CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 6 Minutes 11 Seconds Ago
Breaking Now

പോലീസ് ആളുകള്‍ മരിക്കാനായി കാത്തിരിക്കുന്നു; ലെസ്റ്റര്‍ഷയര്‍ പാര്‍ക്കില്‍ കുട്ടികളുടെ അക്രമത്തില്‍ ഇന്ത്യന്‍ വംശജന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബന്ധുക്കള്‍; അക്രമം ദുരന്തത്തില്‍ കലാശിക്കുന്നതിന് മുന്‍പുള്ള ദിവസങ്ങളില്‍ വംശീയ കമന്റും, തുപ്പുകയും വരെ ചെയ്തു

2024 ജൂലൈയിലും, ആഗസ്റ്റിലും സാമൂഹ്യ വിരുദ്ധ പെരുമാറ്റം ഉണ്ടായെങ്കിലും പോലീസ് ഇതിനെ കാര്യമായി പരിഗണിച്ചില്ലെന്ന് സൂസന്‍

ബ്രിട്ടീഷ് പോലീസ് ആവശ്യമുള്ള കാര്യങ്ങളില്‍ സജീവമായി ഇടപെടുന്നില്ലെന്ന പരാതി വ്യാപകമാണ്. ഇപ്പോള്‍ കുട്ടികളുടെ അക്രമത്തില്‍ ജീവന്‍ നഷ്ടമായ ഇന്ത്യന്‍ വംശജന്റെ കുടുംബവും ഈ പരാതി ആവര്‍ത്തിക്കുന്നു. സാമൂഹ്യ വിരുദ്ധ പെരുമാറ്റങ്ങള്‍ ഗുരുതരമായി കണക്കാക്കിയെങ്കില്‍ തന്റെ പിതാവ് ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നാണ് 80-കാരനായ ഭീം കോഹ്‌ലിയുടെ മകള്‍ സൂസന്‍ കോഹ്‌ലി വ്യക്തമാക്കുന്നത്. 

ലെസ്റ്റര്‍ഷയര്‍ പോലീസിന് സംഭവിച്ച വീഴ്ചകളാണ് സ്‌കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സൂസന്‍ ചൂണ്ടിക്കാണിച്ചത്. 2024 സെപ്റ്റംബറില്‍ തന്റെ പിതാവ് മരിക്കുന്നതിന് മുന്‍പുള്ള ദിവസങ്ങളില്‍ നേരിട്ട അനുഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും നടപടി ഉണ്ടായില്ലെന്ന് ഇവര്‍ പറയുന്നു. 

ബ്രൗണ്‍സ്റ്റോണ്‍ ടൗണിലെ ഫ്രാങ്ക്‌ളിന്‍ പാര്‍ക്കില്‍ തന്റെ വളര്‍ത്ത് നായയുമായി നടക്കാനിറങ്ങിയ കോഹ്‌ലിക്ക് വംശീയമായ കമന്റുകളും, ശാരീരിക അക്രമവും നേരിട്ടിരുന്നു. മരണത്തിലേക്ക് കലാശിച്ച അക്രമം അതീവ ഗുരുതരമായിരുന്നു. വെറും 15 വയസ്സ് പ്രായമുള്ള ആണ്‍കുട്ടിയാണ് അക്രമം അഴിച്ചുവിട്ടത്. 

2024 ജൂലൈയിലും, ആഗസ്റ്റിലും സാമൂഹ്യ വിരുദ്ധ പെരുമാറ്റം ഉണ്ടായെങ്കിലും പോലീസ് ഇതിനെ കാര്യമായി പരിഗണിച്ചില്ലെന്ന് സൂസന്‍ പറയുന്നു. കോഹ്‌ലിക്ക് നേരെ വംശീയ അധിക്ഷേപവും, തുപ്പുന്ന അവസ്ഥ പോലും ആഗസ്റ്റില്‍ നേരിട്ടിരുന്നു. എന്നാല്‍ പോലീസിന്റെ പ്രതികരണം മോശമായിരുന്നു. ഇതെല്ലാമാണ് പിതാവിന്റെ ജീവനെടുക്കുന്നിതലേക്ക് നയിച്ചതെന്ന് സൂസന്‍ ചൂണ്ടി്കകാണിക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.