Breaking Now

സംസ്ഥാന ബോക്‌സിങ്: കോഴിക്കോട്, ഇടുക്കി ചാമ്പ്യന്മാര്‍

കോഴിക്കോട് 34 പോയിന്‍റോടെ ജേതാക്കളായി. 28 പോയന്‍റുള്ള തൃശ്ശൂരാണ് രണ്ടാമത്.

കോട്ടമൈതാനത്ത് നടന്ന സംസ്ഥാന അമച്വര്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ജൂനിയര്‍ വിഭാഗത്തില്‍ കോഴിക്കോട് 34 പോയിന്‍റോടെ ജേതാക്കളായി. 28 പോയന്‍റുള്ള തൃശ്ശൂരാണ് രണ്ടാമത്.

സബ്ജൂനിയര്‍ വിഭാഗത്തില്‍ 32 പോയന്‍റുള്ള ഇടുക്കി ചാമ്പ്യന്മാരായി. കൊല്ലം (28) ആണ് രണ്ടാംസ്ഥാനത്ത്. ജൂനിയര്‍ വിഭാഗം മികച്ച ബോക്‌സറായി എ. അജു(എറണാകുളം), മികച്ച ലൂസറായി എന്‍.എസ്. സൂര്യരാജ് (കൊല്ലം) എന്നിവരെ തിരഞ്ഞെടുത്തു.

ദിലീപ് ചന്ദ്രന്‍ (കൊല്ലം) ആണ് സബ്ജൂനിയര്‍ വിഭാഗത്തിലെ മികച്ച ബോക്‌സര്‍. പാലക്കാടിന്റെ എന്‍. വൈശാഖ് ഈ ഇനത്തില്‍ മികച്ച ലൂസറായി.

സമാപനസമ്മേളനത്തില്‍ കെ.പി.സി.സി. സെക്രട്ടറി വി.കെ.ശ്രീകണ്ഠന്‍, ഡിവൈ.എസ്.പി. പി.ബി.പ്രശോഭ് എന്നിവര്‍ ട്രോഫി നല്‍കി.

ജില്ലാ ബോക്‌സിങ് അസോസിയേഷന്‍ പ്രസിഡന്‍റ് ബി.കെ. പുഷ്‌കരന്‍ അധ്യക്ഷനായി. കെ.വി.വിജയദാസ് എം.എല്‍.എ., എ.ജബ്ബാറലി, എസ്.ശിവകുമാര്‍, ആര്‍.മോഹന്‍ദാസ്, രഞ്ജിത്, ഡി.വൈ.എഫ്.ഐ. ജില്ലാപ്രസിഡന്‍റ് നിതിന്‍ കണിച്ചേരി എന്നിവര്‍ സംസാരിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.