Breaking Now

ചെന്നൈ ടെസ്റ്റ്: സചിനും കോഹ്ലിക്കും അര്‍ധ സെഞ്ചുറി; ഇന്ത്യക്ക് 184 റണ്‍സ്

ഏഴു വിക്കറ്റ് നഷ്ടത്തില്‍ 316 എന്ന ആദ്യ ദിന സ്കോറില്‍ ബാറ്റിങ് ആരംഭിച്ച ആസ്ട്രേലിയക്ക് 380 ന് പുറത്താവുകയായിരുന്നു

ഇന്ത്യ-ആസ്ട്രേലിയ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ആസ്ട്രേലിയയെ 380 പുറത്താക്കിയ ഇന്ത്യക്ക് തകര്‍പ്പന്‍ മുന്നേറ്റം. തുടക്കത്തിലെ   തകര്‍ച്ചയില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ ഇന്ത്യ  കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് എന്ന നിലയിലാണ്.  അര്‍ധസെഞ്ചുറി നേടിയ സചിനും (71 റണ്‍സ്) കോഹ് ലി (50)യുമാണ് ക്രീസില്‍.
മറുപടി ബാറ്റിങ്  തുടങ്ങിയ ഇന്ത്യക്ക് ആദ്യ ഓവറുകളില്‍ ഓപ്പണര്‍മാരായ മുരളി വിജയ്(10), സെവാഗ്(രണ്ട്) എന്നിവരെ നഷ്ടമായി.  തുടര്‍ന്ന് ക്രീസിലിറങ്ങിയ പൂജാരയും (44) ആദ്യ വിക്കറ്റുകള്‍ വീഴ്ത്തിയ ജയിംസ് പാറ്റിന്‍സണിന്റെ പന്തില്‍ പുറത്തായി. സ്കോര്‍ 105 എത്തിയപ്പോള്‍ മടങ്ങിയ പൂജാരക്കു പിന്നാലെ ക്രീസിലിറങ്ങിയ സചിന്‍- കോഹ് ലി കൂട്ടുകെട്ടാണ് ഇന്ത്യയെ കരകയറ്റിയത്.
ഏഴു വിക്കറ്റ് നഷ്ടത്തില്‍ 316 എന്ന ആദ്യ ദിന സ്കോറില്‍ ബാറ്റിങ് ആരംഭിച്ച ആസ്ട്രേലിയക്ക് 380 ന് പുറത്താവുകയായിരുന്നു.361 റണ്‍സിലെത്തിയപ്പോഴാണ് ആസ്ട്രേലിയക്ക് ഇന്നത്തെ ആദ്യ വിക്കറ്റ് നഷ്ടമായത്.ആദ്യ ദിനം 103 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ മൈക്കിള്‍ ക്ളാര്‍ക്കിനെ ജഡേജ പുറത്താക്കി. തുടര്‍ന്ന്  പീറ്റര്‍ സീഡില്‍(19), നഥാന്‍ ലിയോണ്‍(മൂന്ന്) എന്നിവരും പുറത്തായി. 15 റണ്‍സുമായി പാറ്റിന്‍സണ്‍ പുറത്താകാതെ നിന്നു.
 മൂന്നു റണ്‍സെടുത്ത നഥാനെ വീഴ്ത്തികൊണ്ട് ആദ്യ ദിനം ആറു വിക്കറ്റ് നേടിയ അശ്വിന്‍  ഒരു വിക്കറ്റ് കൂടി സ്വന്തമാക്കി.




കൂടുതല്‍വാര്‍ത്തകള്‍.