CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 7 Minutes 2 Seconds Ago
Breaking Now

ഒടിയന്‍ മൂന്നു ദിവസം പിന്നിട്ടപ്പോള്‍ നേടിയത് 60 കോടി രൂപ

റെക്കോഡ് കളക്ഷനുമായി മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ മുന്നേറുന്നു. മൂന്നു ദിവസം പിന്നിടുമ്പോള്‍ 60 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാണ് ആഗോള കളക്ഷന്‍ വിവരം പുറത്തു വിട്ടത്. ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബില്‍ ഇടംനേടുന്ന മലയാള ചിത്രമെന്ന റെക്കോര്‍ഡും ഇതോടെ ഒടിയന്റെ പേരിലായി.

ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ആദ്യ ദിനം ഇന്ത്യയില്‍ നിന്ന് 16.48 കോടി രൂപയാണ് ചിത്രം നേടിയത്. ആഗോള കളക്ഷനില്‍ 32.99 കോടിയും. സോഷ്യല്‍ മീഡിയയില്‍ വലിയ ഡീഗ്രേഡിംഗാണ് നടക്കുന്നത്.

ഡീഗ്രേഡിംഗ് ഒന്നും ചിത്രത്തെ പ്രേക്ഷകരില്‍ നിന്നും അകറ്റിയിട്ടില്ലെന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ വെളിവാക്കുന്നത്.

ഒടിയനെതിരെ സോഷ്യല്‍ മീഡിയയില്‍ വരുന്ന നെഗറ്റീവ് കമന്റുകളും റിവ്യുകളും ഒരു ആസുത്രിത ആക്രമണത്തിന്റെ ഭാഗമെന്ന് നേരത്തെ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.