CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 50 Seconds Ago
Breaking Now

അത്തം നാളില്‍ ഓണപ്പൂരം ഒരുക്കി ബെല്‍ഫാസ്റ്റ് മലയാളികള്‍

ബെല്‍ഫാസ്റ്റ്: ബെല്‍ഫാസ്റ്റ് മലയാളി അസോസിയേഷന്‍ (BMA) ഈ വര്‍ഷത്തെ ഓണാഘോഷം വിപുലമായ പരിപാടികളോടെ 26 ആഗസ്റ്റ് 2025-ന് ബാലിഹാക്ക്‌മോര്‍ പാരിഷ് ഹാളില്‍ സംഘടിപ്പിച്ചു. കേരളത്തിന്റെ തനിമ നിറഞ്ഞ കലാപരിപാടികളും സാംസ്‌കാരിക ആഘോഷങ്ങളും നിറഞ്ഞ ഓണാഘോഷം ബെല്‍ഫാസ്റ്റിലെ മലയാളി സമൂഹത്തിന് അപൂര്‍വ്വമായ അനുഭവമായി.

ശ്രീഹരിയുടെ നേതൃത്വത്തിലുള്ള കലാകേളി വാദ്യസംഘത്തിന്റെ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ യുള്ള മാവേലിയുടെയഴുന്നള്ളത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. പൂക്കളങ്ങളും, ചെണ്ടമേളവും, ഗാനമേളയും , ഓണക്കളികളും ആഘോഷങ്ങള്‍ക്ക് പുതുമയും വൈവിധ്യവും നല്‍കി.

 പ്രാണ ഡാന്‍സ് സ്‌കൂളിന്റെ അധ്യാപിക അനഘയും BMA-യുടെ കലാകാരികളും ചേര്‍ന്ന് അവതരിപ്പിച്ച തിരുവാതിരയും ജൂലി, ഹബീബ്, ഷാരോന്‍ എന്നിവരുടെ നേതൃത്വത്തില്‍ അരങ്ങേറിയ സിനിമാറ്റിക് നൃത്തങ്ങളും ശ്രദ്ധേയമായി. കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാ-കായിക മത്സരങ്ങള്‍ക്കും ജാസ് ബീറ്റ്‌സിന്റെ ഗാനമേളയ്ക്കും വലിയ പ്രേക്ഷക പിന്തുണ ലഭിച്ചു.

ആഘോഷങ്ങളുടെ ഹൈലൈറ്റായി ''മലയാളി മങ്ക - കേരള ശ്രീമാന്‍'' മത്സരത്തില്‍, മലയാളി മങ്കയായി ധന്യ അനീഷിനെയും കേരള ശ്രീമാനായി സിറിയക്കിനെയും തിരഞ്ഞെടുത്തു. പുരുഷന്മാരുടെയും വനിതകളുടെയും വടംവലി മത്സരങ്ങള്‍ ആവേശഭരിതമായ അന്തരീക്ഷം സൃഷ്ടിച്ചു.

DJ അരുണും കലാകേളിയും ചേര്‍ന്ന് ബെല്‍ഫാസ്റ്റില്‍ ആദ്യമായി നടത്തിയ DJ with ചെണ്ടമേളം ഓണാഘോഷത്തില്‍ പങ്കെടുത്തവര്‍ക്ക് പുത്തന്‍ അനുഭവമാണ് സമ്മാനിച്ചത് 

രാവിലെ 12 മണിക്ക് ആരംഭിച്ച പരിപാടികള്‍ രാത്രി 10 മണിവരെ നീണ്ടുനിന്നു. മാവേലി വിളക്കുതെളിച്ചു കൊണ്ട് ഉദ്ഘാടനം നടത്തിയ ചടങ്ങില്‍, BMA സെക്രട്ടറി ആതിര അനൂബ് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ജയന്‍ മലയില്‍, NC ഹെല്‍ത്ത് കെയര്‍ ഡയറക്ടര്‍ മഹേഷ് സച്ച്‌ദേവ് എന്നിവര്‍ ഓണാശംസകള്‍ അര്‍പ്പിച്ചു. വൈസ് പ്രസിഡന്റ് ബിജില്‍, ജോയിന്റ് സെക്രട്ടറി അനു ശരത്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജൂലി, ഉണ്ണിമായ, വിനു ഡേവിസ്, പ്രദീപ്, ലാലു അലക്‌സ്, ശ്രീജിത്ത്, സിജോ എന്നിവര്‍ ഓണാഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

കേരളത്തിന്റെ തനത് രുചിയില്‍ ഏഷ്യന്‍ ഫ്യൂഷന്‍ ഒരുക്കിയ ഓണസദ്യയില്‍ രണ്ട് കൂട്ടം പായസം അടക്കം 25 വിഭവങ്ങള്‍ ആണ് ഉള്‍പ്പെടുത്തിയത്.

സാംസ്‌കാരിക വൈവിധ്യവും കേരളീയ പൈതൃകത്തിന്റെ നിറങ്ങളും ചേര്‍ന്ന ബെല്‍ഫാസ്റ്റിലെ ഈ വര്‍ഷത്തെ ഓണാഘോഷം മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാകാത്ത ഓര്‍മ്മയായി.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.