CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 19 Minutes 11 Seconds Ago
Breaking Now

ഗൃഹാതുരത്വമുണര്‍ത്തുന്ന ഓണാഘോഷം ഒരുമയോടെ കൊണ്ടാടി ''ഇമ''യിലെ അംഗങ്ങള്‍ ; സദ്യയും ഗാനമേളയും ചെണ്ടമേളവുമൊക്കെയായി മറക്കാനാകാത്ത മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച് ''ഇമ''

ആഘോഷങ്ങള്‍ എന്നും മനസിന് ഒരു നിറവാണ് സമ്മാനിക്കുക. പ്രത്യേകിച്ച് മലയാളികളെ സംബന്ധിച്ച് ഓണാഘോഷം. നാട്ടിലെ ഗൃഹാതരുമായ ഓര്‍മ്മകളും പേറി ഒരുപിടി ആഘോഷവുമായി ഏവരും കൊണ്ടാടുകയാണ് ഓണം.ബെല്‍ഫാസ്റ്റിലെ 17 വര്‍ഷമായി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഇമയ്ക്ക് മറ്റൊരു മനോഹര മുഹൂര്‍ത്തമായി മാറി ഓണാഘോഷം.

ഇമയുടെ ഓണാഘോഷ പരിപാടി ഓഗസ്ത് 31 ഞായറാഴ്ച രാവിലെ 9 മുതല്‍വൈകീട്ട് ആറു മണിവരെ സെന്റ് ആന്‍സ് പാരിസ് ഹാളില്‍ വച്ച് നടന്നു. ഇമയുടെ കലാകാരന്മാരും കലാകാരികളും മുദ്രാ ഡാന്‍സ് അക്കാദമിയും ചേര്‍ന്നു നടത്തിയ ഓപ്പണിങ് സ്റ്റേജ് ഷോ കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി.

മാവേലിയെ വരവേല്‍ക്കാന്‍ കലാകേളിയുടെ ഗംഭീര ചെണ്ടമേളവും താലപ്പൊലിയും ഒരുക്കിയിരുന്നു. ചെണ്ടമേളത്തിന്റെയും ആര്‍പ്പുവിളികളുടേയും ആരവത്തോടെ മാവേലിയെ വേദിയിലേക്ക് വരവേറ്റു. നൃത്ത ഗാനങ്ങളുമായി ഒരുക്കിയ കലാപരിപാടികള്‍ ഏറെ ശ്രദ്ധേയമായി. കുട്ടികളുടേയും യുവാക്കളുടേയും മികച്ച പരിപാടികളാണ് വേദിയില്‍ അണിനിരന്നത്.

ഉത്ഘാടന സമ്മേളനത്തില്‍ ഡോ ഉമേഷ് ആശംസകള്‍ അര്‍പ്പിച്ചു. അസോസിയേഷന്‍ സെക്രട്ടറി നെല്‍സന്‍ പീറ്റര്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് അലക്‌സ് സ്റ്റീഫന്‍,  മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് ഡയറക്ടര്‍ ജെഗി ജോസഫ് , പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സിനു കുര്യന്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഓണാഘോഷ പരിപാടി ഉത്ഘാടനം ചെയ്തു.അസോസിയേഷന്‍ പ്രസിഡന്റ് അലക്‌സ് നന്ദി പറഞ്ഞു.

പായസവും മറ്റു വിഭവ സമൃദ്ധമായ കറികളും ചേര്‍ത്തു കൊച്ചി കിച്ചന്റെ ഓണസദ്യയും ഏവരും ആസ്വദിച്ചു. 

പരിപാടിയുടെ അവസാനം അരുണും കലാകേളിയും ചേര്‍ന്ന് നടത്തിയ ഡിജെ ആസ്വാദകരെ ആവേശത്തിലാക്കി.

ജാസ് മ്യൂസിക് ബെല്‍ഫാസ്റ്റ് അവതരിപ്പിച്ച ഗാനമേളയിലൂടെ ഒരുപിടി മികച്ച ഗാനങ്ങള്‍ ഏവരും ആസ്വദിച്ചു.മറക്കാനാകാത്ത കുറേ നല്ല നിമിഷങ്ങള്‍ സമ്മാനിച്ചാണ് ഇമയുടെ ഈ വര്‍ഷത്തെ ഓണാഘോഷവും കടന്നുപോയത്.

മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സറായിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.