CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 57 Minutes 54 Seconds Ago
Breaking Now

മതിയായ രേഖകളില്ലാതെ രാജ്യത്ത് ഡെലിവറി ജോലിയില്‍ ഏര്‍പ്പെട്ട 171 പേര്‍ അറസ്റ്റില്‍ ; നാടുകടത്തും

അനധികൃത കുടിയേറ്റം നിയന്ത്രിക്കാനുള്ള യുകെ ഭരണകൂട നടപടികളുടെ ഭാഗമായാണ് ഈ പരിശോധനകള്‍.

മതിയായ രേഖകളില്ലാതെ രാജ്യത്ത് ഡെലിവറി ജോലിയില്‍ ഏര്‍പ്പെട്ട 171 പേരെ അറസ്റ്റ് ചെയ്ത് യുകെ ഇമ്മിഗ്രേഷന്‍ എന്‍ഫോഴ്സ്മെന്റ് ടീം. ഇന്ത്യക്കാര്‍ അടക്കമുള്ള ആളുകളെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ എല്ലാവരെയും ഉടന്‍ നാടുകടത്തിയേക്കും എന്നാണ് വിവരം.

ഓപ്പറേഷന്‍ ഈക്വലൈസ് എന്ന് പേരിട്ട പരിശോധനയിലാണ് 'അനധികൃത ഡെലിവറി തൊഴിലാളി'കളെ ഇമ്മിഗ്രേഷന്‍ വകുപ്പ് പിടികൂടിയത്. ബംഗ്ലാദേശ്, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരും പിടിക്കപ്പെട്ടവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ന്യൂഹാം, നോര്‍വിച്ച് അടക്കമുള്ള നഗരങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

പരിശോധനകള്‍ കര്‍ശനമാക്കിയതിന് പിന്നാലെ തൊഴിലാളികള്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍ രംഗത്തുവന്നിട്ടുണ്ട്. രേഖകള്‍ കൃത്യമല്ലെങ്കില്‍ പിടികൂടി നാടുകടത്തുമെന്നാണ് മുന്നറിയിപ്പ്.

അനധികൃത കുടിയേറ്റം നിയന്ത്രിക്കാനുള്ള യുകെ ഭരണകൂട നടപടികളുടെ ഭാഗമായാണ് ഈ പരിശോധനകള്‍. കഴിഞ്ഞ വര്‍ഷം മാത്രം 11000ത്തിലധികം പേരെയാണ് ഇത്തരത്തില്‍ അധികൃതര്‍ പരിശോധിച്ചത്. 8000ത്തോളം പേരെ അറസ്റ്റ് ചെയ്തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

യുകെ സര്‍ക്കാര്‍ അടുത്തിടെ അംഗീകരിച്ച പുതിയ നിയമത്തില്‍ ഗിഗ് ഇക്കോണമി ജീവനക്കാരെയും പരിശാധനകള്‍ക്ക് വിധേയമാക്കുമെന്ന് അറിയിച്ചിരുന്നു. കൃത്യമായ രേഖകള്‍ ഇല്ലാത്ത തൊഴിലാളികളില്‍ നിന്ന് 60,000 യൂറോ വരെ ഫൈന്‍ ഈടാക്കാന്‍ വ്യവസ്ഥയുള്ളതാണ് ഈ പുതിയ നിയമം.

 




കൂടുതല്‍വാര്‍ത്തകള്‍.