CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 53 Minutes 54 Seconds Ago
Breaking Now

അകലെയല്ല മരണം; ഒരു ദിവസമെങ്കിലും രാജകുമാരനാകാനുള്ള ഏഴ് വയസ്സുകാരന്റെ മോഹം നടപ്പാക്കി കുടുംബം; ലിങ്കണ്‍ഷയറില്‍ നാടോടിക്കഥകളെ അനുസ്മരിപ്പിക്കുന്ന ചടങ്ങ് സംഘടിപ്പിച്ച് അമ്മ മകനെ വിവാഹം കഴിച്ചു

കഴിഞ്ഞ വേനല്‍ക്കാലം വരെ സാധാരണ നിലയിലായിരുന്നു ലോഗന്റെ ജീവിതം

ഒരു ദിവസമെങ്കിലും രാജകുമാരനാകാനുള്ള ഏഴ് വയസ്സുകാരന്റെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ അമ്മ വധുവിന്റെ വേഷമണിഞ്ഞു. ലിങ്കണ്‍ഷയറിലെ ഗെയിന്‍സ്ബറോ ലിബറല്‍ ക്ലബില്‍ സംഘടിപ്പിച്ച നാടോടി കഥകള്‍ക്ക് സമാനമായുള്ള ചടങ്ങിലാണ് ലോഗന്‍ മൗണ്ട്കാസില്‍ അമ്മയെ വിവാഹം ചെയ്യാനായി കടന്നെത്തിയത്. അമ്മ ജോളിയാന്‍ വധുവായപ്പോള്‍, കുടുംബവും സുഹൃത്തുക്കളും ആ കുട്ടിയുടെ സന്തോഷത്തിനായി ഒത്തുചേരുകയായിരുന്നു. ജനിതക തകരാര്‍ മൂലം ഏതാനും വര്‍ഷങ്ങള്‍ മാത്രമാണ് ലോഗന് ആയുസ്സ് കല്‍പ്പിക്കപ്പെട്ടിരിക്കുന്നത്. 

രോഗം കീഴടക്കുന്നതിന് മുന്‍പ് സ്വപ്‌നം നടപ്പാക്കാനാണ് കുടുംബം ഒരുങ്ങിയത്. ഇതിന്റെ ഭാഗമായാണ് അമ്മ ബ്യൂട്ടി & ദി ബീസ്റ്റ്‌സ് തീമില്‍ വിവാഹം സംഘടിപ്പിച്ചത്. സന്തോഷത്തിന് വേണ്ടി ആയിരുന്നെങ്കിലും വികാരപരമായിരുന്നു ചടങ്ങ്. ഒരു പോലുള്ള ബ്രേസ്ലെറ്റുകള്‍ കൈമാറുമ്പോള്‍ അതിഥികള്‍ പലരും വിതുമ്പി. ചടങ്ങ് വികാരനിര്‍ഭരമായി മാറിയെന്ന് അമ്മ ജോളിയാന്‍ വ്യക്തമാക്കി. പാര്‍ട്ടി സംഭവബഹുലമാക്കാന്‍ കുടുംബാംഗങ്ങളും, സുഹൃത്തുക്കളും ഒഴുകിയെത്തിയത് ഇവരെ സന്തോഷിപ്പിച്ചു. മറക്കാത്ത ഓര്‍മ്മകളാണ് ഇതുവഴി സമ്മാനിക്കപ്പെട്ടത്, അവര്‍ കൂട്ടിച്ചേര്‍ത്തു. 

'അമ്മയെ കല്ല്യാണം കഴിക്കണം എന്ന് അവന്‍ എപ്പോഴും പറയുമായിരുന്നു. എന്നാല്‍ ഇതിനൊന്നുമുള്ള ഒരു സാധ്യതയും ലോഗന്റെ ജീവിതത്തിലില്ല. അതുകൊണ്ട് തന്നെ ഈ ചടങ്ങ് എത്രത്തോളം സന്തോഷിപ്പിക്കുന്നതായിരുന്നുവെന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ. കുട്ടികളും ഇതിനായി കാത്തിരിക്കുകയായിരുന്നു', ജോളിയാന്‍ പറഞ്ഞു. ബ്യൂട്ടി & ദി ബീസ്റ്റ് കാണുമ്പോള്‍ മകന് സന്തോഷമായിരുന്നു. ഇതോടെയാണ് ആ തരത്തിലൊരു വിവാഹ ചടങ്ങ് തന്നെ സംഘടിപ്പിക്കാന്‍ അമ്മ തയ്യാറായത്. മകനെ എന്നും സുരക്ഷിതമായി ഇരുത്താന്‍ താന്‍ കൂടെയുണ്ടാകുമെന്ന ഉറപ്പാണ് അമ്മ വായിച്ചത്. 

കഴിഞ്ഞ വേനല്‍ക്കാലം വരെ സാധാരണ നിലയിലായിരുന്നു ലോഗന്റെ ജീവിതം. പക്ഷെ ഒരു വശത്തേക്ക് ചരിഞ്ഞുള്ള നടപ്പ് ശ്രദ്ധിച്ച ശേഷം നടത്തിയ പരിശോധനകളില്‍ ലൂക്കോഡിസ്‌ട്രോഫി എന്ന അവസ്ഥയാണ് കുട്ടിക്കെന്ന് തെളിഞ്ഞു. തലച്ചോറിനെയും, നേര്‍വസ് സിസ്റ്റത്തെയും ബാധിക്കുന്ന ജനിത തകരാറ് ശരിയാക്കാന്‍ കഴിയില്ല. മൂന്ന് വര്‍ഷം മുതല്‍ 15 വരെ ജീവിച്ചിരുന്നേക്കാം എന്ന് മാത്രമാണ് ഡോക്ടര്‍മാരുടെ വിധിയെഴുത്ത്. 




കൂടുതല്‍വാര്‍ത്തകള്‍.