CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 11 Minutes 8 Seconds Ago
Breaking Now

യുക്മയുടെ സ്ഥാപക പ്രസിഡന്റിനെ യുക്മ ഫെസ്റ്റില്‍ ആദരിക്കുന്നു

യുകെയിലെ മലയാളീ അസോസിയേഷനുകളെയെല്ലാം ഒരു കുടകീഴില്‍ കൊണ്ടു വരിക എന്ന ഉദ്യേശ്യത്തോടെ നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലെസ്ററില്‍ ചേര്‍ന്ന കോമ്മണ്‍ പ്ലാറ്റ്ഫോമിന്‍റെ യോഗത്തില്‍ വച്ച് അന്ന് വോകിംഗ് മലയാളീ അസോസിയേഷന്‍റെ പ്രസിഡന്റ്‌ ആയിരുന്ന ശ്രീ വര്‍ഗ്ഗീസ് ജോണിനെ പുതിയതായി രൂപീകരിക്കപ്പെട്ട യുക്മ എന്ന സംഘടനയുടെ പ്രഥമ പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപ്പെട്ടു. ശ്രീ ബാലാ സജീവ്‌ കുമാര്‍ ജെനറല്‍ സെക്രട്ടറിയും ശ്രീ സന്തോഷ് വൈസ് പ്രസിഡന്റും ശ്രീ മാമ്മന്‍ ഫിലിപ്പ് ഓര്‍ഗനയിസിംഗ് സെക്രട്ടറിയും ശ്രീ മാത്യു അലക്സണ്ടര്‍ ജോയിന്റ് സെക്രട്ടറിയും സിബി മാത്യു ട്രെഷററും ആയിരുന്ന ഒരു കമ്മിറ്റിയുടെ നിസ്സീമമായ പ്രവര്‍ത്തനത്തിലൂടെയാണ് യുക്മ എന്ന സംഘടനക്ക് അടിത്തറ ഉണ്ടാക്കുവാന്‍ കഴിഞ്ഞത്‌.

യുക്മയുടെ ആരംഭഘട്ടത്തില്‍ അസോസിയേഷനുകള്‍ക്ക് അംഗതം നല്‍കുന്നതിനും യുക്മയുടെ പ്രസക്തിയെക്കുറിച്ച് അസോസിയേഷനുകളെ അവബോധരരാക്കുന്നതിനു വേണ്ടി യുകെയില്‍ ഉടനീളം സഞ്ചരിച്ച് സംഘടനയെ ശക്തിപ്പെടുത്താന്‍ തന്‍റെ നേതൃത്തത്തിലുള്ള കമ്മിറ്റിയെ കര്‍മനിരതരായി നിര്‍ത്തികൊണ്ട് മുന്നേറുക എന്ന കഠിനപ്രയത്നം നടത്തിയ ശ്രീ വര്‍ഗ്ഗീസ് ജോണ്‍ എന്തു കൊണ്ടും ഈ യുക്മ ഫെസ്റ്റില്‍ ആദരിക്കപ്പെടേണ്ട വ്യക്തിയാണ് എന്ന് കണക്കാക്കിയാണ് യുക്മ നാഷണല്‍ കമ്മിറ്റി ഈ യുക്മ ഫെസ്റ്റില്‍ വച്ച് അദ്ദേഹത്തെ ആദരിക്കുവാന്‍ തീരുമാനം എടുത്തത്‌...ആദ്യഭരണസമിതിയെ രണ്ടു വര്‍ഷക്കാലവും പിന്നീടു വന്ന ടെമിലും സംഘടനക്ക് നേതൃത്വം കൊടുക്കുകയും ഇപ്പോള്‍ യുക്മ നാഷണല്‍ കമ്മിറ്റി മെംബര്‍ എന്ന നിലയില്‍ സജീവ സഹകരണവുമാണ് ശ്രീ വര്‍ഗ്ഗീസ് ജോണ്‍ നല്കുന്നത്. അതിനാല്‍ ‍ ഈ 27 ന് നോര്‍ത്താംപ്ടനില്‍ നടക്കുന്ന യുക്മ ഫെസ്റ്റില്‍ അദ്ദേഹത്തെ ആദരിക്കുകയാണ്.

2013ജൂലൈ27ശനിയാഴ്ച11മണിയോടെ നോര്‍ത്താംപ്ടനില്‍ വച്ച് ഫാ. ഡേവിസ്‌ ചിറമേല്‍ ഉദ്ഘാടനം നിര്‍വഹിക്കുന്ന യുക്മ ഫെസ്റ്റ് പുതിയതായി ആരംഭിക്കുന്ന ടി വി ചാനലായ ഗര്‍ഷോം ടിവി റെക്കോര്‍ഡ ചെയ്ത് സംപ്രേഷണം ചെയുന്നതാണ്. അലൈഡ്‌ ഫിനാന്‍സ്, ബീ ഇന്റര്‍നാഷണല്‍ ,റിംഗ് ടു ഇന്ത്യ എന്നിവരാണ്‌ യുക്മ ഫെസ്റ്റിന്‍റെ പ്രധാന സ്പോണ്‍സര്‍മാര്‍ . ജൂലൈ27ന് നോര്‍ത്താംപ്ടണില്‍ നടക്കുന്ന യുക്മ ഫെസ്റ്റില്‍ സ്റ്റേജ് പ്രോഗ്രാമുകളുടെ ചുക്കാന്‍ പിടിക്കുന്നത്‌ ബിന്‍സു ജോണ്‍ , കനേഷ്യസ് അത്തിപ്പോഴിയില്‍ ,സിന്ധു എല്‍ദോ,ആശാ മാത്യു എന്നിവര്‍ ആണ്.




കൂടുതല്‍വാര്‍ത്തകള്‍.