CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 13 Minutes 16 Seconds Ago
Breaking Now

യുക്മയുടെ വളര്‍ച്ചയില്‍ സഹായിച്ചവര്‍ക്ക് യുക്മ ഫെസ്റ്റ് വേദിയില്‍ അംഗീകാരത്തിന്‍റെ തിളക്കം, ഒപ്പം കലാ കായിക താരങ്ങള്‍ക്കും അംഗീകാരം.

യുക്മ എന്ന സംഘടനയെ വ്യക്തിപരമായി ലാഭേച്ഛയില്ലാതെ സഹായിച്ചവരെ യുക്മ ഫെസ്റ്റില്‍ ആദരിക്കും.യുക്മയുടെ ഗ്രാഫിക്ഡിസൈനറായി നാളിതുവരെ പ്രവര്‍ത്തിച്ച ജെയ്സണ്‍ ജോസഫിനെയും യുക്മ വെബ്സൈറ്റ് ഡിസൈന്‍ ചെയ്യുകയും ആവശ്യമായ സാങ്കേതിക സഹായം ചെയ്തു തരുകയും ചെയ്യുന്ന ഷാജി ഫ്രാന്‍സിസിനെയും യുക്മ നാഷണല്‍ കലാമേളകളില്‍ അരങ്ങിനു പിറകില്‍ നിന്ന് കലാമേളകള്‍ വിജയമാക്കുന്നതിനു വേണ്ട സഹായസഹകരണങ്ങള്‍ ചെയ്തു തരുന്ന സുനില്‍രാജനെയും യുക്മയുടെ 2012-13 വര്‍ഷത്തെ കലാമേളയ്ക്ക് ആതിഥ്യം വഹിക്കുകയും വേണ്ട എല്ലാ സഹായങ്ങളും ഒരുക്കി തരികയും ചെയ്ത സ്ററ്ഫോര്‍ഡ്ഷയര്‍ മലയാളീ അസോസിയേഷന്‍റെ ആ സമയത്തെ പ്രസിഡന്‍റ് റൈനോ തോമസിനെയും യുക്മ ഫെസ്റ്റില്‍ യുക്മയുടെ സ്നേഹസമ്മാനമായ ഫലകങ്ങൾ കൊടുത്ത് ആദരിക്കും.

യുക്മയുടെ ലോഗോ, നാഷണല്‍ റീജിയനൽ കലാമേളകളുടെ ലോഗോ, ഫ്ലക്സ്, യുക്മ കലണ്ടര്‍ , യുഫെഡിന്‍റെ ലോഗോ, യുക്മ നേഴ്സസ് ഫോറത്തിന്‍റെ ലോഗോ എന്നിങ്ങനെ യുക്മയ്കാവശ്യമായ എല്ലാ ഗ്രാഫിക് വര്‍ക്കുകളും യാതൊരു പ്രതിഫലവും വാങ്ങാതെ കഴിഞ്ഞ നാലു വര്‍ഷമായി ചെയ്തു തരുന്നത് യോവില്‍ സ്വദേശിയായ ജെയ്സണ്‍ ജോസഫ്‌ ആണ്. 200 മണിക്കൂറോളം അവിശ്രമം പണിയെടുത്താണ് അദ്ദേഹം യുക്മ കലണ്ടര്‍ ഡിസൈന്‍ ചെയത്‌, പ്രൂഫ് റീഡ് ചെയ്ത് പ്രിന്റിംഗിന് കൊടുത്തത്. സ്വന്തം ജോലിയും മറ്റാവശ്യങ്ങളും മാറ്റി വച്ച് അര്‍പ്പണ ബുദ്ധിയോടെ സ്വാര്‍ത്ഥതാല്പര്യം ലേശവുമില്ലാതെ യുക്മയെ സ്നേഹിക്കുന്ന ഈ മലയാളിയെയും അദ്ദേഹത്തിന് ആവശ്യമായ എല്ലാ പിന്തുണയും നല്കുന്ന ഭാര്യ ട്രീസയെയും യുക്മ ഫെസ്റ്റ് വേദിയില്‍ യുക്മനാഷണല്‍ കമ്മിറ്റി ആദരിക്കും.

കഴിഞ്ഞ എല്ലാ നാഷണല്‍ കലാമേളകളിലും ഓര്‍മ്മയില്‍ സൂക്ഷിക്കാനുള്ള നിമിഷങ്ങള്‍ തന്‍റെ ക്യാമറയില്‍ ഒപ്പിയെടുത്ത് യുക്മയുടെ വെബ്സൈറ്റില്‍ സൂക്ഷിച്ചിരിക്കുന്നത് ഷാജി ഫ്രാന്‍സിസ് ആണ്. യുക്മയുടെ വെബ്സൈറ്റ് ആവശ്യമനുസരിച്ച് ഡിസൈന്‍ ചെയ്തും തുടര്‍ന്നും ആവശ്യമായ എല്ലാ സാങ്കേതിക സഹകരണങ്ങളും ചെയ്തു തരുന്നതും കാര്‍ഡിഫ് സ്വദേശിയായ അദ്ദേഹം തന്നെ. ലാഭേച്ഛയില്ലാത്ത അദ്ദേഹത്തിന്‍റെ സേവനവും യുക്മ ഫെസ്റ്റില്‍ആദരിക്കപ്പെടും.

യുക്മയുടെ എല്ലാ നാഷണല്‍ കലാമേളകളിലും ആയിരത്തോളം കലാകാരന്‍മാര്‍ പങ്കെടുക്കുന്ന എല്ലാ മല്‍സരങ്ങളും ക്രമമായി ചിട്ടപ്പെടുത്തിയതും മല്‍സരം കഴിഞ്ഞ്‌ ഉടൻ തന്നെ ഫല പ്രഖ്യാപനം നടക്കാന്‍ തക്കവണ്ണം കാര്യങ്ങള്‍ ക്രമീകരിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തത്തിന്‍റെ ചുക്കാന്‍ പിടിച്ചതും സുനില്‍ രാജനാണ്. ഇതുവരെ ഒരു വേദിയിലും പ്രത്യക്ഷപ്പെടാത്ത അദ്ദേഹത്തെയും യുക്മഫെസ്റ്റില്‍ ആദരിക്കും.

ഇക്കഴിഞ്ഞ നാഷണല്‍ കലാമേളക്ക് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കി തന്നത് സ്റ്റഫോര്‍ഡ്ഷയര്‍ മലയാളീ അസോസിയേഷന്‍ ആണ്. അതിഥികളായി അവിടെയെത്തിയ എല്ലാവരെയും തികഞ്ഞ മര്യാദയോടെ സ്വീകരിക്കുകയും മല്‍സരങ്ങളുടെ നടത്തിപ്പിനും ക്രമസമാധാന പാലനത്തിനും വേദി ശുചിപ്പെടുത്തുന്നതിലും എല്ലാം സ്റ്റഫോര്‍ഡ്ഷയര്‍ മലയാളീ അസോസിയേഷന്‍ ചെയ്ത സേവനങ്ങള്‍ യുക്മക്ക് മറക്കാന്‍ സാധിക്കില്ല. ഒരു സമയത്തും വേദിയില്‍ പ്രത്യക്ഷപ്പെടാതെ ആത്മാര്‍ഥമായി നേതൃത്വം നല്‍കിയ മുന്‍പ്രസിഡന്റ്‌ റൈനോ തോമസിനെയും യുക്മ ഫെസ്റ്റില്‍ ആദരിക്കും.

യുക്മ കലാതിലകമായ മരിയ തങ്കച്ചനെയും കലാപ്രതിഭയായ ഫ്രാങ്ക്ലിൻ ഫെര്‍ണാണ്ടസിനെയും 2012-2013 വര്‍ഷത്തെ മികച്ച ഡാന്‍സറായ ആഷ്‌ലി തങ്കച്ചനെയും പേരുകള്‍ ആലേഖനം ചെയ്ത പതക്കങ്ങള്‍ നല്‍കി ആദരിക്കും.

യുക്മ കള്‍ച്ചറല്‍ ഫോറത്തിന്‍റെ ആഭിമുഖ്യത്തില്‍ ആദ്യമായി നടത്തിയ യുക്മ വിന്‍റര്‍ കോംപടീഷനില്‍ ഇംഗ്ലീഷ് പോയട്രി, ചെറുകഥ എന്നീ വിഭാഗങ്ങളില്‍ സമ്മാനംനേടിയ ക്രിസ്റ്റീന സേവ്യര്‍ , ജെറിന്‍ജേക്കബ്‌, അഞ്ജലി ദാസ്‌, ജോയ്സ് സേവ്യര്‍ എന്നിവരെയും മലയാളം ചെറുകഥ, കവിത വിഭാഗങ്ങളില്‍ സമ്മാനാര്‍ഹരായ അജിത പ്രവീണ്‍, ഫ്രാങ്ക്ലിന്‍ ഫെര്‍ണാണ്ടസ് എന്നിവരെയും അര്‍ത്ഥ സമ്പുഷ്ടമായ ആഖ്യാനത്തിലൂടെ മലയാളം ലേഖനം വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ സീന ഷിബുവിനെയും യുക്മ ഫെസ്റ്റില്‍ പതക്കം നല്‍കി ആദരിക്കും.

യുക്മ സ്പോര്‍ട്സ് മീറ്റില്‍ വ്യക്തിഗത ചാമ്പിയന്മാരായ സജീവ്‌ സെബാസ്റ്റ്യൻ, സിനിമോള്‍ തോമസ്‌, ജുബിന്‍ പേട്ടയില്‍ , ജെനറ്റ് പോള്‍ , ആല്‍വിന്‍ ജസ്റ്റിന്‍, റെയ്ച്ചല്‍ അഭിലാഷ്, ദീപ റോബിന്‍, എയ്ഞ്ച്ല്‍ എബ്രഹാം, സിജോ ഡൊമിനിക്, ഷീന്‍ ഷാജു എന്നിവരെയും യുക്മ ഫെസ്റ്റില്‍ ആദരിക്കും.

യുക്മക്ക് മികച്ച സഹായ സഹകരണങ്ങള്‍ നല്‍കിയ ബിസിനസ്സ്  സ്ഥാപനങ്ങളെയും യുക്മ ഫെസ്റ്റില്‍ ആദരിക്കുന്നതാണ്. യുക്മ ഫെസ്റ്റില്‍ കലാപരിപാടികള്‍ അവതരിപ്പിയ്ക്കുന്നവരെയും ആദരിക്കും. 2013 ജൂലൈ 27 ശനിയാഴ്ച 11 മണിയോടെ നോര്‍ത്താംപ്ടനില്‍ വച്ച് ഫാ.ഡൊമിനിക് ചിറമേല്‍ ഉദ്ഘാടനം നിര്‍വഹിക്കുന്ന യുക്മ ഫെസ്റ്റ് പുതിയതായി ആരംഭിക്കുന്ന ടി വി ചാനലായ ഹോര്‍ഷം ടിവി റെക്കോര്‍ഡ ചെയ്ത് സംപ്രേഷണം ചെയുന്നതാണ്. അലൈഡ്‌ ഫിനാന്‍സ്, ബീ ഇന്റര്‍നാഷണല്‍ , റിംഗ് ടു ഇന്ത്യ എന്നിവരാണ്‌ യുക്മ ഫെസ്റ്റിന്‍റെ പ്രധാന സ്പോണ്‍സര്‍മാര്‍ .  ജൂലൈ 27 ന് നോര്‍ത്താംപ്ടണില്‍ നടക്കുന്ന യുക്മഫെസ്റ്റില്‍ സ്റ്റേജ് പ്രോഗ്രാമുകളുടെ ചുക്കാന്‍ പിടിക്കുന്നത്‌ ബിന്‍സു ജോണ്‍ , കനേഷ്യസ് അത്തിപ്പോഴിയില്‍ ,സിന്ധു എല്‍ദോ, ആശാ മാത്യു എന്നിവര്‍ ആണ്.




കൂടുതല്‍വാര്‍ത്തകള്‍.