Breaking Now

ലാവ്‌ലിന്‍: കുറ്റപത്രം രണ്ടായി വിഭജിക്കണമെന്ന് പിണറായിയുടെ ഹര്‍ജി

എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ കുറ്റപത്രം രണ്ടായി വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

തിരുവനന്തപുരത്തെ സിബിഐ കോടതി ആവശ്യം തള്ളിയതിനെ തുടര്‍ന്നാണ് പിണറായി ഹൈക്കോടതിയെ സമീപിച്ചത്.

എസ്.എന്‍.സി ലാവ്‌ലിന്‍ കമ്പനി വൈസ് പ്രസിഡന്റ് ക്ലോസ് ട്രെണ്ടലിന് സമന്‍സ് അയച്ചിട്ടും പ്രതികരിക്കാത്ത സാഹചര്യത്തില്‍ വിചാരണ നീണ്ടുപോവുകയാണ്. ഇത് മൂലം കേസ് ഡെമോക്ലസിന്റെ വാള്‍പോലെ തന്റെ തലയ്ക്ക് മുകളില്‍ തൂങ്ങുകയാണെന്ന് പിണറായി വിജയന്‍ ഹര്‍ജിയില്‍ പറഞ്ഞു




കൂടുതല്‍വാര്‍ത്തകള്‍.