CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 56 Minutes 48 Seconds Ago
Breaking Now

ക്ലിനിക്കല്‍ മണ്ടത്തരങ്ങള്‍ കുന്നുകൂടുന്നു; എന്‍എച്ച്എസ് പ്രതിവര്‍ഷം രോഗികള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരത്തില്‍ 549 മില്ല്യണ്‍ പൗണ്ടിന്റെ വര്‍ദ്ധവ്; ഇതിലും നല്ലത് ജീവനക്കാര്‍ക്ക് നല്ല ശമ്പളം കൊടുക്കുന്നതാണ്!

ക്ലെയിം കുറയ്ക്കാന്‍ അഭിഭാഷകര്‍ ആശുപത്രിയില്‍ പരസ്യം ചെയ്യുന്നത് എന്‍എച്ച്എസ് നിര്‍ത്തലാക്കിയിട്ടുണ്ട്

എന്‍എച്ച്എസില്‍ ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതും, ഇവര്‍ക്ക് മികച്ച ശമ്പളം കൊടുക്കാത്തതുമൊക്കെ വലിയ പ്രശ്‌നം തന്നെയാണ്. എന്നാല്‍ ഇതൊന്നും അത്ര കാര്യമായി ഗൗനിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. പാടുപെട്ടാണ് ശമ്പളവര്‍ദ്ധനവ് പോലും പ്രഖ്യാപിച്ചത്. മറ്റ് വഴികളില്ലാത്തതിനാല്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ഇത് അംഗീകരിക്കേണ്ടിയും വന്നു. സമ്മര്‍ദത്തില്‍ വീര്‍പ്പുമുട്ടുന്ന എന്‍എച്ച്എസില്‍ വന്നുചേരുന്ന അബദ്ധങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.

ഇതോടൊപ്പം മറുവശത്ത് എന്‍എച്ച്എസിന്റെ കീശ ചോരുന്നതാണ് മേലാളന്‍മാര്‍ മനസ്സിലാക്കാത്ത കാര്യം. ക്ലിനിക്കല്‍ വീഴ്ചകള്‍ മൂലം എന്‍എച്ച്എസ് രോഗികള്‍ക്ക് നല്‍കേണ്ടി വരുന്ന നഷ്ടപരിഹാരത്തില്‍ വന്‍ കുതിപ്പാണ് ഉണ്ടായതെന്ന് കണക്കുകള്‍ തെളിയിക്കുന്നു. 549 മില്ല്യണ്‍ പൗണ്ട് വര്‍ദ്ധിച്ച് വര്‍ഷത്തില്‍ 1.6 ബില്ല്യണ്‍ പൗണ്ടെന്ന റെക്കോര്‍ഡിലാണ് നഷ്ടപരിഹാരം.

2017/18 വര്‍ഷത്തെ ബില്ലിംഗ് 50% വര്‍ദ്ധനവാണ് കണ്ടത്. 13 ക്ലെയിമുകള്‍ കുറച്ചിട്ടാണ് ഈ അവസ്ഥ. ചിലര്‍ക്ക് 20 മില്ല്യണ്‍ പൗണ്ടില്‍ ഏറെയാണ് നഷ്ടപരിഹാരം ലഭിച്ചത്. എമര്‍ജന്‍സി മെഡിസിനിലാണ് അബദ്ധങ്ങളില്‍ ഏറിയ പങ്കും. ഓര്‍ത്തോ വിഭാഗത്തിനാണ് രണ്ടാം സ്ഥാനം. നിയമ ഫീസ് ഉള്‍പ്പെടെ 2.2 ബില്ല്യണ്‍ ബൗണ്ടാണ് എന്‍എച്ച്എസിന് ചെലവ്. ക്ലെയിം കുറയ്ക്കാന്‍ അഭിഭാഷകര്‍ ആശുപത്രിയില്‍ പരസ്യം ചെയ്യുന്നത് എന്‍എച്ച്എസ് നിര്‍ത്തലാക്കിയിട്ടുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.