Breaking Now

സര്‍വന് സെഞ്ച്വറി: വിന്‍ഡീസിന് രണ്ടാം ജയം

സിബാബ(51), ഇര്‍വിന്‍(80), മസ്കദ്സ(60) എന്നിവരാണ് സ്കോര്‍ 273 ലെത്തിച്ചത്.

സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരവും വിന്‍ഡീസ് ജയിച്ചു. രാം നരേഷ് സര്‍വന്റെ (പുറത്താകാതെ 120) സെഞ്ച്വറി മികവില്‍ ഏഴു വിക്കറ്റിനാണ് വിന്‍ഡീസ് വിജയിച്ചത്. ടോസ് നേടിയ സിംബാബ്‌വെ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

സിംബാബ്‌വെയുടെ മുന്‍‌നിര ബാറ്റ്സ്മാന്മാരെല്ലാം മികച്ച സ്കോര്‍ കണ്ടെത്തി. സിബാബ(51), ഇര്‍വിന്‍(80), മസ്കദ്സ(60) എന്നിവരാണ് സ്കോര്‍ 273 ലെത്തിച്ചത്. വിന്‍ഡീസിന് വേണ്ടി ബ്രാവോ ആറു വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനെത്തിയ വിന്‍ഡീസിന്റെ ഓപ്പണര്‍മാര്‍ തന്നെ മികച്ച തുടക്കമിട്ടു. പവല്‍(57) സര്‍വന്‍( പുറത്താകാതെ 120)എന്നിവര്‍ തുടക്കം ഗംഭീരമാക്കിയപ്പോള്‍ അവസാന ഓവറുകളില്‍ 20 പന്തുകളില്‍ നിന്ന് 41 റണ്‍സിന്റെ വെടിക്കെട്ട് നടത്തി പൊളാര്‍ഡ് വിജയം എളുപ്പമാക്കി.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.