പ്രേത കുഞ്ഞിനെ പ്രസവിക്കാന്‍ ഒരുങ്ങുകയാണ് ബ്രിസ്റ്റോളുകാരിയായ ്‌മെയ്തിസ്റ്റ് റിയലം എന്ന സ്പിരിച്വല്‍ ഗൈഡന്‍സ് പരിശീലക. വര്‍ഷങ്ങളായി പുരുഷന്മാരുമായി ബന്ധമില്ലാത്ത ഈ 30 കാരി 11 വര്‍ഷമായി 20 വ്യത്യസ്ത പ്രേതങ്ങളുമായി അടുത്ത് ഇടപഴകുന്നതായി ഓസ്‌ട്രേലിയന്‍ വെബ്‌സൈറ്റിനോട് പറഞ്ഞു.
ആറു മാസമായി ഓസ്‌ട്രേലിയക്കാരനായ പ്രേതവുമായാണ് കൂട്ട്. ഇരുവരും അഗാധ അടുപ്പത്തിലാണെന്നും ഒരു പ്രേത കുഞ്ഞിനെ പ്രസവിക്കാനാണ് പരിപാടിയെന്നും യുവതി പറയുന്നു. ഓസ്‌ട്രേലിയന്‍ യാത്രയില്‍ പ്രകൃതി ഭംഗി ആസ്വദിക്കുന്നതിനിടെയാണ് പുതിയ കൂട്ടുകാരന്റെ സാന്നിധ്യം അറിഞ്ഞതെന്ന് യുവതി പറഞ്ഞു.
പ്രേതത്തെ അറിയാനും ആശയ വിനിമയം നടത്താനും കഴിയുമെങ്കിലും തനിക്ക് കാണാന്‍ സാധിക്കില്ലെന്ന് റിയലം പറയുന്നു. തിരിച്ച് ബ്രിട്ടനിലേക്കുള്ള യാത്രയില്‍ പുതിയ പ്രേതവും അനുഗമിക്കുകയായിരുന്നു. മുമ്പ് ബന്ധമുണ്ടായവരില്‍ നിന്നെല്ലാം സ്‌പെഷലായതിനാലാണ് താന്‍ പ്രേത കുഞ്ഞിനെ പ്രസവിക്കുന്നതിനെ കുറിച്ച് ചിന്തിച്ചതെന്നും ഇവര്‍ പറയുന്നു.
11 വര്‍ഷം മുമ്പാണ് മനുഷ്യന്മാരുമായുള്ള ബന്ധം അവസാനിപ്പിച്ചതെന്ന് യുവതി പറയുന്നു. അന്നത്തെ കാമുകന്‍ ഒരു ദിവസം പ്രേതവുമായുള്ള ഇടപാട് കണ്ടെന്നും അതോടെ ബന്ധം മുറിഞ്ഞെന്നുമാണ് യുവതിയുടെ അവകാശവാദം. അതില്‍പിന്നെ പ്രേതങ്ങളുമായേ കൂട്ടുള്ളൂ. അങ്ങനെയാണ് 20 പ്രേതങ്ങള്‍ യുവതിയുടെ ജീവിതത്തിലേക്ക് കടന്നുവന്നത്. ഇത്തവണ ഇവര്‍ സീരിയസാണ്. എങ്ങനെ മനുഷ്യ സ്ത്രീയ്ക്ക് പ്രേത കുഞ്ഞുങ്ങളെ പ്രസവിക്കാമെന്നതില്‍ വലിയ പഠനം നടത്തുകയാണ് !