CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 15 Minutes 35 Seconds Ago
Breaking Now

ക്യാബ് ഷെയര്‍ ചെയ്യുമ്പോള്‍ പേടിക്കണം, ഞരമ്പ് രോഗികളെ; 27-കാരിയെ കയറിപ്പിടിച്ച എഞ്ചിനീയറെ ആപ്പ് ഉപയോഗിച്ച് പിടികൂടി

സീറ്റ് നീക്കുന്നതിനിടെ ഇയാള്‍ യുവതിയെ കയറിപ്പിടിക്കുകയായിരുന്നു

ഓണ്‍ലൈന്‍ ടാക്‌സികള്‍ വ്യാപകമായതോടെ ജനങ്ങള്‍ പ്രധാന നഗരങ്ങളില്‍ ഇത് കൂടുതലായി ഉപയോഗപ്പെടുത്തുന്നുണ്ട്. കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാമെന്നത് കൊണ്ട് തന്നെയാണ് ഇത്തരം ടാക്‌സികളെ ആശ്രയിക്കാനുള്ള കാരണം. എന്നാല്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ ഷെയര്‍ രീതി കൊണ്ടുവന്നതോടെ കാര്യങ്ങള്‍ അത്ര സൗകര്യപ്രദമല്ലെന്നാണ് വ്യക്തമാകുന്നത്.

സാധാരണയിലും കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ കഴിയുമെന്നത് കൊണ്ടാണ് ഷെയര്‍ സിസ്റ്റം പ്രയോജനപ്പെടുത്താന്‍ 27-കാരി ക്യാബ് ബുക്ക് ചെയ്തത്. മുംബൈയിലെ മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ സിവില്‍ എഞ്ചിനീയറാണ് ഇവര്‍. രാത്രി മാളില്‍ പോയി തിരിച്ച് വരവെയാണ് ഷെയര്‍ ക്യാബ് ബുക്ക് ചെയ്തത്. ഡ്രൈവര്‍ മാത്രമുള്ള കാറില്‍ യാത്ര വേണ്ടെന്ന് കരുതിയായിരുന്നു ഇത്.

കാര്‍ മാളിന് മുന്നില്‍ എത്തിയപ്പോള്‍ മറ്റൊരു യാത്രക്കാരന്‍ കാറിലുണ്ടായിരുന്നു. പക്ഷെ ഇതിന് ശേഷം മറ്റൊരു കോള്‍ കൂടി ക്യാബിന് ലഭിച്ചു. ഇയാളെ പിക്ക് ചെയ്യാനായി ഒരു ബാറിന് മുന്നിലേക്ക് കാര്‍ നീങ്ങിയപ്പോള്‍ യുവതി പരാതിപ്പെട്ടു. പക്ഷെ ഡ്രൈവര്‍ ഇത് കാര്യമാക്കിയില്ല. ബാറില്‍ നിന്നിറങ്ങിയ 32-കാരനുമായി യാത്ര തുടങ്ങിയതോടെ പ്രശ്‌നമായി.

സീറ്റ് നീക്കുന്നതിനിടെ ഇയാള്‍ യുവതിയെ കയറിപ്പിടിക്കുകയായിരുന്നു. ഇതോടെ കാര്‍ പോലീസ് സ്റ്റേഷനിലേക്ക് വിടാന്‍ യുവതി ആവശ്യപ്പെട്ടു. യുവതിയുടെ പരാതിയില്‍ പ്രതിയെ ക്യാബ് ബുക്ക് ചെയ്യാന്‍ ഉപയോഗിച്ച ആപ്പിന്റെ സഹായത്തോടെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ ഓംപ്രകാശ് ബെഹ്‌റ എഞ്ചിനീയറാണ്. 




കൂടുതല്‍വാര്‍ത്തകള്‍.