Breaking Now

സംസ്ഥാന ബജറ്റ് അവതരണം തുടങ്ങി; കര്‍ഷകര്‍ക്ക് ആശ്വാസം

2013-2014 സാമ്പത്തിക വര്‍ഷത്തേക്കുളള ബജറ്റ് അവതരണം നിയമസഭയില്‍ തുടങ്ങി.

സാമ്പത്തികമാന്ദ്യത്തിനിടയിലും സംസ്ഥാനം വളര്‍ച്ചാലക്ഷ്യം കൈവരിച്ചെന്ന് മന്ത്രി കെ എം മാണി. റവന്യൂ വരുമാനം 20 ശതമാനത്തിലേറെ വര്‍ധിച്ചു. വിലക്കയറ്റം മൂലം സംസ്ഥാനത്തെ സമ്പത്ത് പുറത്തേക്ക് പോകുന്നതായും കെ എം മാണി ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു.

എല്ലാവര്‍ക്കും ഭക്ഷണം, എല്ലാവര്‍ക്കും ആരോഗ്യം, എല്ലാവര്‍ക്കും ജീവിത ഭദ്രത എന്നതാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. പദ്ധതി രൂപരേഖ ഏപ്രില്‍, മെയ് മാസങ്ങളില്‍ തയ്യാറാക്കും.  സംസ്ഥാനത്ത്  ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച റെക്കോഡുളള ധനമന്ത്രി കെ.എം.മാണിയുടെ പതിനൊന്നാമത്തെ ബജറ്റാണിത്.

പ്രധാന പ്രഖ്യാപനങ്ങള്‍

ചെറുകിട കര്‍ഷകരുടെ പലിശ ബാധ്യത എഴുതിത്തള്ളും
ചെറുകിട കര്‍ഷകര്‍ക്ക് പലിശ രഹിത വായ്പ നല്‍കും
കാര്‍ഷിക ആദായ നികുതിയില്‍ നിന്ന് കര്‍ഷകരെ ഒഴിവാക്കും
കാര്‍ഷിക വായ്പയ്ക്ക് റിസ്ക് ഇന്‍ഷുറന്‍സ്
3 ജില്ലകള്‍ ജൈവതാലൂക്കുകളാക്കും
ജൈവബ്രാന്റുകള്‍ക്കായി പ്രത്യേക സഹായം
ജൈവകൃഷിക്ക് 12 കോടി രൂപ
തെങ്ങില്‍നിന്നുള്ള നീര ഉല്‍പ്പന്നങ്ങള്‍ക്ക് പദ്ധതി
എല്ലാ താലൂക്കുകളിലും തൃപ്തിന്യായവില ഭക്ഷണശാലകള്‍
ന്യായവില ഭക്ഷണശാലകളില്‍ 2൦ രൂപയ്ക്ക് ഭക്ഷണം ലഭ്യമാക്കും
തൊഴില്‍ വികസനത്തിന് ആറിന പദ്ധതികള്‍
പോളിടെക്നിക്, ഐടിഐകളില്‍ പ്ലേസ്മെന്‍റ് സെല്ലുകള്‍
ഗവേഷണം പ്രോത്സാഹിപ്പിക്കാന്‍ 50 കോടിരൂപ
അടിസ്ഥാന സൗകര്യ വികസനത്തിന് 758 കോടി രൂപ
എല്ലാം ജില്ലാ ആസ്ഥാനങ്ങളിലും മൊബിലിറ്റി ഹബ്ബുകള്‍
സൗരോര്‍ജ്ജ പദ്ധതി വ്യാപിപ്പിക്കാന്‍ 15 കോടി രൂപ
എല്ലാ ക്ഷേമ പെന്‍ഷനുകളും വര്‍ധിപ്പിക്കും
കര്‍ഷകര്‍ക്ക് 500, വിധവകള്‍ക്ക് 700, വികലാംഗര്‍ക്ക് 700 രൂപ ക്ഷേമ പെന്‍ഷന്‍
ആര്‍ഭാട വിവാഹത്തിന് ചെലവേറും
ആര്‍ഭാട വിവാഹത്തിന്‍റെ മൊത്തം ചെലവിന്‍റെ മൂന്ന് ശതമാനം മംഗല്യനിധിയിലേക്ക്
നിര്‍ധന യുവതികളുടെ വിവാഹത്തിനായി മംഗല്യനിധി ഉപയോഗിക്കും
ജില്ലാ ആസ്ഥാനങ്ങളില്‍ ഷെല്‍ട്ടര്‍ ഹോമുകള്‍
എല്ലാ കുടുംബങ്ങള്‍ക്കും മെഡിക്കല്‍ ഇന്‍ഷുറന്‍സ്
തിരുവനന്തപുരം ആര്‍സിസി നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാക്കും
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികലില്‍ സൗജന്യ ചികിത്സ

 




കൂടുതല്‍വാര്‍ത്തകള്‍.