CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 54 Minutes 6 Seconds Ago
Breaking Now

എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി ചെയ്യുന്ന മലയാളി യുവാവ് നോട്ടിങ്ഹാമിലെ വീട്ടില്‍ മരിച്ച നിലയില്‍ ; ഉറക്കത്തിനിടെ സംഭവിച്ച ഹൃദയാഘാതമെന്ന് സൂചന

മാന്‍സ്ഫീല്‍ഡ് കിങ്‌സ് മില്‍ എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു.

നോട്ടിംഗ്ഹാമില്‍ മലയാളി യുവാവ് വീട്ടില്‍ മരിച്ച നിലയില്‍. നോട്ടിംഗ്ഹാമിനടുത്ത് മാന്‍സ്ഫീല്‍ഡില്‍ താമസിച്ചിരുന്ന എറണാകുളം സ്വദേശി സെബിന്‍ രാജ് വര്‍ഗീസ്(42) ആണ് വിടപറഞ്ഞത്. രാവിലെ യുകെ സമയം എട്ടു മണിക്കാണ് സെബിനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

മാന്‍സ്ഫീല്‍ഡ് കിങ്‌സ് മില്‍ എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു. ഇന്നു രാവിലെ ജോലിക്ക് ചെല്ലാത്തതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ അന്വേഷിച്ചതിനെ തുടര്‍ന്നാണ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

സ്‌കൂള്‍ അവധി ആയതിനാല്‍ കുട്ടികള്‍ക്കായുള്ള സ്ലീപ്പ് ഓവറില്‍ പങ്കെടുക്കാന്‍ ഭാര്യ റെയ്‌സയും രണ്ടു മക്കളും മറ്റൊരു വീട്ടിലാണ് താമസിച്ചിരുന്നത്. സെബിന് രാവിലെ ഡ്യൂട്ടി ഉള്ളതിനാല്‍ സ്ലീപ്പോവറില്‍ പങ്കെടുത്തിരുന്നില്ല. ഹോസ്പിറ്റലില്‍ നിന്നും സെബിനെ വിളിച്ചിട്ട് കിട്ടാത്തതിനാല്‍ ഭാര്യ ഉടന്‍ വീട്ടിലേക്ക് എത്തുകയായിരുന്നു. തുടര്‍ന്ന് വാതില്‍ തുറന്നപ്പോള്‍ കട്ടിലില്‍ മരിച്ചുകിടക്കുന്ന നിലയിലുള്ള സെബിനെ കണ്ടത്. ഉറക്കത്തില്‍ ഹൃദയാഘാതം സംഭവിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. മക്കള്‍ അനേയ സെബിന്‍, അലോസ സെബിന്‍

2016 ലാണ് സെബിന്‍ രാജ് യുകെയിലെത്തിയത്. മാന്‍സ്ഫീല്‍ഡ് വിക്ടോറിയസ് ക്ലബിലെ അംഗമായിരുന്ന സെബിന്‍ മികച്ച ക്രിക്കറ്റ് പ്ലെയര്‍ കൂടിയായിരുന്നു. 

കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പര്‍ പഴങ്ങനാട് കൊടിയന്‍ വീട്ടില്‍ കെ പി വര്‍ഗീസ് കൊടിയന്‍, പരേതയായ അല്‍ഫോന്‍സ വര്‍ഗീസ് എന്നിവരാണ് മാതാപിതാക്കള്‍.

സഹോദരങ്ങള്‍ റവ ഫാ പോള്‍ രാജ് കൊടിയന്‍, ട്രീസ വര്‍ഗീസ്, 

പഴങ്ങനാട് സെന്റ് അഗസ്റ്റിന്‍സ് സിറോ മലബാര്‍ കത്തോലിക്കാ ചര്‍ച്ചിലെ അംഗങ്ങളാണ് സെബിന്റെ കുടുംബം. സംസ്‌കാരം പിന്നീട്.




കൂടുതല്‍വാര്‍ത്തകള്‍.