഗീതം, കോറിയോഗ്രഫി എന്നിവയാണ് രേഷ്മയുടെ ഇഷ്ടങ്ങള്‍.
13. ജെസ്ലിന്‍ മാത്യു - കേരളത്തിന്റെ സാഹിത്യ തലസ്ഥാനമായ കോഴിക്കോട്കാരിയാണ് ജസ്ലിന്‍ മാത്യു. കേരളത്തിന്റെ പ്രകൃതി ഭംഗിയും മഹത്തായ പാരമ്പര്യങ്ങളും ഏറെ ഇഷ്ടപ്പെടുന്നയാളാണ് ജസ്ലിന്‍.
യുക്മ കേരളപൂരം വള്ളംകളി കാണുവാനും അതോടനുബന്ധിച്ചുള്ള കലാപരിപാടികള്‍ ആസ്വദിക്കുവാനുമായി മുഴുവന്‍ യുകെ മലയാളികളെയും റോഥര്‍ഹാം മാന്‍വേഴ്‌സ് തടാകക്കരയിലേക്ക് സ്വാഗതം ചെയ്യുന്നതായി യുക്മ ദേശീയ സമിതി അറിയിച്ചു. തടാകത്തിലേക്കുള്ള പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കുന്നതാണ്.
കുര്യന്‍ ജോര്‍ജ്ജ്
(നാഷണല്‍ പി.ആര്‍.ഒ & മീഡിയ കോര്‍ഡിനേറ്റര്‍)