CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 30 Minutes 26 Seconds Ago
Breaking Now

ഡി.എം.കെയുമായുള്ള ബന്ധം ഉപേക്ഷിച്ചാല്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറാണെന്ന് കമല്‍ഹാസന്‍

കഴിഞ്ഞ ജൂണില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കമലഹാസന്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു

ഡി എം കെയുമായുള്ള ബന്ധം ഉപേക്ഷിച്ചാല്‍ കോണ്‍ഗ്രസുമായി സഖ്യത്തിന് തയ്യാറാണെന്ന് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമലഹാസന്‍. ഡി എം കെ കോണ്‍ഗ്രസ് സഖ്യം തകര്‍ന്നാല്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കാന്‍ തയ്യാറാണ്. കോണ്‍ഗ്രസ് മക്കള്‍ നീതി മയ്യം സഖ്യം തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് ഗുണകരമാകുമെന്ന് കോണ്‍ഗ്രസിനോട് പറയാന്‍ താന്‍ ആഗ്രഹിക്കുകയാണെന്നും കമല്‍ വ്യക്തമാക്കി.ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

കഴിഞ്ഞ ജൂണില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കമലഹാസന്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. തമിഴ്‌നാട് രാഷ്ട്രീയത്തെക്കുറിച്ച് തങ്ങള്‍ ചര്‍ച്ച നടത്തിയെങ്കിലും അത് നിങ്ങള്‍ ഉദ്ദേശിക്കുന്ന തരത്തിലല്ല എന്നായിരുന്നു അന്ന് കമല്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.

അഴിമതിക്കൊപ്പം നിലകൊള്ളുന്ന ഡി.എം.കെയേയും എ.ഐ.ഡി.എം.കെയേയും അധികാരത്തില്‍ നിന്ന് പുറത്താക്കണമെന്നും, അതിന് ജനങ്ങള്‍ തനിക്കൊപ്പം നില്‍ക്കണമെന്നുമാണ് കമലിന്റെ നിലപാട്.

 




കൂടുതല്‍വാര്‍ത്തകള്‍.