Breaking Now

നേതാക്കള്‍ മിതത്വം പാലിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് ഇടപെടും: ചെന്നിത്തല

മുന്നണിയുടെ കെട്ടുറപ്പിനെ ചോദ്യം ചെയ്യുന്ന ഘടകകക്ഷി നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. സഹിഷ്ണുത കോണ്‍ഗ്രസ്സിന്‍റെ ബലഹീനതയായി കാണരുത്.

യുഡിഎഫ് നേതാക്കള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയാല്‍ കോണ്‍ഗ്രസ്സിന് ഗൗരവപൂര്‍വ്വം കാണേണ്ടിവരുമെന്നും ചെന്നിത്തല പറഞ്ഞു.

യുഡിഎഫ് നേതാക്കള്‍ ടെലിവിഷന്‍ ചാനലുകളുടെ ഇരകളാകരുത്. വാക്കുകളില്‍ മിതത്വം പാലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

 




കൂടുതല്‍വാര്‍ത്തകള്‍.