Breaking Now

സ്ത്രീകള്ക്കും പാവപ്പെട്ടവർക്കും മുന്ഗമണനയെന്ന് കെഎം മാണി

 

നിര്‍ധന യുവതികളുടെ വിവാഹത്തിന് മംഗല്യ നിധി പദ്ധതി

തിരുവനന്തപുരം: നിര്‍ധന യുവതികളുടെ വിവാഹത്തിന് മംഗല്യ നിധി പദ്ധതി ഏര്‍പ്പെടുത്തി. ബജറ്റ് പ്രഖ്യാപനത്തില്‍ മന്ത്രി കെഎം മാണിയാണ് ഇക്കാര്യം അറിയിച്ചത്. സ്റ്റാര്‍ ഹോട്ടലില്‍ നടത്തുന്ന വിവാഹങ്ങളുടെ നികുതിയില്‍ നിന്നാണ് ഇതിനായി തുക കണ്ടെത്തുക.

ഇതോടെ സ്റ്റാര്‍ ഹോട്ടലില്‍ നടക്കുന്ന വിവാഹത്തിന് ചെലവേറും.

സ്റ്റാര്‍ ഹോട്ടലില്‍ വിവാഹം നടത്തുന്നവര്‍ ആകെ ചെലവിന്റെ 3 ശതമാനം മംഗല്യ നിധിയിലേക്ക് നല്‍കണം.

ചെറുകിട കര്‍ഷകരുടെ പലിശ ബാധ്യത എഴുതിത്തള്ളും

ചെറുകിട കര്‍ഷകര്‍ക്ക് ധന ബജറ്റില്‍ ആശ്വാസ നടപടികള്‍. ചെറുകിട കര്‍ഷകരുടെ പലിശ ബാധ്യത എഴുതിത്തള്ളുമെന്ന് ബജറഅറില്‍ കെ എം മാണി വ്യക്തമാക്കി. അതോടൊപ്പം ചെറുകിട കര്‍ഷകര്‍ക്ക് പലിശ രഹിത വായ്പ നല്‍കും.

കാര്‍ഷിക ആദായ നികുതിയില്‍ നിന്ന് കര്‍ഷകരെ ഒഴിവാക്കുമെന്നും കാര്‍ഷിക വായ്പ എടുത്തവര്‍ക്ക് റിസ്‌ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുമെന്നും ബജറ്റ് പ്രഖ്യാപനത്തില്‍ മാണി വ്യക്തമാക്കി.

ജൈവ കൃഷിക്ക് 12 കോടി വകയിരുത്തിയിട്ടുണ്ട്.

  ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് കെഎസ്ആര്‍ടിസി

ഡീസല്‍ വില വര്‍ദ്ധനവിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ കേന്ദ്രസഹാമുണ്ടാകില്ലെന്ന് ഉറപ്പായതോടെ ബജറ്റിലൂടെയുള്ള സംസ്ഥാനസര്‍ക്കാരിന്‍റെ സഹായമാണ് ഇനി ഏക പ്രതീക്ഷ. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി സാന്പത്തിക സഹായ ത്തിനു പുറമേ കെഎസ്ആര്‍ടിസിയുടെ നിലനില്‍പ്പിനായുള്ള ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള പദ്ധതികളും ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. 1348 കോടിയുടെ അടിയന്തര സഹായവും മറ്റ് അനുബന്ധ ശുപാര്‍ശകളുമാണ് ഗതാഗത വകുപ്പ് ധനമന്ത്രിയുടെ പരിഗണനക്കായി സമര്‍പ്പിച്ചിരിക്കുന്നത്.

 

കടുത്ത പ്രതിസന്ധിയുടെ സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി ബജറ്റില്‍ നിന്നും പ്രതീക്ഷിക്കുന്നത് ഇങ്ങനെയാണ്.

ധനസഹായം പ്രതീക്ഷിക്കുന്ന 1348 കോടിക്ക് താല്‍ക്കാലികമായി പ്രതിസന്ധി നേരിടാനാകും. ഇതിനു പുറമേ ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള സാന്പത്തിക പാക്കേജും മറ്റ് പദ്ധതികളും ഉണ്ടാവണം. പുതിയതായി 1500 ബസ്സുകളെങ്കിലും അടിയന്തരമായി നിരത്തിലിറക്കണം. ഇതിന് സര്‍ക്കാരിന്‍റെ സഹായം വേണം. 35000 ഓളം വരുന്ന വിരമിച്ചവര്‍ക്കുള്ള പെന്‍ഷന്‍ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണം. സൗജന്യ ടിക്കറ്റ് അനുവദിക്കുന്നതിലൂടെ ഉണ്ടാകുന്ന വരുമാന നഷ്ടം സര്‍ക്കാര്‍ നികത്തണം. ഇതിനായി സാമൂഹ്യ ക്ഷേമവകുപ്പിലൂടെ കെഎസ്ആര്‍ടിസിക്ക് പണം നല്‍കണം. വലിയ പലിശ നല്‍കുന്ന വായപ്കള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം.

1200 കോടിയോളം വരുന്ന കെടിഡിഎഫ്സിയില്‍ നിന്നുള്ള വായ്പാ കുടിശ്ശിക എഴുതിത്തള്ളണം.

സിഎന്‍ജി പദ്ധതി നടപ്പിലാക്കുന്നതിനായി സംസ്ഥാന സര‍ക്കാരിന്‍റെ സഹായവും കെഎസ്ആര്‍ടിസി പ്രതീക്ഷിക്കുന്നു. ടിക്കറ്റേതര വരുമാനം വര്‍ധിപ്പിക്കുന്നതിനായി കൂടുതല്‍ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ ഷോപ്പിങ് കോംപ്ലസുകള്‍ സ്ഥാപിക്കണം. നിലവില്‍ നടക്കുന്ന പദ്ധതികള്‍ വേഗത്തിലാക്കാന്‍ ധനസഹായം പ്രഖ്യാപിക്കണം.

പുതിയ 1000 ബസ്സുകള്‍  നിരത്തിലിറക്കുമെന്നും ഇതിന് പുറമേ  125 കോടിയുടെ സാന്പത്തിക സഹായം നല്‍കുമെന്നും ഴിഞ്ഞ ബജറ്റില്‍ കെഎസ്ആര്‍ടിസിക്കായി പ്രഖ്യാപിച്ചിരുന്നു.

സംസ്ഥാനത്തെ വളര്‍ച്ചാ നിരക്ക് 9.5 ശതമാനം

സംസ്ഥാനത്തെ വളര്‍ച്ചാനിരക്ക് കഴിഞ്ഞ സാമ്പത്തികവര്‍ഷം 9.5  ശതമാനമായി. രാജ്യത്തെ ഏറ്റവും വലിയ വളര്‍ച്ചാനിരക്കാണിതെന്ന് ധനമന്ത്രി കെ.എം മാണി പറഞ്ഞു. സംസ്ഥാനത്തിന്റെ പൊതുകടത്തിനും വര്‍ധനയുണ്ടായിട്ടുണ്ട്. മൊത്തം കടം 89418 കോടി രൂപയായാണ് വര്‍ദ്ധിച്ചത്.

ആളോഹരി കടം 24,600 രൂപയാണ്. തൊഴിലില്ലായ്മയിലും വര്‍ധനയുണ്ടായി.

നാളെയാണ് ധനമന്ത്രി കെ.എം മാണി നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുന്നത്. നാളെ രാവിലെ ഒന്‍പതിനു മന്ത്രി കെ.എം. മാണി  ബജറ്റ് അവതരിപ്പിക്കും. ബജറ്റ് അവതരണത്തല്‍ റെക്കോര്‍ഡിട്ട മാണിയുടെ പതിനൊന്നാമതു ബജറ്റാണിത്. ഏപ്രില്‍ 15വരെ നീളുന്ന എട്ടാം ബജറ്റ് സമ്മേളനത്തില്‍ പതിനാറു ദിവസമാണ് സഭ ചേരുക.

ബജറ്റ്: സ്ത്രീകള്‍ക്കും പാവപ്പെട്ടവര്‍ക്കും മുന്‍ഗണനയെന്ന് കെഎം മാണി

 വിലക്കയറ്റം സൃഷ്ടിക്കുന്ന കെടുതികളില്‍നിന്ന് പാവപ്പെട്ടവരെ സംരക്ഷിക്കുന്നതിനുളള പദ്ധതികള്‍ ബജറ്റിലുണ്ടാകുമെന്ന് ധനമന്ത്രി കെ.എം.മാണി. കാര്‍ഷിക മേഖലയ്ക്കും തൊഴിലില്ലായ്മ കുറയ്ക്കുന്നതിനുളള നടപടികള്‍ക്കും ഊന്നല്‍ നല്‍കുന്ന ബജറ്റ് സ്ത്രീ സൗഹൃദമായിരിക്കും.പുതിയ നികുതി നിര്‍ദ്ദേശങ്ങളെപ്പറ്റി മൗനം പാലിക്കുകയാണെങ്കിലും പുതിയ വിഭവസ്രോതസുകള്‍ കണ്ടെത്തിയേ തീരുവെന്നാണ് ധനമന്ത്രിയുടെ പ്രതികരണം.

നികുതി ഭാരമുണ്ടാകാനുളള സാധ്യത  തളളിക്കളയാനാവില്ല എന്നാണ് ഈ പ്രതികരണം നല്‍കുന്ന സൂചന.

വെളളിയാഴ്ചയാണ് പുതിയ സാമ്പത്തിക വര്‍ഷത്തെക്കുളള ബജറ്റ് നിയമസഭയില്‍ അവതരിപ്പിക്കുന്നത്.ബജറ്റ് അവതരണത്തില്‍ റെക്കോഡ് ഭേദിച്ച മാണിയുടെ പതിനൊന്നാം ബജറ്റാണിത്.അതുകൊണ്ടുതന്ന പുതിയ ബജറ്റിനെപ്പറ്റിയും അദ്ദേഹത്തിന് ആശങ്കകളില്ല.സംസ്ഥാനത്തിന്റെ വിപുലമായ വികസനാവശ്യങ്ങളും സര്‍ക്കാരിന്റെ ജനക്ഷേമ മുഖവും സമഞ്ജസമായി സമ്മേളിക്കുന്നതായിരിക്കും ബജറ്റെന്ന് കെ.എം.മാണി വ്യക്തമാക്കി.

വിലക്കയറ്റം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് പരിമിതിയുണ്ടെങ്കിലും പാവപ്പെട്ടവരെ സംരക്ഷിക്കാന്‍ ബാധ്യസ്ഥരാണെന്നും അത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു

നികുതി സംബന്ധിച്ച ബജറ്റിന്റെ ഭാഗം രഹസ്യ സ്വഭാവമുളളതായതുകൊണ്ട് പുതിയ നികുതി നിര്‍ദ്ദേശങ്ങളുണ്ടാകുമെന്നോ,നികുതി ഘടന പരിഷ്‌ക്കരിക്കുമെന്നോ പറയാന്‍ ധനമന്ത്രി തയാറായില്ല.

വെളളിയാഴ്ച ആരംഭിക്കുന്ന നിയമസഭയുടെ ബജറ്റ് സമ്മേളനം 16 ദിവസം നീണ്ടുനില്‍ക്കും.18,19,20 തീയതികളില്‍ ബജറ്റിന്മേലുളള പൊതുചര്‍ച്ചയും 21 ന് വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കലും നടക്കും.

 

       

 
കൂടുതല്‍വാര്‍ത്തകള്‍.