
















ബിഹാറില്‍ നിതീഷ് വീണ്ടും അധികാരത്തിലേക്ക്. എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു. തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്. 243 അംഗ നിയമസഭയില്‍ 122 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 66.91% എന്ന റെക്കോര്‍ഡ് പോളിങ് നടന്ന തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിനും എന്‍ഡിഎക്കും ഭരണത്തുടര്‍ച്ചയാണ് എക്‌സിറ്റ് പോളുകളെല്ലാം പ്രവചിക്കുന്നതാണ്. എന്‍ഡിഎക്ക് 130 മുതല്‍ 167 വരെ സീറ്റുകളാണ് പൊതുവേ പ്രവചിക്കുന്നത്. ഇന്ത്യ സഖ്യത്തിന് 70 മുതല്‍ 108 വരെ സീറ്റുകളാണ് പ്രവചനം.
വോട്ടെണ്ണല്‍ തുടങ്ങി രണ്ട് മണിക്കൂറോളമാകുമ്പോള്‍ ബിഹാറില്‍ എന്‍ഡിഎ തരംഗമാണെന്ന് വ്യക്തമാകുകയാണ്. മഹാപ്രഖ്യാപനങ്ങളുമായി തിരഞ്ഞെടുപ്പ് ഗോധയിലിറങ്ങിയ ആര്‍ജെഡിയും രാഹുലിന്റെ നേതൃത്വത്തില്‍ അതിശക്ത പ്രചാരണം നടത്തിയിട്ടുപോലും കോണ്‍ഗ്രസും തകര്‍ന്നടിയുന്ന കാഴ്ചയാണ് 10 മണിക്ക് വരുന്ന ഫലസൂചനകള്‍ തെളിയിക്കുന്നത്
70 സീറ്റുകളിലാണ് ബിജെപി നിലവില്‍ ലീഡ് ചെയ്യുന്നത്. അസസുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം തകരുകയാണ്. വോട്ടിന്റെ ഗതിയെ നിര്‍ണായകമായി സ്വാധീനിക്കുമെന്ന് പ്രവചിക്കപ്പെട്ടിരുന്നെങ്കിലും ഒവൈസിയുടെ പാര്‍ട്ടി മത്സരിച്ച 28 സീറ്റുകളില്‍ ഒരിടത്ത് മാത്രമാണ് നിലവില്‍ ലീഡ് ചെയ്യുന്നത്.