CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 35 Seconds Ago
Breaking Now

ഡല്‍ഹി സ്‌ഫോടനം: മുഖ്യ പ്രതി ഉമര്‍ മുഹമ്മദിന്റെ പുല്‍വാമയിലെ വീട് ഇടിച്ച് നിരത്തി

സ്ഫോടനത്തിന് ഉപയോഗിച്ച അസംസ്‌കൃത വസ്തുക്കള്‍ വാങ്ങിയ കടകള്‍ അന്വേഷണ സംഘം കണ്ടെത്തി.

ഡല്‍ഹി സ്‌ഫോടനക്കേസിലെ മുഖ്യപ്രതി ഉമര്‍ നബിയുടെ വീട് ഇടിച്ച് നിരത്തി സുരക്ഷാ ഏജന്‍സികള്‍. ജമ്മു കശ്മീരിലെ പുല്‍വാമയിലെ വീടാണ് ഇടിച്ച് തകര്‍ത്തത്. ചെങ്കോട്ടയ്ക്ക് സമീപം ഉമര്‍ നബിയാണെ പൊട്ടിത്തെറിച്ചതെന്ന് അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചിരുന്നു. കുടുംബംഗങ്ങളുടെ ഡി എന്‍ എ സാമ്പിളുകളുടെ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെയാണ് വീട് ഇടിച്ച് നിരത്തിയത്.

അതേസമയം കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. സ്ഫോടനത്തിന്റെ അന്വേഷണം ദുബായിലേക്കും നീളുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈറ്റ് കോളര്‍ ഭീകര സംഘവും ജൈഷേ മുഹമ്മദ് ഭീകര സംഘടനയും തമ്മിലുള്ള പ്രധാന കണ്ണി നിലവില്‍ ദുബായില്‍ ഉള്ള മുസാഫിര്‍ റാത്തര്‍ എന്ന് കണ്ടെത്തി. ഇയാള്‍ പാകിസ്താന്‍ സന്ദര്‍ശിച്ചിട്ടുണ്ട് എന്നും രണ്ടുമാസം മുമ്പാണ് ദുബായിലേക്ക് പോയതെന്നും സ്ഥിരീകരിക്കുകയാണ് അന്വേഷണസംഘം.

സ്ഫോടനത്തിന് ഉപയോഗിച്ച അസംസ്‌കൃത വസ്തുക്കള്‍ വാങ്ങിയ കടകള്‍ അന്വേഷണ സംഘം കണ്ടെത്തി. പല്‍വാള്‍, ഗുഡ്ഗാവ്, ഫരീദാബാദ് എന്നിവിടങ്ങളിലെ കടകളില്‍ നിന്നാണ് സാമഗ്രികള്‍ വാങ്ങിയതെന്ന് കണ്ടെത്തി. വിതരണക്കാര്‍ക്ക് കുറ്റവാളികളുമായി നേരിട്ട് ബന്ധമുണ്ടോ എന്ന് കണ്ടെത്താന്‍ കട ഉടമകളെ ചോദ്യം ചെയ്യുകയാണ് അന്വേഷണസംഘം.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.