Breaking Now

ഗർഭനിരോധന ഗുളികകൾ കൊലയാളികളോ? ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി ഫ്രാൻസിലെ ദേശീയ ഏജൻസി

ഗർഭനിരോധന ഗുളികകൾ പലരും വാങ്ങി കഴിക്കുന്നത് ഇന്ന് ഒരു സ്ഥിരം കാഴ്ചയാണ്. എന്നാൽ അത് ഒരു പക്ഷെ സ്വന്തം ജീവൻ തന്നെ നഷ്ടപ്പെടുത്തിയേക്കാം എന്നത് എത്ര പേർക്ക് അറിയാം?

ഡോക്ടർമാരുടെ പ്രിസ്ക്രിപ്ഷൻ പോലും ഇല്ലാതെ തന്നെ സുലഭമായി ലഭിക്കുന്ന ഒന്നാണ് ഗർഭനിരോധന ഗുളികകൾ. അത് കൊണ്ട് തന്നെ പലരും തങ്ങളുടെ ആവശ്യാനുസരണം ഇവ വാങ്ങി കഴിക്കുന്ന കാഴ്ച ഇന്ന് പതിവാണ്. സ്ഥിരമായി ഉപയോഗിക്കുന്നവരും ഈ കൂട്ടത്തിൽ പെടും. എന്നാൽ ഇനി മുതൽ ഇവ വാങ്ങുമ്പോൾ രണ്ടു വട്ടം ചിന്തിക്കുന്നത് നല്ലതാണ് എന്ന് ഫ്രാൻസിലെ എഎൻഎസ്എം എന്ന പേരിലറിയപ്പെടുന്ന ഫ്രാൻസിലെ  ദി നാഷണൽ ഏജൻസി ഫോർ ദി സേഫ്റ്റി ഓഫ് ഡ്രഗ്സ് ആൻഡ്‌ ഹെൽത്ത്‌ പ്രോടകട്സ് നടത്തിയ പഠനത്തിൽ കാണിക്കുന്നു.

ഫ്രാൻ‌സിൽ ഗർഭനിരോധന ഗുളികകൾ കഴിച്ചു മരണപെടുന്നവരുടെ എണ്ണം പ്രതി വർഷം 20 പേർ ആണ് എന്ന് പഠനം വെളിപ്പെടുത്തുന്നു. ഇത് കൂടാതെ ഏകദേശം 2500 - ലേറെ പേർക്ക് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഇത് മൂലം ഉണ്ടാകുന്നതായും ഈ പഠനത്തിലൂടെ വെളിപ്പെടുന്നു. ഇത്തരം ഗുളികകൾ രക്തസ്രാവത്തിന് കാരണമാകുന്നു. പല രക്തസ്രാവങ്ങളും പിന്നീട് മരണത്തിൽ കലാശിക്കുന്നു. ഇതൊന്നും കൂടാതെ ഗർഭാശയസംബന്ധമായ പല വിധ ആരോഗ്യ പ്രശ്നങ്ങൾക്കും ഇത് വഴിയൊരുക്കുന്നതായി ഈ പഠനത്തിൽ കൂടി വെളിപ്പെട്ടു.

ലോകത്തിൽ വച്ച് എറ്റവും കൂടുതൽ ഗർഭനിരോധന ഗുളികകൾ ഉപയോഗിക്കുന്നതിൽ മുൻപന്തിയിൽ ആണ് ഫ്രാൻസ്. 2011 - ലെ കണക്കു പ്രകാരം ഏതാണ്ട് 4.27 മില്യണ്‍ സ്ത്രീകളാണ് ഗർഭനിരോധന ഗുളികകൾ കഴിച്ചത്. എന്നാൽ ഇതിന്റെ ദോഷഫലങ്ങളെ കുറിച്ചു ഫ്രാൻസിലെ ഹെൽത്ത്‌ ഡിപ്പാർറ്റ്മെന്റ് നടത്തിയ ബോധവൽക്കരണ ക്യാമ്പൈനുകളെ തുടർന്ന് ഈ വർഷം ഇതിന്റെ വില്പനയിൽ ഇടിവ് വന്നിട്ടുണ്ട്. ഒരേ സമയം  ഗർഭനിരോധന ഗുളികയായും ഹോർമോണ്‍ ചികിത്സക്കുള്ള ഗുളികയായും ഉപയോഗിക്കുന്ന ഡയാനെറ്റ് എന്ന ഗുളിക ഇത് കഴിക്കുന്നവരിൽ രക്തം കട്ട പിടിക്കുന്നതിനെ തുടർന്ന് നിരോധിക്കുകയുണ്ടായി.




കൂടുതല്‍വാര്‍ത്തകള്‍.