
















താമരശ്ശേരി രൂപതാ ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയേലിന് എതിരായ ഭീഷണി കത്തില്‍, കേസ് എടുത്തതിന് പിന്നാലെ അന്വേഷണം ആരംഭിച്ച് പൊലീസ്. ബിഷപ്പ് ഹൗസ് അധികൃതരുടെ പരാതിയിലാണ് കേസ് എടുത്തത്. ഇസ്ലാമിക് ഡിഫന്‍സ് ഫോഴ്‌സ് ഓഫ് ഇന്ത്യ എന്ന സംഘടനയുടെ പേരിലായിരുന്നു കത്ത്. ഭീഷണിപ്പെടുത്തല്‍, കലാപഹ്വാനന്തരീക്ഷം ഉണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
സംഘടനയുടെ പിആര്‍ഒ അബ്ദുള്‍ റഹീദ് ഈരാറ്റുപേട്ട എന്ന അഡ്രസിലായിരുന്നു കത്ത് ലഭിച്ചിരുന്നത്. കത്ത് ബിഷപ്പ് ഹൗസ് താമരശ്ശേരി പൊലീസിന് കൈമാറിയിരുന്നു. ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ അനാശാസ്യ കേന്ദ്രങ്ങള്‍ ആണെന്നും ജൂതര്‍, ക്രിസ്ത്യാനികള്‍, ആര്‍ എസ് എസുകാര്‍ എന്നിവര്‍ നശിപ്പിക്കപ്പെടേണ്ടതാണെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം. കൈപ്പടയിലെഴുതിയ കത്തായിരുന്നു ലഭിച്ചത്.
കേരളത്തില്‍ 90% റവന്യൂ വരുമാനം നേടിത്തരുന്നത് മുസ്ലിം സമുദായമാണെന്നും അതിനാല്‍ സ്‌കൂളുകളില്‍ ബാങ്ക് വിളിക്കാനും, നിസ്‌കരിക്കാനും സൗകര്യം ഒരുക്കണമെന്നും ഇസ്ലാമിക് ഡിഫന്‍സ് ഫോഴ്‌സ് ഓഫ് ഇന്ത്യയുടെ പേരിലയച്ച കത്തില്‍ പറയുന്നു. നിലവില്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് താമരശ്ശേരി ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയല്‍.