CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 5 Minutes 36 Seconds Ago
Breaking Now

മലയാള സാഹിത്യത്തിലെ കലാപകാരി പൊന്‍കുന്നം വര്‍ക്കിയെ അനുസ്മരിച്ചു കൊണ്ട് ജ്വാല ഇ മാഗസിന്‍ ജൂലൈ ലക്കം പ്രസിദ്ധീകരിച്ചു

പ്രവാസി മലയാളികളുടെ പ്രിയ ഓണ്‍ലൈന്‍ സാഹിത്യ മാസിക യുക്മ സാംസ്‌കാരിക വേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ മാഗസിന്റെ ജൂലൈ ലക്കം പ്രസിദ്ധീകരിച്ചു. കേരളത്തിലെ ആദിമനിവാസികളെ പരിചയപ്പെടുത്തുന്ന മഹേഷ് വി. എസ് എഴുതിയ ആരാണ് കേരളത്തിലെ ആദിമ നിവാസികള്‍ എന്ന ലേഖനം കേരളത്തിലെ ആദിമനിവാസികളെ കുറിച്ചുള്ള പ്രൗഢമായ ഒരു രചനയാണ്.

ആനുകാലിക വിഷയത്തെ നര്‍മത്തിന്റെ മേമ്പൊടി ചേര്‍ത്ത് രചിച്ച ശ്രീജീഷ് ചെമ്മരത്തിന്റെ വിജയ് മല്യ ബസ്റ്റാന്റില്‍ എന്ന കവിതയും അനഘ രാജിന്റെ ശവനോവ്, എംപി എഴുതിയ ശേഷക്രിയ എന്നീ കവിതകളും ഇ ലക്കത്തിലെ മനോഹരമായ രചനകളാണ്.

പതിവ് പോലെ ജോര്‍ജ്ജ് അറങ്ങാശ്ശേരിയുടെ പംക്തി സ്മരണകളിലേക്ക് ഒരു മടക്കയാത്രയില്‍ തന്റെ കോഴിക്കോടന്‍ ജീവിതാനുഭവങ്ങളിലെ ഹൃദയസ്പര്‍ശിയായ ഒരു അനുഭവം വിവരിക്കുന്നു.

മലയാള സാഹിത്യത്തിലെ കലാപകാരിയായ പൊന്‍കുന്നം വര്‍ക്കിയെ ഗോപാല്‍ കൃഷ്ണന്‍ അനുസ്മരിക്കുന്നു പൊന്‍കുന്നം വര്‍ക്കി: ശപിച്ചുകൊണ്ടേയിരിക്കും  ആ കലപ്പ എന്ന ലേഖനത്തില്‍. എബിന്‍ മാത്യുവിന്റെ ഒരു ആത്മഹത്യക്ക് മുന്‍പുള്ള കുറെ ചിന്തകള്‍, ബിന്ദു എം.വി  രചിച്ച വഴി പിരിയുന്നതിനു മുന്‍പ് എന്നീ കഥകളും ജ്വാലയുടെ ഈ ലക്കത്തെ സമ്പന്നമാക്കുന്നു. 

കൂടാതെ ഗിരി ബി വാരിയര്‍ എഴുതിയ നര്‍മ്മ കഥ നൂറു കൊടിയും ഒരു ഹമ്മറും, ഋഷി മാസ്  എഴുതിയ ലേഖനം ഇഷികാവ ഗാമോന്‍; ജാപ്പാനിലെ വെള്ളായണി പരമു, കെ ആര്‍ ഹരിയുടെ  യാത്രാനുഭവം ചന്ദനമരങ്ങള്‍ കടന്ന് എന്നീ രചനകളും വായനക്കാരെ വായനയുടെ പുതിയൊരു ലോകത്തേക്ക് നയിക്കും.

ജ്വാല ഇ മാഗസിന്റെ ജൂലൈ ലക്കം വായിക്കുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ പ്രസ് ചെയ്യുക 

https://issuu.com/jwalaemagazine/docs/jwala__july__issue__2018

 

 




കൂടുതല്‍വാര്‍ത്തകള്‍.