CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 17 Minutes 30 Seconds Ago
Breaking Now

2017 ലെ ഏറ്റവും മികച്ച ശാസ്ത്രസാഹിത്യത്തിനുള്ള കേരളസർക്കാരിന്റെ അവാർഡ് നേടിയ പ്രൊഫസർ രവിചന്ദ്രൻ. സി യുകെ സന്ദർശിക്കുന്നു....

ഇന്നത്തെ സ്മാർട്ട്‌ ഫോൺയുഗത്തിൽ നിന്നും, ശിലായുഗത്തിലേക്ക്‌പോകാൻ നിങ്ങൾ തയ്യാറാണോ? ഇല്ല.. ഒരിക്കലുമില്ല അല്ലേ?

ശിലായുഗത്തിലെ കല്ലുകൊണ്ടുള്ള ഉപകരണങ്ങളിൽ നിന്നും , ഇന്നത്തെ  സ്മാർട്ട്‌ഫോണുകളുടെ കണ്ടുപിടിത്തത്തിൽ വരെ മനുഷ്യനെ നയിച്ചത്‌ അവന്റെ മസ്തിഷ്കവും , ശാസ്ത്രവും ഒത്തുചേർന്നപ്പോഴായിരുന്നു. 

പക്ഷെ, നിർഭാഗ്യവശാൽ ഇന്നത്തെ സമൂഹത്തിൽ ശാസ്ത്ര അവബോധം കുറഞ്ഞ്‌ വരികയും , പകരം വിഡ്ഡിത്തം  വിളമ്പുന്ന വാട്സാപ്പ്‌ വിജ്ഞാനത്തെ ആശ്രയിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലൂടെയാണു നാം കടന്നു പോകുന്നത്‌. 

തീവ്രമായ മത, ജാതി,ദേശീയതയും , വിഭജിച്ചു ഭരിക്കുകയെന്ന ഫാസിസ്റ്റ്‌ അജണ്ടയും , ഇൻഡ്യയിൽ ആഴത്തിൽ പടരുന്നു. 

'ഹോർമ്മോൺ' കുത്തിവെച്ച കോഴിയുടെ ഭീകരതയും , പ്രമേഹം മാറാൻ പഴങ്ങൾ മാത്രം കഴിച്ചാൽ മതിയെന്നുള്ള വാർത്തകളും, പോളിയോ, റൂബെല്ലാ വാക്സിൻ വിരുദ്ധ പ്രചരണങ്ങളും,  പരിണാമ ശാസ്ത്രം അംഗീകരിക്കാത്ത മന്ത്രിയും തന്ത്രിയുമൊക്കെ നവ മാധ്യമങ്ങളിൽ അരങ്ങുതകർക്കുമ്പോൾ, മനുഷ്യരാശിക്ക്‌ ഒട്ടേറെ സംഭാവനകൾ നൽകിയ സയൻസ്‌ , വിസ്മരിക്കപ്പെടുകയാണ്. . 

പ്രത്യേകിച്ച്‌, കേരളത്തിൽ ഇതിന്റെ അനുരണനങ്ങൾ വളരെ കൂടുതലാണു. നമ്മൾ, യുകെ മലയാളികൾ എല്ലാവരും നാട്ടിലുള്ള മാതാപിതാക്കളുടെയും മറ്റ്‌ ബന്ധുമിത്രാദികളുടെയും ആരോഗ്യ കാര്യങ്ങളിൽ വളരെയധികം ശ്രദ്ധാലുക്കളാണു. ഇങ്ങനെയുള്ള വാർത്തകൾ,  നവമാധ്യമങ്ങളിൽ പങ്ക്‌വെക്കപ്പെടുമ്പോൾ, സ്വാഭാവികമായും നമ്മുടെ ആശങ്കകൾ വർദ്ധിക്കുകയും സത്യമെന്തെന്ന് അറിയാതെ നാം ഉഴലുകയും ചെയ്യുന്നു.  

സ്കൂളിലും കോളജിലും നാം ശാസ്ത്രം പഠിക്കുന്നു. ശരി തന്നെ. പക്ഷെ,  ശാസ്ത്ര അവബോധം നമ്മളിലുണ്ടെങ്കിൽ , ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ തീർച്ചയായും നമുക്ക്‌ സാധിക്കും. 

ഭാഗ്യവശാൽ, യുകെ മലയാളികളുടെയിടയിൽ ശാസ്ത്രം, മാനവികത, സ്വതന്ത്ര ചിന്ത  ഇവ പ്രചരിപ്പിക്കാനായിഎസ്സെൻസ്‌ എന്ന സംഘടന ഇപ്പോൾ നിലവിലുണ്ട്‌. 

സംഘടനയുടെ നിലവിലെ പരിപാടികളുടെ ഭാഗമായ്‌ കേരളത്തിലെ പ്രശസ്ത ശാസ്ത്ര പ്രചാരകനും, സ്വതന്ത്ര ചിന്തകനും, 2017 ലെ ഏറ്റവും മികച്ച ശാസ്ത്രസാഹിത്യത്തിനുള്ള കേരളസർക്കാരിന്റെ അവാർഡ്‌ നേടുകയും ചെയ്ത പ്രൊ.രവിചന്ദ്രൻ . സി , യുകെ സന്ദർശിക്കുന്നു. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ ശ്രവിക്കാനും അദ്ദേഹത്തോട്‌ സംവദിക്കാനും യുകെ മലയാളികളെ എസ്സെൻസ്‌ യുകെ സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നു. 

ലണ്ടനിലും മാഞ്ചസ്റ്ററിലുമാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്‌. വേദികളുടെ വിശദവിവരങ്ങൾ താമസിയാതെ അറിയിക്കുന്നതാണ്‌.

വിശദ വിവരങ്ങൾക്ക്‌ബന്ധപ്പെടുക..

ഡിജോ സേവ്യർ  - 07702 873539

രാജേഷ്‌ രാമൻ -  07874 002934

സന്തോഷ്‌ റോയ്‌ - 074155 00102

കൺവീനർ ഡിജോ സേവ്യർ 07702 873539 

വാർത്ത: ടോം ജോസ് 




കൂടുതല്‍വാര്‍ത്തകള്‍.