CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 11 Minutes 20 Seconds Ago
Breaking Now

കുടിവെള്ളമെത്തിച്ചു ; മലയാളി യുവതിയ്ക്ക് നന്ദി പറഞ്ഞ് ഗാസയിലെ കുരുന്നുകള്‍

പലസ്തീന് വേണ്ടി സ്‌നേഹം പകുത്തു നല്‍കുന്ന എല്ലാവര്‍ക്കും ഒരായിരം നന്ദി, രശ്മി കുറിച്ചു.

ഗാസയില്‍ നിന്നും തെക്കന്‍ ഗാസയിലേക്ക് പലായനം ചെയ്ത കുടുംബങ്ങള്‍ക്ക് സഹായവുമായി മലയാളി യുവതി. 250 കുടുംബങ്ങള്‍ക്ക് 3000 ലിറ്ററിന്റെ പ്രൈവറ്റ് വാട്ടര്‍ ട്രക്ക് എത്തിച്ച് മാതൃക കാണിക്കുകയാണ് കൂട്ട് കമ്യൂണിറ്റിയുടെ സ്ഥാപകയും കലാകാരിയുമായ ശ്രീ രശ്മി. കേരളത്തില്‍ നിന്നുള്ള രശ്മിക്ക് നന്ദിയെന്ന് പറഞ്ഞുള്ള പോസ്റ്ററുകള്‍ പിടിച്ചാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ള ഗാസയിലെ ജനത നന്ദി അറിയിച്ചത്.

കുടിവെള്ള ക്ഷാമം രൂക്ഷമായിരുന്ന ഘട്ടത്തില്‍ പ്രൈവറ്റ് വാട്ടര്‍ ടാങ്ക് എത്തിക്കുക എന്ന വഴി മാത്രമേ മുന്നിലുണ്ടായിരുന്നുള്ളൂ. പലസ്തീന് വേണ്ടി സ്‌നേഹം പകുത്തു നല്‍കുന്ന എല്ലാവര്‍ക്കും ഒരായിരം നന്ദി, രശ്മി കുറിച്ചു. കുടിവെള്ളം ശേഖരിക്കുന്ന വീഡിയോയും ഇതിനൊപ്പം അവര്‍ പങ്കുവച്ചിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.