CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 26 Minutes 17 Seconds Ago
Breaking Now

ചേട്ടനായത് കൊണ്ടല്ല ഇന്ദ്രജിത്തിന്റെ ലൂസിഫറില്‍ അഭിനയിപ്പിച്ചത് ; വെളിപ്പെടുത്തി പൃഥ്വിരാജ്

മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ സംവിധായകനാണ് നടന്‍ പൃഥ്വിരാജ്. വലിയ താരനിരയാണ് ചിത്രത്തിലുള്ളത്. ചിത്രത്തില്‍ പ്രധാന റോളില്‍ നടന്‍ ഇന്ദ്രജിത്തുമുണ്ട് .

ഇന്ദ്രജിത്ത് തന്റെ ചേട്ടനായത് കൊണ്ട് സിനിമയില്‍ നല്ല വേഷം നല്‍കാം എന്ന തീരുമാനമൊന്നും തനിക്കുണ്ടായിരുന്നില്ലെന്നും പകരക്കാരനില്ലാത്ത കഥാപാത്രത്തെയാണ് അദ്ദേഹം ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്നും പൃഥ്വി പറയുന്നു.തിരക്കഥ വായിച്ച നിമിഷം മുതല്‍ ആ കഥാപാത്രം ചെയ്യാന്‍ ഇന്ദ്രജിത് മാത്രം ആയിരുന്നു മനസ്സില്‍. അതുപോലെ തന്നെ ആയിരുന്നു വിവേക് ഒബ്‌റോയ് ഈ ചിത്രത്തിലേക്ക് കടന്നു വന്നതും. ഒരുപാട് തലങ്ങളിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്ന ഒരു സിനിമ ആയിരിക്കും ലൂസിഫര്‍, ആദ്യം താന്‍ സംവിധാനം ചെയ്യാന്‍ ആഗ്രഹിച്ച സിനിമ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ സിറ്റി ഓഫ് ഗോഡ് ആണെന്നും പിന്നീട് ഡോക്ടര്‍ ബിജുവിന്റെ വീട്ടിലേക്കുള്ള വഴി വേറെ ഒരു ഭാഷയില്‍ ചെയ്താലോ എന്ന് ആലോചിച്ചു. ടിയാന്റെ സെറ്റില്‍ വെച്ച് ലൂസിഫര്‍ ജനിക്കുന്നതെന്നും പൃഥ്വിരാജ് വെളിപ്പെടുത്തി.

അതേസമയം, അനുജന്റെ സംവിധാനത്തില്‍ ക്യാമറയ്ക്ക് മുന്നില്‍ നിന്ന സമയം ജീവിതത്തില്‍ ഏറ്റവും സന്തോഷം തോന്നിയ നിമിഷങ്ങളായിരുന്നുവെന്ന് ഇന്ദ്രജിത് മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.