CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 52 Minutes 12 Seconds Ago
Breaking Now

'കള്ളക്കേസാണ്, രാഹുല്‍ ഈശ്വര്‍ നിരാഹാര സമരത്തിലാണ്'; ദീപ രാഹുല്‍ ഈശ്വര്‍

ജാമ്യാപേക്ഷ സമര്‍പ്പിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.

രാഹുല്‍ ഈശ്വര്‍ ജയിലില്‍ നിരാഹാര സമരം തുടരുകയാണെന്ന് ഭാര്യ ദീപ രാഹുല്‍. ''ഇന്നലെ അദ്ദേഹം ഭക്ഷണം കഴിച്ചില്ല. ഭക്ഷണം വാങ്ങി നല്‍കിയിരുന്നു. തുടര്‍നടപടികള്‍ ആലോചിച്ച് തീരുമാനിക്കും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നില്ല. കേസ് തന്നെ കള്ളക്കേസാണ്,'' എന്നും ദീപ രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.

ജാമ്യാപേക്ഷ സമര്‍പ്പിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ആദ്യം പറഞ്ഞത്, ഇരയുടെ പേര് വെളിപ്പെടുത്തിയതാണ് എന്നായിരുന്നു. പിന്നീട് വകുപ്പുകളില്‍ മാറ്റം വരുത്തി. ''അറസ്റ്റ് ആദ്യം നടക്കട്ടെ, ശേഷം കുറ്റം ചുമത്താമെന്നതാണ് അന്വേഷണ സംഘത്തിന്റെ സമീപനം,'' എന്നും അവര്‍ വ്യക്തമാക്കി.

രാഹുല്‍ മാങ്കൂട്ടത്തിന് എതിരായ കേസില്‍ ഇരകളില്ലെന്നും, രണ്ടും വ്യക്തികളാണെന്നും ദീപ പറഞ്ഞു. ''അവര്‍ കള്ളം പറയുന്നു. രാഹുല്‍ ഈശ്വര്‍ മോശം വാക്കുകളൊന്നും ഉപയോഗിച്ചിട്ടില്ല. എല്‍.എല്‍.എ മുകേഷിനെതിരെയും ഇതുപോലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്,'' എന്നും ദീപ രാഹുല്‍ പ്രതികരിച്ചു.

അതേസമയം സൈബര്‍ അധിക്ഷേപ കേസില്‍ റിമാന്‍ഡിലായ രാഹുല്‍ ഈശ്വര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചേക്കും. 14 ദിവസത്തേക്കാണ് തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡില്‍ വിട്ടത്.

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.