
















ഡല്‍ഹി ചെങ്കോട്ട സ്‌ഫോടന കേസില്‍ അല്‍-ഫലാ യൂണിവേഴ്സിറ്റിയുടെ അംഗത്വം സസ്പെന്‍ഡ് ചെയ്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്സിറ്റിസ്. സ്‌ഫോടനത്തിന് പിന്നാലെ അല്‍-ഫലാ യൂണിവേഴ്സിറ്റിയില്‍ നിന്ന് നിരവധി പേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന് കാട്ടി അല്‍ ഫലാ സര്‍വകലാശയ്ക്ക് നാഷണല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (നാക്) ബുധനാഴ്ച കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
സംഭവത്തില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. ജമ്മു കശ്മീര്‍ സ്വദേശിയായ പ്രൊഫസര്‍ ആണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശ് ഹാപ്പൂരിലെ ജിഎസ് മെഡിക്കല്‍ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. ഫാറൂഖിനെ ഡല്‍ഹി പോലീസാണ് കസ്റ്റഡിയിലെടുത്തത്. നിലവില്‍ ദുബായില്‍ ഉണ്ടെന്ന് കരുതുന്ന മറ്റൊരു കാശ്മീരി ഡോക്ടര്‍ക്കെതിരെ ജമ്മു കശ്മീര്‍ പോലീസ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. ഇയാളുടെ സഹോദരന്‍ നേരത്തെ അറസ്റ്റിലായിരുന്നു.