Breaking Now

രാത്രി 11നും പുലര്‍ച്ചെ അഞ്ചിനുമിടയില്‍ ലോഡ്ഷെഡിംഗിന് അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രി 11നും പുലര്‍ച്ചെ അഞ്ചിനുമിടയില്‍ ലോഡ്‌ഷെഡിംഗിന് അനുമതി നല്‍കി. നേരത്തെ സംസ്ഥാനത്തെ പകല്‍ ലോഡ്‌ഷെഡിംഗ് സമയം പുനക്രമീകരിച്ചിരുന്നു.

നിലവില്‍ രാവിലെ 6 മുതല്‍ 9 വരെ ഉണ്ടായിരുന്ന ലോഡ്‌ഷെഡിംഗ് വേണ്ടെന്നുവച്ചു. പകരം രാവിലെ 9 നും വൈകിട്ട് 4 നും ഇടയില്‍ തുടര്‍ച്ചയായി ഒരു മണിക്കൂര്‍ ലോഡ്‌ഷെഡ്ഡിംഗ് ഉണ്ടാകും. രാവിലെ ആറ് മുതല്‍ ഒമ്പത് വരെയുള്ള ലോഡ്‌ഷെഡിങ്ങിലൂടെയ കാര്യമായി വൈദ്യുതി ലാഭിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് നടപടി.

രാത്രിയിലെ ലോഡ് ഷെഡിംഗ് സമയത്തിലും മാറ്റം വരുത്താന്‍ തീരുമാനമായി. നിലവില്‍ രാത്രി ആറരമുതല്‍ പത്തുമണി വരെയുള്ള ലോഡ് ഷെഡ്ഡിംഗ് രാത്രി ഏഴ് മുതല്‍ പതിനൊന്ന് വരെയായി പുനക്രമീകരിക്കാനും വൈദ്യുതി ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി.

ഇതോടെ പകല്‍ ലോഡ്‌ഷെഡ്ഡിംഗ് ഒന്നര മണിക്കൂറില്‍ നിന്ന് ഒരു മണിക്കൂറായി കുറയും. കെ.എസ്.ഇ.ബിയുടെ നിര്‍ദ്ദേശത്തിന് വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ ഇന്ന് അന്തിമ അംഗീകാരം നല്‍കും. തീരുമാനം നാളെ പ്രാബല്യത്തില്‍ വരും.




കൂടുതല്‍വാര്‍ത്തകള്‍.