
















സമീക്ഷ യുകെ സംഘടിപ്പിച്ച മൂന്നാമത് ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 2025 അതിഗംഭീരമായ മത്സരങ്ങളോടും വലിയ ജന പങ്കാളിത്തത്തോടും കൂടി വിജയകരമായി സമാപിച്ചു.


രാവിലെ പത്തുമണിയോടുകൂടി നടന്ന ഉദ്ഘാടന യോഗത്തില്‍ സമീക്ഷ യുകെ ദേശീയ ട്രഷറര്‍ അഡ്വ. ദിലീപ് കുമാര്‍ അധ്യക്ഷനായി. ചടങ്ങു സമീക്ഷ യുകെ യുടെ നാഷണല്‍ സെക്രട്ടറിയേറ്റ് അംഗങ്ങളും, നാഷണല്‍ കമ്മിറ്റീ അംഗങ്ങളും ഒന്നു ചേര്‍ന്ന് ഉദ്ഘാഠനം നിര്‍വഹിച്ചു. ചടങ്ങില്‍ സമീക്ഷ മുന്‍ ദേശീയ സെക്രട്ടേറിയറ്റ് അംഗം ശ്രീ. ജോഷി ഇറക്കത്തില്‍, മുന്‍ ദേശീയ സെക്രട്ടറി ശ്രീ. ദിനേശ് വെള്ളാപ്പള്ളി, സമീക്ഷ യുകെ നാഷണല്‍ ആക്ടിങ് സെക്രട്ടറി ശ്രീ, ഉണ്ണികൃഷ്ണന്‍ ബാലന്‍, സെക്രട്ടേറിയറ്റ് അംഗങ്ങള്‍ ആയ ശ്രീ. അരവിന്ദ് സതീഷ്, ശ്രീ. ബൈജു നാരായണന്‍, ശ്രീ. ശ്രീകാന്ത് കൃഷ്ണന്‍, നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍ ആയ ശ്രീ. ഗ്ലീറ്റര്‍ കോട്ട് പോള്‍, ശ്രീ. ബൈജു Pk , ശ്രീ. അജേഷ് ഗണപതിയന്‍, ശ്രീമതി ദീപ്തി, നാഷണല്‍ കമ്മിറ്റി അംഗങ്ങളും സ്‌പോര്‍ട്‌സ് കോ ഓര്‍ഡിനേറ്റര്‍മാരുമായ ശ്രീ. സ്വരൂപ് കൃഷ്ണന്‍, ശ്രീ. ആന്റണി ജോസഫ്, ബര്‍മിങ്ഹാം ഏരിയ സെക്രട്ടറി ശ്രീ. മണികണ്ഠന്‍, ലണ്ടന്‍ ഏരിയ സെക്രട്ടറി ശ്രീ. അല്‍മഹ്‌റാജ് മറ്റു യൂണിറ്റ് സെക്രട്ടറി-പ്രസിഡന്റ് മാര്‍, യൂണിറ്റ് എക്‌സിക്യൂട്ടീവ് ങ്ങള്‍ എന്നി വര്‍ പങ്കെടുത്തു.



വിജയികളും സമ്മാന വിതരണവും
ഒന്നാം സ്ഥാനം (Winner) - £1001 + Rolling Trophy + Medal
ഷ്രോപ്ഷയര്‍ റീജിയണില്‍ നിന്നുള്ള സുധീപ് വാസനും ബെസ്റ്റിന്‍ ജോസഫും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
Trophy: അഡ്വ. ദിലീപ് കുമാര്‍ (നാഷണല്‍ ട്രഷറര്‍), ശ്രീ. ദിനേഷ് വെല്ലാപ്പിള്ളി (മുന്‍ ജനറല്‍ സെക്രട്ടറി)
Cash Prize £1001: Title Sponsor ആയ ലൈഫ് ലൈന്‍ പ്രതിനിധി ശ്രീ. സോണി
Medals: നാഷണല്‍ സ്‌പോര്‍ട്‌സ് കോ ഓര്‍ഡിനേറ്റര്‍മാരായ ശ്രീ. സ്വരൂപ് കൃഷ്ണന്‍, ശ്രീ. ആന്റണി ജോസഫ്
Ever Rolling Trophy: സമീക്ഷ UK യിലെ മുഴുവന്‍ പ്രവര്‍ത്തകരും ചേര്‍ന്ന് കൈമാറി

First Runner-up - £501 + Trophy + Medals
ലെവിന്‍ മാത്യുവും റിക്കിനും First Runner-up ബഹുമതി ലഭിച്ചു.
Trophy & Medals: നാഷണല്‍ സെക്രട്ടേറിയറ്റ് അംഗം ശ്രീ. ബിജു നാരായണന്‍, നാഷണല്‍ കമ്മിറ്റി അംഗം ശ്രീമതി ദീപ്തി
Cash Prize £501: നാഷണല്‍ കമ്മിറ്റി അംഗവും മീഡിയ കോഓര്‍ഡിനേറ്ററുമായ ഗ്ലീറ്റര്‍ കോട്ട് പോള്‍

Second Runner-up - £201 + Trophy + Medals
പ്രിന്റു & കാവിന്‍ കൂട്ടുകെട്ട് Second Runner-up സ്ഥാനം നേടി.
Trophy: നാഷണല്‍ കമ്മിറ്റി അംഗങ്ങളും സ്‌പോര്‍ട്‌സ് കോ ഓര്‍ഡിനേറ്റര്‍മാരുമായ ശ്രീ. സ്വരൂപ് കൃഷ്ണന്‍, ശ്രീ. ആന്റണി ജോസഫ്
Cash Prize £201: നാഷണല്‍ കമ്മിറ്റി അംഗം ശ്രീ. അജീഷ് ഗണപതിയന്‍
Medals: ബര്‍മിംഗ്ഹാം ഏരിയ സെക്രട്ടറിയായ ശ്രീ. മനികണ്ഠന്‍, ശ്രീ. സാംസണ്‍

Third Runner-up - £101 + Trophy + Medals
പ്രസന്ന & ജയ്‌സണ്‍ കൂട്ടുകെട്ട് Third Runner-up ആയി തിരഞ്ഞെടുത്തു.
Trophy: ഷെഫീല്‍ഡ് യൂണിറ്റ് പ്രസിഡന്റ് ശ്രീ. ഷാജു, യൂണിറ്റ് സെക്രട്ടറി ശ്രീ. കൃഷ്ണകുമാര്‍
Cash Prize £101: നാഷണല്‍ കമ്മിറ്റി അംഗം ശ്രീ. അജീഷ് ഗണപതിയന്‍

പ്രത്യേക ആദരവുകള്‍
Title Sponsor - Life Line
സമീക്ഷ UK യുടെ പ്രധാന സ്‌പോണ്‍സറായ ലൈഫ് ലൈന്‍നെ ആദരിച്ചുകൊണ്ട്, ഷെഫീല്‍ഡിലെ പ്രഗത്ഭ എഴുത്തുകാരനും ഗായകനുമായ ശ്രീ. അജിത പാലയത്ത് ട്രോഫി നല്‍കി.

Referee Appreciation
മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കൗശിക്, ശ്രീ. സനോജ്, ശ്രീ. പ്രിന്‍സ് എന്നിവരെ ആദരിച്ചു.
ട്രോഫികള്‍ കൈമാറിയത്: ശ്രീ. ശാജു ബേബി, ശ്രീ. വിപിന്‍ രാജ്, ശ്രീ. മിഥുന്‍ സണ്ണി
Sports Coordinators ശ്രീ. ആന്റണി ജോസഫ്, ശ്രീ. സ്വരൂപ് കൃഷ്ണന്‍, മീഡിയ കോഓര്‍ഡിനേറ്റര്‍ ശ്രീ. ഗ്ലീറ്റര്‍ കോട്ട് പോള്‍. എന്നിവരെ ആദരിച്ചു ട്രോഫികള്‍ കൈമാറിയത് അഡ്വ. ദിലീപ് കുമാര്‍, ശ്രീ. ബൈജു നാരായണന്‍, ശ്രീ. ബിജു കെ.പി.
Game Coordinator ശ്രീ. അരുണ് സമീക്ഷ UK ലണ്ടന്‍ ഏരിയ സെക്രട്ടറി ശ്രീ. അല്‍മഹാറജ്.ട്രോഫി നല്‍കി:

മത്സര ദിനത്തില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ലൈന്‍ റെഫറിമാരെയും മെഡല്‍ നല്‍കി ആദരിച്ചു.