CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 28 Minutes 16 Seconds Ago
Breaking Now

ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണം വിറ്റത് പതിനഞ്ച് ലക്ഷം രൂപയ്ക്ക്

ശബരിമലയുടെ പേര് പറഞ്ഞ് ഉണ്ണികൃഷ്ണന്‍ പോറ്റി പലതവണയായി 70 ലക്ഷം രൂപ വാങ്ങിയെന്നും മൊഴിയുണ്ട്.

ശബരിമല സ്വര്‍ണക്കൊള്ളയില്‍, മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണം വിറ്റത് പതിനഞ്ച് ലക്ഷം രൂപയ്ക്ക്. ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധനാണ് പ്രത്യേക അന്വേഷണസംഘത്തിന് തെളിവ് കൈമാറിയത്. ശബരിമലയുടെ പേര് പറഞ്ഞ് ഉണ്ണികൃഷ്ണന്‍ പോറ്റി പലതവണയായി 70 ലക്ഷം രൂപ വാങ്ങിയെന്നും മൊഴിയുണ്ട്.

ഉണ്ണികൃഷ്ണന്‍ പോറ്റി തന്നെ വഞ്ചിച്ചു എന്ന ഗോവര്‍ധന്‍ മൊഴി നല്‍കി. ശബരിമലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കെന്ന് പറഞ്ഞാണ് ഉണ്ണികൃഷ്ണന്‍ പോറ്റി പലതവണയായി പണം വാങ്ങിയത്. ശബരിമല വിവാദം ചൂടുപിടിച്ചതോടെ ചെന്നൈയിലും ബെം?ഗളൂവിലും എത്തി സ്‌പോണ്‍സര്‍മാരെ കാണാന്‍ ശ്രമിച്ചു. പണം നല്‍കിയ വിവരം പുറത്തു പറയരുതെന്ന് ആവശ്യപ്പെട്ടു. ശബരിമല വിഷയം തീര്‍ക്കാന്‍ തനിക്ക് കൂടുതല്‍ പണം വേണമെന്ന് ആവശ്യപ്പെട്ടെന്നും ഗോവര്‍ധന്റെ മൊഴി. ഇന്നലെയാണ് ഗോവര്‍ധന്‍ ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ എസ്ഐഎടിക്ക് കൈമാറിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.