CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 27 Minutes 1 Seconds Ago
Breaking Now

ഓസ്‌ട്രേലിയന്‍ മണ്ണിലെ ചരിത്ര വിജയം; തന്റെ ക്യാപ്റ്റനെ ഗ്രൗണ്ടില്‍ ഇറങ്ങി അഭിനന്ദിക്കുന്ന അനുഷ്‌ക ശര്‍മ്മയെ കണ്ടോ!

വിജയിച്ചാല്‍ ആഘോഷിക്കണം, പ്രത്യേകിച്ച് ഓസ്‌ട്രേലിയന്‍ മണ്ണില്‍ അവര്‍ക്കെതിരെ 71 വര്‍ഷക്കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഒരു ടെസ്റ്റ് പരമ്പര വിജയം. ഇന്ത്യക്ക് ആഘോഷിക്കാന്‍ ഓര്‍ത്തിരിക്കാന്‍ ഇതില്‍ കൂടുതല്‍ എന്ത് വേണം. 

ഫാസ്റ്റ് പിച്ചില്‍ ഇന്ത്യയെ വീഴ്ത്താന്‍ ശ്രമിച്ച ഓസീസിസിനെ അതേ ആയുധം ഉപയോഗിച്ച് ഇന്ത്യന്‍ പേസ് ബൗളര്‍മാര്‍ വീഴ്ത്തി. സ്പിന്നിനെ ആശ്രയിക്കാമെന്ന് കരുതിയപ്പോള്‍ അതേ നാണയത്തില്‍ മറുപടി. ബാറ്റിംഗില്‍ ഇന്ത്യന്‍ താരങ്ങളെ മറികടന്നൊരു പ്രകടനം ഓസ്‌ട്രേലിയയ്ക്ക് സ്വപ്‌നം കാണാന്‍ പോലും കഴിഞ്ഞില്ല. 

വിരാട് കോലിയുടെ ഇന്ത്യന്‍ പട ചരിത്രം കുറിച്ച് ടെസ്റ്റ് പരമ്പര പിടിച്ചെടുത്തപ്പോള്‍ ആഘോഷത്തിനും അതിരുകളുണ്ടായില്ല. സന്തോഷം പങ്കുവെച്ച് വിരാടിന്റെ ഭാര്യ അനുഷ്‌ക ശര്‍മ്മ ഗ്രൗണ്ടില്‍ ഇറങ്ങിയ നിമിഷങ്ങളാണ് ഇതിനകം വൈറലായിരിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.