CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 55 Minutes 39 Seconds Ago
Breaking Now

പാകിസ്ഥാന് സമാധാനം വേണമെങ്കില്‍ തീവ്രവാദികളെ കാശ്മീരില്‍ അയക്കുന്നത് നിര്‍ത്തണമെന്ന് ബിപിന്‍ റാവത്ത്

നുഴഞ്ഞു കയറ്റം ആവര്‍ത്തിക്കുമ്പോള്‍ ഞങ്ങള്‍ പ്രതികരിക്കും.

പാകിസ്ഥാന്‍ സമാധാനം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കശ്മീരിലേക്ക് തീവ്രവാദികളെ അയക്കുന്നത് നിര്‍ത്തണമെന്ന് കരസേന മേധാവി ബിപിന്‍ റാവത്ത്. കശ്മീരില്‍ സമാധാനം ഉണ്ടാവണമെങ്കില്‍ പാകിസ്ഥാന്‍ നുഴഞ്ഞു കയറ്റം അവസാനിപ്പിക്കണമെന്നും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം അധികവും നടക്കുന്നത് നുഴഞ്ഞുകയറ്റം മൂലമാണെന്നും അദ്ദേഹം പറഞ്ഞു.

നുഴഞ്ഞു കയറ്റം ആവര്‍ത്തിക്കുമ്പോള്‍ ഞങ്ങള്‍ പ്രതികരിക്കും. അതിര്‍ത്തികള്‍ക്ക് അപ്പുറത്തുള്ള ക്യമ്പുകളിലാണ് തീവ്രവാദികള്‍ക്ക് പരിശീലനം നല്‍കുന്നതെന്നും ഈ ക്യാമ്പുകളില്‍ നിന്നാണ് കശ്മീരിലെക്ക് നുഴഞ്ഞു കയറുന്നതെന്നും ഇതവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീരിലെ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി അവസാനിപ്പിച്ചത് സമാധാനത്തിന്റെ വില ജനങ്ങള്‍ക്ക് മനസിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്നും അദ്ദേഹം പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.