CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Minutes 13 Seconds Ago
Breaking Now

അപ്പോള്‍ കസേര തെറിയ്ക്കുമെന്ന് ഭയമുണ്ട്! ബജറ്റില്‍ ഇന്‍കം ടാക്‌സ് വര്‍ദ്ധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിച്ച് റേച്ചല്‍ റീവ്‌സ്; പ്രകടപത്രിക ചവറ്റുകുട്ടയില്‍ ഇടാനൊരുങ്ങിയ ചാന്‍സലര്‍ക്ക് സ്വന്തം എംപിമാരുടെ ഷോക്ക്; 30 ബില്ല്യണ്‍ ധനക്കമ്മിക്ക് മുന്നില്‍ പകച്ച് നില്‍ക്കുമ്പോള്‍ ഇനിയെന്ത് വഴി?

പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ നേതൃസ്ഥാനത്തിന് പോലും ഇളക്കം തട്ടുമെന്ന് വ്യക്തമായതോടെയാണ് ഈ മാറ്റങ്ങള്‍

ബജറ്റില്‍ ഇന്‍കം ടാക്‌സ് വര്‍ദ്ധനയ്ക്കുള്ള നീക്കം റേച്ചല്‍ റീവ്‌സ് ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. പ്രകടനപത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ലംഘിച്ച് ലേബര്‍ ഇത്തരമൊരു നീക്കം നടത്തുമെന്ന അഭ്യൂഹങ്ങള്‍ പടരുന്നതിനിടെയാണ് സ്വന്തം എംപിമാര്‍ ചാന്‍സലര്‍ക്ക് താക്കീത് നല്‍കിയത്. പാര്‍ട്ടി എംപിമാരും, പൊതുജനങ്ങളും ഇതിനെ എതിര്‍ക്കുമെന്ന് ഉറപ്പായതോടെ ഇന്‍കം ടാക്‌സ് വര്‍ദ്ധനയ്ക്കുള്ള നിര്‍ദ്ദേശം തള്ളിയെന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട്. 

ഈ നീക്കം വേണ്ടെന്ന് വെച്ചതായി ട്രഷറിയില്‍ നിന്നും ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റിയെ അറിയിച്ചെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ 30 ബില്ല്യണ്‍ പൗണ്ടിന്റെ ധനക്കമ്മി നേരിടുന്ന ചാന്‍സലര്‍ക്ക് ഇത് ഹിമാലയന്‍ ദൗത്യമാണ് സമ്മാനിക്കുക. ഈ മാസം ആദ്യം ഒബിആറിന് അയച്ച സാമ്പത്തിക പ്രഖ്യാപനങ്ങള്‍ തിരുത്തി എഴുതിയതായി മറ്റൊരു ശ്രോതസ്സും സ്ഥിരീകരിച്ചെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇതോടെ മറ്റ് പല നികുതികളെ ആശ്രയിച്ചാകും ഈ തുക ഖജനാവിലേക്ക് കണ്ടെത്തേണ്ടി വരിക. ഇതില്‍ ഗാംബ്ലിഗ്, വിലയേറിയ പ്രോപ്പര്‍ട്ടികള്‍ക്കുള്ള ഉയര്‍ന്ന നികുതി എന്നിവ ഉള്‍പ്പെടാം. പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ നേതൃസ്ഥാനത്തിന് പോലും ഇളക്കം തട്ടുമെന്ന് വ്യക്തമായതോടെയാണ് ഈ മാറ്റങ്ങള്‍ ഉണ്ടായത്. 

ഇത്തരമൊരു മാറ്റം ഉണ്ടായത് സത്യമാണെങ്കില്‍ നല്ല കാര്യമെന്നാണ് ടോറി നേതാവ് കെമി ബാഡെനോക് പ്രതികരിച്ചത്. എന്നാല്‍ ഒരു മാറ്റം കൊണ്ട് മാത്രം കാര്യങ്ങള്‍ മെച്ചപ്പെടില്ല. ജോലി, ബിസിനസ്സ്, വീട്, പെന്‍ഷന്‍ എന്നിവയില്‍ പുതിയ നികുതി വരില്ലെന്ന് റീവ്‌സ് ഗ്യാരണ്ടി നല്‍കണം, സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കണം, ബാഡെനോക് പറഞ്ഞു. 

 




കൂടുതല്‍വാര്‍ത്തകള്‍.