CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 12 Minutes 25 Seconds Ago
Breaking Now

ശബരിമല സ്വര്‍ണക്കൊള്ള കേസ്: എന്‍ വാസുവിനെതിരെ ഒരു വകുപ്പും കൂടി; അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പ് ചേര്‍ത്തു

ഉണ്ണികൃഷ്ണന്‍ പോറ്റി ഒഴികെയുള്ളവര്‍ക്ക് ഈ വകുപ്പ് ബാധകമാണ്.

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസുവിനെതിരെ ഒരു വകുപ്പും കൂടി ചുമത്തി. അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പാണ് ചേര്‍ത്തത്. കട്ടിളപ്പാളി കേസിലാണ് ഈ വകുപ്പ് ചേര്‍ത്തത്. 

ഉണ്ണികൃഷ്ണന്‍ പോറ്റി ഒഴികെയുള്ളവര്‍ക്ക് ഈ വകുപ്പ് ബാധകമാണ്. ദ്വാരപാലക കേസിലും ഈ വകുപ്പ് ചേര്‍ക്കാന്‍ ആലോചനയുണ്ട്. വാസുവിനെതിരായ കേസ് കൊല്ലത്തെ വിജിലന്‍സ് കോടതിയിലേക്ക് മാറ്റിയേക്കും.

അതേസമയം കേസില്‍ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന് പ്രത്യേക അന്വേഷണ സംഘം വീണ്ടും നോട്ടീസയച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിന് അടിയന്തരമായി ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്. പത്മകുമാറിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്തതായി സൂചനയുണ്ട്. രണ്ടാം തവണയാണ് പത്മകുമാറിന് നോട്ടീസയക്കുന്നത്. നേരത്തെ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പത്മകുമാര്‍ അത് ചെയ്യിരുന്നില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.