CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 3 Minutes 6 Seconds Ago
Breaking Now

യുവജനങ്ങള്‍ക്കായുള്ള സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ആഗസ്ത് 28 ന് കേംബ്രിഡ്ജ്‌ഷെയറില്‍

സെഹിയോന്‍ യുകെയുടെ അഭിഷേകാഗ്നി ടീം നയിക്കുന്ന യുവജനങ്ങള്‍ക്കായുള്ള ഇംഗ്ലീഷ് ധ്യാനം ആഗസ്ത് 28ാം തിയതി മുതല്‍ 31 ാം തിയതി വരെ.

കേംബ്രിഡ്ജ്‌ഷെയറിലെ ഹണ്ടിങ്ടണ്‍ കാത്തലിക് ധ്യാനകേന്ദ്രത്തില്‍ 17 വയസ്സു മുതല്‍ അവിവാഹിതരായവരും യൂണിവേഴ്‌സിറ്റി പഠനത്തിനായി ഒരുങ്ങുന്നവര്‍ക്കും അവധിയിലായിരിക്കുന്നവര്‍ക്കും പുതിയ അധ്യയന വര്‍ഷത്തേയ്ക്ക് ആത്മീയമായി ഒരുങ്ങുവാന്‍ കഴിയുന്ന ശുശ്രൂഷയിലേക്ക് യുവജനങ്ങളെ സ്വാഗതം ചെയ്യുന്നു.

സംസ്‌കാരത്തിന്റെയും ജീവിത സാഹചര്യങ്ങളുടേയും സ്വാധീനം മൂലം ആത്മീയ വിശ്വാസ ജീവിതത്തിലുള്ള സംശയങ്ങളുടെ നിവാരണത്തിനും സന്തോഷവും പ്രത്യാശയും നിറഞ്ഞ ജീവിത രീതി പരിശീലിക്കുവാന്‍ സഹായിക്കുന്ന ശുശ്രൂഷയില്‍ ബൈബിളിന്റെയും കത്തോലിക്ക മതബോധന ഗ്രന്ഥത്തിന്റെയും അടിസ്ഥാനത്തില്‍ ക്ലാസുകളും വര്‍ക്ക് ഷോപ്പുകളും ഉണ്ടായിരിക്കും.

എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനയും ദൈവ സ്തുതി ആരാധനയും കൂടാതെ കുമ്പസാരത്തിനും സ്പിരിച്ച്വല്‍ ഷെയറിങ്ങിനും അവസരമുണ്ടായിരിക്കും. ധ്യാനം രജിസ്റ്റര്‍ ചെയ്യുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

www.sehionuk.org.register

 

ധ്യാനകേന്ദ്രത്തിന്റെ അഡ്രസ്

ക്ലാരെറ്റ് സെന്റര്‍, ബക്ക്‌ഡെന്‍ ടവേഴ്‌സ്, സെന്റ് നീയോട്‌സ് , കെംബ്രിഡ്ജ്‌ഷെയര്‍, PE19 5TA

കൂടുതല്‍ വിവരങ്ങള്‍ക്ക്

ജോയ്‌സണ്‍ ; 07492086473




കൂടുതല്‍വാര്‍ത്തകള്‍.