CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 46 Minutes 42 Seconds Ago
Breaking Now

അഭയാര്‍ത്ഥി നിയമങ്ങള്‍ കടുപ്പിക്കാന്‍ പദ്ധതി പ്രഖ്യാപിച്ച് ഹോം സെക്രട്ടറി; ചാനല്‍ കുടിയേറ്റം തടയാന്‍ ശക്തമായ നടപടി വേണമെന്ന് ലേബര്‍ എംപിമാര്‍; 'ഒരാള്‍ അകത്ത്, ഒരാള്‍ പുറത്ത്' പദ്ധതിയില്‍ ഒരാള്‍ പോലും തിരിച്ചയയ്ക്കപ്പെട്ടിട്ടില്ലെന്ന് കണക്കുകള്‍

ജൂലൈയില്‍ പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ ആഴ്ചകള്‍ക്കുള്ളില്‍ പദ്ധതി പ്രാബല്യത്തില്‍ വരുമെന്നായിരുന്നു അവകാശവാദം

പദ്ധതികള്‍ പ്രഖ്യാപിക്കുന്നത് നടപ്പിലാക്കാനാണോ, അതോ കേവലം വാചകകസറത്ത് നടത്താന്‍ വേണ്ടിയാണോയെന്ന് ആരും സംശയിച്ച് പോകും. ലേബര്‍ ഗവണ്‍മെന്റ് അനധികൃത കുടിയേറ്റത്തിന് എതിരായി പ്രഖ്യാപിക്കുന്ന നടപടികളുടെ അവസ്ഥ ഈ വിധമാണ്. 

ഇപ്പോള്‍ അഭയാര്‍ത്ഥി നിയമങ്ങള്‍ കടുപ്പിക്കാനുള്ള പദ്ധതികളാണ് ഹോം സെക്രട്ടറി വെറ്റ് കൂപ്പര്‍ സഭയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ റെഫ്യൂജി ഫാമിലി റീയൂണിയന്‍ വഴിയാണ് ഈയാഴ്ച മുതല്‍ സസ്‌പെന്‍ഡ് ചെയ്യുന്നത്. പുതിയ അപേക്ഷകള്‍ ഇതിനായി സ്വീകരിക്കില്ലെന്ന് കൂപ്പര്‍ വ്യക്തമാക്കി. 

ചാനല്‍ കുടിയേറ്റം നടത്തുന്നത് കുടുംബാംഗങ്ങളെ കൊണ്ടുവരാനായി അപേക്ഷ സമര്‍പ്പിക്കുന്നത് ലോക്കല്‍ കൗണ്‍സിലുകളെ കനത്ത സമ്മര്‍ദത്തിലാക്കുകയാണ് ചെയ്യുന്നതെന്ന് കൂപ്പര്‍ ചൂണ്ടിക്കാണിച്ചു. ഈ ഓഫര്‍ പ്രയോജനപ്പെടുത്തിയാണ് മനുഷ്യക്കടത്ത് സംഘങ്ങള്‍ യുകെ യാത്രക്കായി ആളുകളെ ആകര്‍ഷിക്കുന്നതെന്നും ഹോം സെക്രട്ടറി പറഞ്ഞു. 

അതേസമയം ചാനല്‍ കുടിയേറ്റക്കാര്‍ യുദ്ധകലുഷിത മേഖലകളില്‍ നിന്നല്ല, ഫ്രാന്‍സില്‍  നിന്നുമാണ് വരുന്നതെന്ന് മുതിര്‍ന്ന ലേബര്‍ എംപി ഗ്രഹാം സ്ട്രിംഗര്‍ ചൂണ്ടിക്കാണിച്ചു. ഫ്രാന്‍സിലും, മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും ലഭിക്കാത്ത സൗകര്യങ്ങളും, അനായാസ നടപടിക്രമങ്ങളും ബ്രിട്ടനില്‍ ലഭിക്കുമെന്ന വിശ്വാസത്തിലാണ് അവര്‍ വരുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഇതിനിടെ ഫ്രാന്‍സുമായി ഒപ്പുവെച്ച 'ഒരാള്‍ അകത്ത്, ഒരാള്‍ പുറത്ത്' സ്‌കീമില്‍ ഒരു ചാനല്‍ കുടിയേറ്റക്കാരനെ പോലും തിരികെ അയച്ചിട്ടില്ലെന്ന് ലേബര്‍ സമ്മതിച്ചു. ജൂലൈയില്‍ പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ ആഴ്ചകള്‍ക്കുള്ളില്‍ പദ്ധതി പ്രാബല്യത്തില്‍ വരുമെന്നായിരുന്നു അവകാശവാദം. ഇതിന് ശേഷം 3567 അനധികൃത കുടിയേറ്റക്കാര്‍ ഈ വഴി ബ്രിട്ടനില്‍ പ്രവേശിക്കുകയും ചെയ്തു. 




കൂടുതല്‍വാര്‍ത്തകള്‍.