
















പ്രകടനപത്രികയില്‍ പറഞ്ഞ നികുതി വാഗ്ദാനങ്ങള്‍ ലംഘിക്കുമെന്ന് ശക്തമായ സൂചന നല്‍കി റേച്ചല്‍ റീവ്‌സ്. ഇതിന് പുറമെ 2 ചൈല്‍ഡ് ബെനഫിറ്റ് ക്യാപ്പ് ഒഴിവാക്കാന്‍ സാധ്യതയുണ്ടെന്നും ചാന്‍സലര്‍ സൂചിപ്പിച്ചു.
കഴിഞ്ഞ ബജറ്റിന് ശേഷം ലോകം ഏറെ മാറിപ്പോയെന്നാണ് ചാന്‍സലര്‍ പറയുന്നത്. അതേസമയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് മേലുള്ള നാഷണല്‍ ഇന്‍ഷുറന്‍സ്, വാറ്റ്, ഇന്‍കം ടാക്‌സ് എന്നിവ ഉയര്‍ത്തില്ലെന്ന ലേബര്‍ പ്രകടനപത്രികയിലെ വാഗ്ദാനം ആവര്‍ത്തിക്കാനും അവര്‍ തയ്യാറാകുന്നുണ്ട്.
പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ക്യാപിറ്റല്‍ സ്‌പെന്‍ഡിംഗ് വെട്ടിക്കുറയ്‌ക്കേണ്ടി വരും, അതിനാല്‍ നികുതിക്ക് പുറമെ സ്‌പെന്‍ഡിംഗ് കാര്യങ്ങളിലും ശ്രദ്ധിക്കും, ചാന്‍സലര്‍ വ്യക്തമാക്കി.
നവംബര്‍ 26 ബജറ്റില്‍ 2 ചൈല്‍ഡ് ബെനഫിറ്റ് റദ്ദാക്കുമെന്ന ശക്തമായ സൂചനയും അവര്‍ നല്‍കി. വലിയ കുടുംബങ്ങളാണെന്ന പേരില്‍ കുട്ടികളെ ബലിയാടാക്കുന്നത് ശരിയല്ലെന്നാണ് റീവ്‌സ് വാദിക്കുന്നത്. മോശം ഉത്പാദനക്ഷമതയും കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്തെ ഏതാനും വര്‍ഷം വളര്‍ച്ച മോശമായതുമാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നാണ് റീവ്‌സിന്റെ വാദം.