CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 16 Minutes 16 Seconds Ago
Breaking Now

പരീക്ഷയില്‍ മാര്‍ക്ക് കൂടാന്‍ ഉറങ്ങേണ്ടത് എത്ര മണിക്കൂറെന്നോ ?

ഉറക്കം ജീവിതത്തില്‍ വളരെ പ്രധാനമാണ്. എത്ര നന്നായി ഉറങ്ങുന്നുവോ അത്രയും നന്നായിരിക്കും ഉണര്‍ന്ന ശേഷമുള്ള പ്രവര്‍ത്തനങ്ങള്‍. പരീക്ഷകള്‍ക്ക് മുന്‍പുള്ള രാത്രികളില്‍ ഉറക്കമിളച്ച് ഇരുന്ന് പഠിച്ചാല്‍ മാത്രമേ ശരിയാകൂവെന്നാണ് പലരുടെയും ധാരണ. എന്നാല്‍ എത്ര നന്നായി ഈ സമയത്ത് ഉറങ്ങുന്നുവോ അത്രയും മികച്ച പെര്‍ഫോമന്‍സ് പരീക്ഷാ പേപ്പറിലും കാണുമെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു. 

പഠനനിലവാരം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച സഹായം നല്‍കാന്‍ ഉറക്കത്തിന് സാധിക്കുമെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. വളരെ നന്നായി പഠിക്കുന്നവരും, ശരാശരി വിദ്യാര്‍ത്ഥിയും പരീക്ഷാക്കാലത്ത് ചുരുങ്ങിയത് എട്ട് മണിക്കൂര്‍ ഉറങ്ങണമെന്നാണ് നിര്‍ദ്ദേശം. ഇതുവഴി പരീക്ഷകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതായും ഇവര്‍ കണ്ടെത്തി.

എട്ട് മണിക്കൂര്‍ നേരം പരീക്ഷാക്കാലത്ത് ഉറങ്ങിയാല്‍ പരീക്ഷ എഴുതുമ്പോള്‍ തലച്ചോര്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതാണ് ഇതിന് കാരണം. ഉറക്കം കുറയുമ്പോള്‍ സമ്മര്‍ദവും ഏറും. ഉറക്കമിളച്ച് ഇരിക്കുമ്പോള്‍ ഏല്‍ക്കുന്ന വെളിച്ചവും അത്ര നല്ല ഫലമല്ല സൃഷ്ടിക്കുക. 

പരീക്ഷയ്ക്ക് മുന്‍പ് ആവശ്യത്തിന് തയ്യാറെടുപ്പുകള്‍ നടത്തുകയും പരീക്ഷ ആരംഭിച്ച ശേഷം രാത്രിയില്‍ കൃത്യമായി ഉറങ്ങുകയും ചെയ്താല്‍ ഗുണഫലങ്ങള്‍ ലഭിക്കുമെന്ന് ഗവേഷകര്‍ തറപ്പിച്ച് പറയുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.