CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 28 Seconds Ago
Breaking Now

'കഴുത്തിലിട്ട പാമ്പിനോട് ഒന്ന് കടിക്കൂ ചേട്ടാ പ്ലീസ് എന്നപേക്ഷിച്ചു ജയിലിലെത്തുന്നതാദ്യം': രാഹുല്‍ ഈശ്വറിനെതിരെ താരാ ടോജോ

നീതിബോധമോ, സാമൂഹ്യബോധമോ, മനുഷ്യത്തമോ.. ഏഴ് അയലത്ത് കൂടെ പോകാത്ത വെറുമൊരു കത്തിവേഷം.. ഏതോ പുരുഷ അസോസിയേഷന്റെ പേരും പറഞ്ഞ് കഴിഞ്ഞ മൂന്ന് നാല് മാസമായി ചാനല്‍ ചര്‍ച്ചകളില്‍ വന്നിരുന്നു ഹിസ്റ്റീരിയ പിടിച്ചവനെപ്പോലെ ഉറഞ്ഞു തുള്ളിയത്..

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമപോരാട്ടം നടത്തുന്ന യുവതിയെ അധിക്ഷേപിച്ച കേസില്‍ റിമാന്‍ഡിലായ രാഹുല്‍ ഈശ്വറിനെ വിമര്‍ശിച്ച് മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് താരാ ടോജോ അലക്‌സ്. നീതിബോധമോ മനുഷ്യത്തമോ ഇല്ലാത്ത വെറുമൊരു കത്തി വേഷമാണ് രാഹുല്‍ ഈശ്വറിന്റെതെന്നായിരുന്നു വിമര്‍ശനം.

കഴുത്തില്‍ ഇട്ട പാമ്പിനോട് തന്നെ 'ചേട്ടാ, എന്നെ ഒന്ന് കടിക്കു പ്ലീസ് ' എന്ന് അപേക്ഷിച്ച് നേരെ ജയില്‍ കെട്ടിടത്തിന്റെ ആറാം ബ്‌ളോക്കിലേക്ക് എത്തിയവന്റെ കഥ ആദ്യമായാണ് കാണുന്നതെന്നായിരുന്നു താരാ ടോജോയുടെ വിമര്‍ശനം. ഫേസ്ബുക്ക പോസ്റ്റിലൂടെയാണ് വിമര്‍ശനം ഉന്നയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

വേലിയില്‍ കിടന്ന പാമ്പിനെ എടുത്ത് കഴുത്തിലിട്ടവന്റെ കഥ കേട്ടിട്ടുണ്ട്..

പക്ഷേ കഴുത്തില്‍ ഇട്ട പാമ്പിനോട് തന്നെ 'ചേട്ടാ, എന്നെ ഒന്ന് കടിക്കു പ്ലീസ് ' എന്ന് അപേക്ഷിച്ച് നേരെ ജയില്‍ കെട്ടിടത്തിന്റെ ആറാം ബ്‌ളോക്കിലേക്ക് എത്തിയവന്റെ കഥ ആദ്യമായാണ് കാണുന്നത്...

നീതിബോധമോ, സാമൂഹ്യബോധമോ, മനുഷ്യത്തമോ.. ഏഴ് അയലത്ത് കൂടെ പോകാത്ത വെറുമൊരു കത്തിവേഷം.. ഏതോ പുരുഷ അസോസിയേഷന്റെ പേരും പറഞ്ഞ് കഴിഞ്ഞ മൂന്ന് നാല് മാസമായി ചാനല്‍ ചര്‍ച്ചകളില്‍ വന്നിരുന്നു ഹിസ്റ്റീരിയ പിടിച്ചവനെപ്പോലെ ഉറഞ്ഞു തുള്ളിയത്..

ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ എന്താണെന്ന് അയാള്‍ക്ക് നല്ല വ്യക്തമായ ബോധ്യമുണ്ടെങ്കിലും, പോക്കറ്റില്‍ ചില്ലറ വേണമെങ്കില്‍ ഈ വിഷയത്തില്‍ മനസ്സുകളെ ത്രസിപ്പിക്കുന്ന കഥാസന്ദര്‍ഭങ്ങളും, വെല്ലുവിളികളും, ഇരവാദങ്ങളും, കുറച്ചു മസാലയും ചേര്‍ത്താല്‍ തന്റെ വീഡിയോകള്‍ കൂടുതല്‍ ''വൈറല്‍'' ആവും എന്ന് കണക്കുകൂട്ടാന്‍ ഒട്ടും പ്രയാസമില്ലാത്തവനാണ് ഇയാള്‍. അതിനുവേണ്ടി ഈ വിഷയത്തില്‍ ആരോപണവിധേയന് നേരെ വിരല്‍ ചൂണ്ടി സ്വന്തം നിലപാട് പറഞ്ഞ എല്ലാ സ്ത്രീകളെയും ലക്ഷ്യമാക്കി - സ്ലട്ട് ഷെയ്മിംഗിന്റെ ഏറ്റവും താഴ്ന്ന തലങ്ങളിലേക്ക് ഇറങ്ങി അവരെ മോശമായി ചിത്രീകരിച്ചു...

ചിത്തഭ്രമത്തിന്റെ ഉന്മാദത്തില്‍ എന്നപോലെ അയാള്‍ ശര്‍ദ്ദിച്ചുവയ്ക്കുന്ന അയാളുടെ മാത്രം ഭാവനകളും ഫാന്റസികളും. ഹാലൂസിനേഷന്‍സും പിടികിട്ടാപ്പുള്ളിയുടെ അടിമകൂട്ടം വെള്ളം തൊടാതെ വിഴുങ്ങുന്നു..

എന്നിട്ട് കുട്ടികുരങ്ങന്മാരെ കൊണ്ട് ചുടുചോറ് കോരിപ്പിക്കുന്നത് പോലെ അയാള്‍ക്കൊപ്പം നില്‍ക്കുന്ന പാര്‍ട്ടിക്കാരെ കൊണ്ട് ഒരു പൈസയുടെയും ചെലവില്ലാതെ പാര്‍ട്ടിയുടെ സംവിധാനങ്ങള്‍ തന്നെ ഫ്രീ ആയി ഉപയോഗിച്ചു കൊണ്ട് സമൂഹത്തിലേക്ക് പ്രചരിപ്പിച്ചുകൊണ്ട് റീച്ച് ഉണ്ടാക്കി.. പൈസയും ഉണ്ടാക്കി.

അതിജീവിതയുടെ പരാതി വന്നതിന് ശേഷം, അവരെക്കുറിച്ച് എന്ത് നുണകളും വൃത്തികേടുകളും പറഞ്ഞാലും അത് തീപോലെ പടരുമെന്ന് പൂര്‍ണ്ണ ബോധ്യമുള്ളയാള്‍, രണ്ടു ദിവസം കൊണ്ട് എട്ട് വീഡിയോകളാണ് തുടര്‍ച്ചയായി അവളെ അധിക്ഷേപിച്ചും അപമാനിച്ചും തന്റെ YouTube, Facebook അക്കൗണ്ടുകളിലൂടെ തുരുതുരെ വിക്ഷേപിച്ചത്. പക്ഷേ, മരണവും ജീവിതവും തമ്മിലുള്ള നൂല്‍പ്പാലം കടന്ന് തിരിച്ചു വന്ന അവളെ അധിക്ഷേപവും തെറിയും ഭീഷണിയും കൊണ്ട് ഉടുക്കു കൊട്ടി പേടിപ്പിച്ച് നിശബ്ദയാക്കാം എന്ന് കരുതിയിടത്താണ് രാഹുല്‍ ഈശ്വര്‍ തനിക്ക് ഏറ്റവും വലിയ തെറ്റ് പറ്റിയത്.

എത്ര അസര്‍പ്പകഥകള്‍ നെയ്താലും, നുണബോംബുകള്‍ പൊട്ടിച്ചാലും, അവയെല്ലാം ചിതറിച്ചു കടന്ന് വരാനുള്ള ശക്തി സത്യത്തിനുള്ളതുകൊണ്ടാണ് അവള്‍ അരക്ഷിതാവസ്ഥയില്‍ നിന്നും സുരക്ഷിതാവസ്ഥയിലേക്കും... രാഹുല്‍ ഈശ്വര്‍ അരങ്ങില്‍ നിന്നും ജയിലിലേക്കും എത്തിയത്. കുറച്ചു മാസങ്ങള്‍ക്കു മുമ്പ് മറ്റൊരു യൂട്യൂബര്‍ മഹാനോട് ഒരു ഗൂഢാലോചന സിദ്ധാന്തമിറക്കി കുറ്റാരോപിതനെ വെള്ളപൂശാമെന്ന് ഏതോ മഹാപാപികള്‍ പറഞ്ഞതും, കേട്ടപാതി കേള്‍ക്കാത്ത പാതി അയാള്‍ എടുത്തുചാടി കുറച്ച് വീഡിയോസ് എടുത്തങ്ങ് വീശി...

അദ്ദേഹത്തിന്റെ സര്‍ഗ്ഗാത്മകതക്കും അതിബുദ്ധിക്കുമൂള്ള പാരിതോഷികമായി കൊടുത്ത പരാതികളുടെ മേല്‍ ടിയാന്‍ തുടര്‍ച്ചയായി കോടതി കയറി ഇറങ്ങുന്നുണ്ട്. അപ്പോ പറഞ്ഞ് വന്നത്...

പെണ്ണുങ്ങള്‍ കുറച്ചൊക്കെ അങ്ങ് ക്ഷമിക്കും... കണ്ടില്ല എന്ന് നടിക്കും..

പക്ഷേ അവളുടെ മൗനം, അവളുടെ ഭയമാണെന്ന് തെറ്റിദ്ധരിച്ചുകൊണ്ട് തലയില്‍ കയറി നിരങ്ങാന്‍ വന്നാല്‍, രാഹുല്‍ ഈശ്വര്‍ ഇപ്പോ കൊതുകുകടിയും കൊണ്ട് സിമന്റ് തറയില്‍ കിടക്കുന്നതു പോലെയുള്ള അതിമനോഹരമായ ആചാരങ്ങള്‍ ഇനിയും കാണാം...ഇനിയും അനുഭവിക്കാം...

 

 




കൂടുതല്‍വാര്‍ത്തകള്‍.