CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Minutes 7 Seconds Ago
Breaking Now

ലോകത്തിലെ ഏറ്റവും മികച്ച ഹെല്‍ത്ത്‌കെയറില്‍ എന്‍എച്ച്എസ് ഏത് സ്ഥാനത്താണ്? ആദ്യ 20'ല്‍ ഇടംനേടാന്‍ പരാജയപ്പെട്ട് എന്‍എച്ച്എസ്; സൗത്ത് കൊറിയ പോലും ഇതിലും ഭേദമാണത്രേ!

തിരുത്തലുകള്‍ വരുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ കുടുങ്ങുന്നത് ജനം തന്നെയാണ്.

ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യസേവന കേന്ദ്രം എന്നാണ് എന്‍എച്ച്എസിനെ ബ്രിട്ടന്‍ വിശേഷിപ്പിക്കുന്നത്. എന്നാല്‍ യാഥാര്‍ത്ഥ്യം ഇതിലും എത്ര അകലെയാണ്? ലോകത്തിലെ മികച്ച ഹെല്‍ത്ത്‌കെയര്‍ സേവനങ്ങളെക്കുറിച്ച് നടത്തിയ പഠനത്തില്‍ എന്‍എച്ച്എസിന് ആദ്യ ഇരുപതില്‍ പോലും സ്ഥാനം നേടാന്‍ കഴിഞ്ഞില്ല. 195 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ 23-ാം സ്ഥാനമാണ് യുകെ നേടിയത്. യുകെയിലെ വിവിധ ഇടങ്ങളില്‍ നല്‍കിവരുന്ന ചികിത്സയില്‍ വ്യപകമായ വ്യതിയാനം ഉള്ളതായും പഠനം കണ്ടെത്തി. സൗത്ത്-ഈസ്റ്റ് ഇംഗ്ലണ്ടിലാണ് എന്‍എച്ച്എസ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നത്. 

ദി ലാന്‍സെറ്റാണ് പഠനം നടത്തിയ ശേഷം യുകെയ്ക്ക് ഈ സ്ഥാനം കല്‍പ്പിച്ച് നല്‍കിയത്. കടുപ്പമേറിയ കിഡ്‌നി രോഗങ്ങള്‍ പോലുള്ളവയ്ക്ക് മികച്ച ചികിത്സ നല്‍കാന്‍ ബ്രിട്ടന്‍ വിജയിക്കുമ്പോള്‍ ന്യൂമോണിയ പോലുള്ള രോഗങ്ങള്‍ക്ക് നല്‍കുന്ന ചികിത്സ തീരെ പിന്നിലേക്കാണ്. അമേരിക്കയും പട്ടികയില്‍ ബ്രിട്ടന് പിന്നിലാണ്. 29-ാം സ്ഥാനമാണ് അവര്‍ക്ക് ലഭിച്ചത്. ലോകത്തില്‍ മികച്ച ചികിത്സ ലഭിക്കണമെങ്കില്‍ ഐസ്‌ലാന്‍ഡ്, നോര്‍വേ, നെതര്‍ലാന്‍ഡ്‌സ്, ലക്‌സംബര്‍ഗ്, ഫിന്‍ലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്ക് പറക്കണം. 

ഈ രാജ്യങ്ങള്‍ക്കാണ് പട്ടികയില്‍ ആദ്യ സ്ഥാനങ്ങള്‍ സിദ്ധിച്ചത്. സേവനത്തിലെ ന്യൂനതകള്‍ തിരുത്തിയില്ലെങ്കിലും ജനസംഖ്യയില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിച്ച് രാജ്യത്തിന് മേല്‍ കനത്ത സമ്മര്‍ദം വന്നുചേരുമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി. സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ട് പോയിന്റ് നിലയില്‍ ഏറെ മുന്നിലാണെന്നും പഠനം വിശദീകരിച്ചു. നോര്‍ത്ത് ഈസ്റ്റ് ഇക്കാര്യത്തില്‍ പിന്നിലുമായി. നേരത്തെ ഇന്‍ഫെക്ഷനുകളും, മറ്റേണിറ്റി, കുട്ടികളുടെ ആരോഗ്യം എന്നിവയാണ് പ്രധാനമായി കണ്ടിരുന്നതെങ്കില്‍ ഇന്നത് മാറി ഹൃദ്രോഗം, ആസ്ത്മ, പ്രമേഹവും എന്നിവയും മുന്നിലെത്തുന്നു. 

എന്‍എച്ച്എസില്‍ ആവശ്യത്തിന് ജീവനക്കാരില്ലെന്നും, ഉള്ളവര്‍ക്ക് ആവശ്യത്തിലേറെ പണിയും, ശമ്പളം കുറവുമാണെന്നുമുള്ള വസ്തുതയ്ക്ക് മറ്റൊരു തെളിവാണ് പഠനം. തിരുത്തലുകള്‍ വരുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ കുടുങ്ങുന്നത് ജനം തന്നെയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.