CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Minutes 12 Seconds Ago
Breaking Now

യുക്മ ചാരിറ്റി ഫൌണ്ടേഷന്‍ ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്നു; ഫാ. ഡേവിസ്‌ ചിറമേല്‍ മുഖ്യാതിഥി

ജൂലൈ 27ന് യുക്മ ഫെസ്റ്റിന്‍റെ വേദിയില്‍ വച്ച് അവയവ ദാനത്തിന്‍റെ മഹത്വം ലോകമെങ്ങും പ്രചരിപ്പിച്ച റവ. ഫാ. ഡേവിസ്‌ ചിറമേല്‍ യുക്മ ചാരിറ്റി ഫൌണ്ടേഷന്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമ്പോള്‍ യുക്മയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്നിന് കൂടി നിയത രൂപം കൈവരുന്നു. യുക്മയുടെ നിലവിലെ ഭരണസമിതിയുടെ നേതൃത്വത്തില്‍ നടന്ന ആദ്യ എക്സിക്യുട്ടീവ്‌ മീറ്റിംഗിലെ സുപ്രധാന തീരുമാനങ്ങളിലൊന്നായിരുന്നു യുക്മ ചാരിറ്റി ഫൌണ്ടേഷന്‍റെ രൂപീകരണം. സൗത്ത്‌ ഈസ്റ്റ്‌ സൗത്ത്‌ വെസ്റ്റ്‌ റീജിയനില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട യുക്മ നാഷണല്‍ എക്സിക്യുട്ടീവ് അംഗം ശ്രീ. ഷാജി തോമസിനെയായിരുന്നു ഈ ലക്ഷ്യ സാക്ഷാത്കാരത്തിനുള്ള ചുമതല ഏല്പിച്ചത്. അദ്ദേഹത്തിന്‍റെ അക്ഷീണ പ്രയത്നങ്ങള്‍ക്കൊടുവില്‍ 2013 ഏപ്രില്‍ 27ന് നടന്ന യുക്മയുടെ അര്‍ദ്ധവാര്‍ഷിക ജനറല്‍ ബോഡി മീറ്റിംഗില്‍ നിന്നും സ്വമേധയാ മുന്നോട്ടു വന്നവരെ ഉള്‍പ്പെടുത്തി ഒരു ചാരിറ്റി കമ്മറ്റി ഉണ്ടാക്കുകയും ജൂണ്‍ 9ന് ചേര്‍ന്ന ഈ കമ്മറ്റിയുടെ പ്രഥമ യോഗത്തില്‍ വച്ച് ചാരിറ്റി ഫൗണ്ടേഷന്‍ ഔദ്യോഗികമായി നിലവില്‍ വരികയും ഉണ്ടായി. 

ഈ യോഗത്തില്‍ വച്ച് തന്നെ ചാരിറ്റി ഫൌണ്ടേഷന്‍റെ തുടര്‍ന്നുള്ള പ്രവര്‍ത്തനത്തിനുള്ള ഒഫീഷ്യല്‍സിനെയും കമ്മിറ്റി മെംബേര്‍സിനെയും തെരഞ്ഞെടുക്കുകയും ചെയ്തു. യുക്മ ചാരിറ്റി ഫൌണ്ടേഷന്‍റെ ചെയര്‍മാനായി യുക്മ പ്രസിഡന്‍റ് വിജി കെ.പി.യും വൈസ്‌ ചെയര്‍മാനായി ശ്രീ. ജയ്സണ്‍ ജോര്‍ജ്ജും നാഷണല്‍ ചാരിറ്റി കോ-ഓര്‍ഡിനേറ്റര്‍ ആയി യുക്മ സൗത്ത്‌ ഈസ്റ്റ്‌ സൗത്ത്‌ വെസ്റ്റില്‍ നിന്നുള്ള നാഷണല്‍ എക്സിക്യുട്ടീവ് മെമ്പര്‍ ശ്രീ.ഷാജി തോമസും ജോയിന്‍റ് കോ-ഓര്‍ഡിനേറ്റര്‍ ആയി ശ്രീമതി. ആഷ മാത്യുവും ട്രഷറര്‍ ആയി ശ്രീ. രഞ്ജിത്കുമാറും തെരഞ്ഞെടുക്കപ്പെട്ടു. ഇവരെ കൂടാതെ ശ്രീ. വര്‍ഗീസ്‌ ജോണ്‍,  ശ്രീ. ബിന്‍സ് ജോര്‍ജ്ജ്, ശ്രീ. പീറ്റര്‍ റെജി, ശ്രീ. തോമസ്‌ മാറാട്ട്‌കളം, ശ്രീ. ബിനു മാത്യു, ശ്രീ. അജിത്‌ പാലിയത്ത്, ശ്രീ. മാമ്മന്‍ ഫിലിപ്പ്, ശ്രീ.എബ്രഹാം ലൂക്കോസ്, ശ്രീ. സണ്ണി മത്തായി, ശ്രീ. ബിനോ അഗസ്റ്റിന്‍, ശ്രീ. സിബി തോമസ്‌, ശ്രീ. ജോയ്‌ അഗസ്തി, ശ്രീ. ലിജോ ജോണ്‍, ശ്രീ. ജോമോന്‍ ജേക്കബ്‌, ശ്രീ. താജ് തോമസ്‌ എന്നിവരെ എക്സിക്യുട്ടിവ് കമ്മിറ്റിയിലേക്കും തെരഞ്ഞെടുത്തു. എല്ലാ റീജിയനുകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ അടങ്ങുന്ന ഈ കമ്മിറ്റിയായിരിക്കും യുക്മ ചാരിറ്റി പ്രവര്‍ത്തനങ്ങളെ മുന്നോട്ട് നയിക്കുക.

ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ സുഗമവും സുതാര്യവുമായ നടത്തിപ്പിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി മേല്പറഞ്ഞ കമ്മിറ്റി ജൂലൈ 20ന് ബര്‍മിംഗ്ഹാമില്‍ ചേരുകയും പുതിയ പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്കരിക്കുക ഉണ്ടായി. യു.കെയില്‍ മരണമടയുന്നവരുടെ കുടുംബത്തെ സഹായിക്കുക, മാരക രോഗങ്ങള്‍ മൂലം വിഷമിക്കുന്നവരെ സഹായിക്കുക, അപകടത്തില്‍ പെടുന്നവരെ സഹായിക്കുക, എല്ലാ അസോസിയേഷനുകളില്‍ നിന്നും പ്രതിനിധികളെ ഉള്‍പ്പെടുത്തി വിപുലമായ ഒരു സഹായക കമ്മിറ്റി രൂപീകരിക്കുക, ഗവണ്‍മെന്റ് തലത്തിലുള്ള ചാരിറ്റി പദ്ധതികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുക തുടങ്ങിയവ ഇതില്‍ ചിലതാണ്. ഇത് കൂടാതെ ഇന്ത്യയിലെ ഒരു പ്രമുഖ ചാരിറ്റി സംഘടനയുമായി കൈകോര്‍ത്ത് കൊണ്ട് വളരെ ബൃഹത്തായ ഒരു ചാരിറ്റി പ്രവര്‍ത്തനവും പ്ലാന്‍ ചെയ്തിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ക്കും മറ്റുമായി ചാരിറ്റി ഫൌണ്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി ഒരു അക്കൌണ്ടും ഓപ്പണ്‍ ചെയ്തിട്ടുണ്ട്.

ചാരിറ്റി ഫൌണ്ടേഷന്‍റെ വരുമാനപരിധിക്കുള്ളില്‍ നിന്ന് കൊണ്ട് അര്‍ഹരായവരെ സഹായിക്കുന്നതിനൊപ്പം മറ്റ് തരത്തിലും വേണ്ട സഹായങ്ങള്‍ ചെയ്യാനും ഇതിന്‍റെ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതായിരിക്കും. ചാരിറ്റിയുടെ വരവ് ചെലവ് കണക്കുകള്‍ കൃത്യമായി സൂക്ഷിക്കുകയും ആര്‍ക്കും ഏതു സമയവും പരിശോധിക്കാവുന്ന വിധത്തില്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതും ആയിരിക്കും. ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നവരുടെയും ചാരിറ്റി പ്രവര്‍ത്തനങ്ങളുടെയും വിശദ വിവരങ്ങളും വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും. 




കൂടുതല്‍വാര്‍ത്തകള്‍.