
















ഫ്രാന്‍സിലെ വടക്കന്‍ മേഖലയിലെ നോര്‍മാന്‍ഡിയിലെ ഡൊസൂളില്‍ യേശു ക്രിസ്തു പ്രത്യക്ഷപ്പെട്ടതായുള്ള അവകാശ വാദം തള്ളി വത്തിക്കാന്‍. ലിയോ മാര്‍പ്പാപ്പയുടെ അംഗീകാരത്തോടെ പുറത്തിറക്കിയ മാര്‍ഗ നിര്‍ദ്ദേശത്തില്‍ ആണ് വത്തിക്കാന്റെ ഉന്നത മതസിദ്ധാന്ത വിഭാഗം 1970 മുതലുള്ള അവകാശ വാദം സഭ തള്ളിയത്.
ഡൊസൂളില്‍ ക്രിസ്തു പ്രത്യക്ഷപ്പെട്ടതായുള്ള പ്രചാരണം ആഗോള കത്തോലിക്കാ വിഭാഗത്തിന് അംഗീകരിക്കേണ്ടതില്ലെന്നാണ് സഭ നിലപാട്. ഡൊസൂളിലേത് അതീന്ദ്രിയമൂലമുള്ള പ്രത്യക്ഷപ്പെടല്‍ അല്ലെന്നും അതനുസരിച്ചുള്ള എല്ലാ അവകാശവാദങ്ങളും അസാധുവാണെന്നും വത്തിക്കാന്‍ വ്യക്തമാക്കി.
1970ല്‍ ഡൊസൂളില്‍ യേശു ക്രിസ്തു 49 തവണ പ്രത്യക്ഷപ്പെട്ടുവെന്നാണ് കത്തോലിക്കാ വിശ്വാസിയായ സ്ത്രീ അവകാശപ്പെട്ടത്. ഡൊസൂളിലെ നഗരത്തിലുള്ള കുന്നിന്‍ മുകളില്‍ 25 അടിയോളം വരുന്ന കുരിശ് സ്ഥാപിക്കാനും യേശു ആവശ്യപ്പെട്ടതായും സ്ത്രീ അവകാശപ്പെട്ടിരുന്നു.