Breaking Now

പിസി ജോര്‍ജ്ജിന്റെ വിവാദ പരാമര്‍ശം; പ്രതിപക്ഷം പ്രതിഷേധത്തിന്

ഇടതുപക്ഷ നേതാക്കള്‍ക്കെതിരെ പിസി ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധമുയര്‍ത്തും.

ഇക്കാര്യം ആലോചിക്കാന്‍ രാവിലെ എല്‍ഡിഎഫ് യോഗം ചേരും. അതേസമയം  കെ.ആര്‍.ഗൗരിയമ്മയ്ക്കും ടി.വി.തോമസിനുമെതിരായി നടത്തിയ സഭ്യേതരമല്ലാത്ത പരാമര്‍ശത്തില്‍ ഗവണ്‍മെന്റ് ചീഫ് വിപ്പ് പിസി ജോര്‍ജ്ജ് മാപ്പ് പറഞ്ഞു.

നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി സ്പീക്കര്‍ വിളിച്ച സര്‍വകക്ഷി യോഗത്തിലാണ് ജോര്‍ജ്ജ് മാപ്പ് പറഞ്ഞത്.

സി.പി.ഐ നേതാവ് സി.ദിവാകരനാണ് ആദ്യമായി വിഷയം ഉന്നയിച്ചത്. ടി.വി.തോമസിനെതിരായ ജോര്‍ജ്ജിന്റെ പരാമര്‍ശം അന്തസ്സിന് നിരക്കാത്തതാണെന്ന് ദിവാകരന്‍ പറഞ്ഞു. നേതാക്കളെ വഹേളിക്കരുതെന്ന് മുഖ്യമന്ത്രിയും പറഞ്ഞു.

ഇതോടെയാണ് ജോര്‍ജ്ജ് ഖേദം പ്രകടിപ്പിച്ചത്. സ്വകാര്യ സംഭാഷണത്തില്‍ താന്‍ തമാശയായി പറഞ്ഞകാര്യം ഒരു ചാനല്‍ വാര്‍ത്തയാക്കിയതാണ് വിവാദം ഉണ്ടാക്കിയതെന്ന് പിസി ജോര്‍ജ്ജ് പിന്നീട് പ്രതികരിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.