CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 31 Minutes 11 Seconds Ago
Breaking Now

നിങ്ങള്‍ ജയിച്ചു, ഞാന്‍ തോറ്റു; തൂക്കിക്കൊല്ലുന്നതിന് മുന്‍പ് അജ്മല്‍ കസബ് നടത്തിയ കുറ്റസമ്മതമിങ്ങനെ

ഇന്ത്യക്കെതിരെ യുദ്ധം നയിച്ചത് ഉള്‍പ്പെടെ 80 കുറ്റങ്ങള്‍ക്ക് വിധിക്കപ്പെട്ട വധശിക്ഷ നടപ്പാക്കുന്നതിന് തലേദിവസമാണ് ഈ കുറ്റസമ്മതം ഇയാള്‍ നടത്തിയത്.

'നിങ്ങള്‍ ജയിച്ചു, ഞാന്‍ തോറ്റു', മുംബൈ ഭീകരാക്രമണത്തില്‍ പിടിക്കപ്പെട്ട ലഷ്‌കര്‍ ഇ തോയ്ബ ഭീകരന്‍ അജ്മല്‍ കസബ് സീനിയര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ മരേഷ് മഹാലെയോട് പറഞ്ഞ വാക്കുകളാണിത്. ഇന്ത്യക്കെതിരെ യുദ്ധം നയിച്ചത് ഉള്‍പ്പെടെ 80 കുറ്റങ്ങള്‍ക്ക് വിധിക്കപ്പെട്ട വധശിക്ഷ നടപ്പാക്കുന്നതിന് തലേദിവസമാണ് ഈ കുറ്റസമ്മതം ഇയാള്‍ നടത്തിയത്. 2008 നവംബര്‍ 26ന് മുംബൈ പോലീസ് പിടികൂടിയ കസബിനെ നായര്‍ ഹോസ്പിറ്റലില്‍ ആദ്യമായി ചോദ്യം ചെയ്തതും മഹാലെയായിരുന്നു. 

26/11 ഭീകരാക്രമണത്തിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്‍ കൂടിയാണ് മഹാലെ. 81 ദിവസം കസബ് ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലായിരുന്നു. പിന്നീടാണ് ആര്‍തര്‍ റോഡ് ജയിലിലെ പ്രത്യേകം നിര്‍മ്മിച്ച ബുള്ളറ്റ് പ്രൂഫ് സെല്ലിലേക്ക് മാറ്റിയത്. കോടതി വധശിക്ഷ വിധിക്കുന്നത് വരെ ഇന്ത്യന്‍ നിയമങ്ങള്‍ തനിക്ക് അനുകൂലമാകുമെന്ന് കസബ് വിശ്വസിച്ചിരുന്നു, മഹാലെ വ്യക്തമാക്കി.

കസബിനെ ചോദ്യം ചെയ്യാനുള്ള ടെക്‌നിക്കുകളും മഹാലെ വെളിപ്പെടുത്തി. സൗകര്യപ്രദമായ അന്തരീക്ഷം സൃഷ്ടിച്ച് 21-കാരനില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുകയാണ് അന്വേഷണ സംഘം ചെയ്തത്. ഇതിന്റെ ഭാഗമായി പുതിയ വസ്ത്രങ്ങള്‍ പോലും നല്‍കി. 

പാര്‍ലമെന്റ് ഭീകരാക്രമണ കേസിലെ കുറ്റവാളി അഫ്‌സല്‍ ഗുരുവിനെ തൂക്കിക്കൊന്നിട്ടില്ലെന്ന ആശ്വാസമായിരുന്നു പാക് ഭീകരനെ നയിച്ചത്. അമിതാഭ് ബച്ചനെ കാണാന്‍ വന്ന സാധാരണക്കാരനാണെന്നത് മുതല്‍ ദിവസേന വിവിധ കഥകള്‍ കസബ് പറഞ്ഞിരുന്നതും മഹാലെ ഓര്‍മ്മിക്കുന്നു. 2012 നവംബര്‍ 11ന് പ്രത്യേക കോടതി വധശിക്ഷ നടപ്പാക്കാനുള്ള വാറണ്ട് നല്‍കിയപ്പോള്‍ കസബിനെ തൂക്കിക്കൊല്ലാന്‍ എത്തിച്ചതും മഹാലെയായിരുന്നു. അപ്പോഴാണ് നിങ്ങള്‍ ജയിച്ചു, ഞാന്‍ തോറ്റു എന്ന് കസബ് പ്രതികരിച്ചത്. 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.